ഇനിയൊരിക്കലും അവർ തിരിച്ചു വന്നില്ലെങ്കിൽ…

239 യാത്രക്കാരുമായി മലേഷ്യൻ വിമാനം MH370 അപ്രതീക്ഷമായിട്ട് ദിവസം പതിനൊന്നായി..രണ്ടു ഡസണിൽ പരം രാജ്യങ്ങൾ രാവും പകലും തിരഞ്ഞിട്ടു ഒരു പൊടി പോലും കണ്ടെത്തിയിട്ടില്ല..ഭൂമിയുടെ എവിടെയോ ഒളിച്ചിരിക്കുന്ന ഒരു വലിയ വിമാനം കണ്ടെത്താൻ കഴിയാത്തവരാണ് ചൊവ്വയിൽ വെള്ളം കണ്ടു പിടിക്കാൻ പോകുന്നത്.. നഷ്ടപ്പെട്ട വിമാനത്തിന്റെ റിക്കോർഡർ ഇനി 19 നാൾ കൂടിയെ പ്രവർത്തിക്കൂ..അതിനു മുമ്പ് വിമാനം കണ്ടുപിടിച്ചാൽ നടന്നു..അല്ലെങ്കിൽ ഇതിനു മുമ്പ് വായുവിൽ മറഞ്ഞു പോയ പഴയ 80 വിമാനങ്ങളുടെ കൂടെ ഇതും ചേർക്കപ്പെടും..19 ദിവസം കഴിഞ്ഞും വിമാനം കിട്ടിയിലെങ്കിൽ..?
mhc
239 കുടുംബങ്ങളാണ് പ്രതീക്ഷയോടെ കാത്തിരിക്കുന്നത്..തങ്ങളുടെ അച്ചൻ,അമ്മ,മകൾ,മകൻ ഒക്കെ നാളെ വരുമെന്ന്..അവർ സുരക്ഷിതരാണ് എന്ന് വാർത്ത കേൾക്കാനായിരിക്കും അവർക്ക് കൂടുതൽ താല്പര്യം ..വിമാനം കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിലും അവർ ആ പ്രതീക്ഷ കൈവിടില്ല..1937 അപ്രതീക്ഷമായ അമേരിക്കൻ പൈലറ്റ് അമേലിയ ഇയർഹാർട്ടിന്റെ കാര്യത്തിൽ പറഞ്ഞതു പോലെ നുണക്കഥകൾ പടരും..1937 കാണാതെ പോയ അമേരിക്കൻ വിമാനത്തിലെ പൈലറ്റായ അമേലിയ അതിനു ശേഷം മറ്റൊരു പേരിൽ അമേരിക്കയിൽ താമസിച്ചു എന്നു വരെ കഥകളുണ്ടായി..അതു പോലെ ഈ പാവം കുടുംബങ്ങളേയും പറ്റിക്കാൻ ആയിരം ജ്യോതിഷികൾ വരും..അവരുടെ ജീവിതത്തിൽ ഉടനീളം പിന്തുടരുന്ന ഒരു ഭാരമായി അത് അവശേഷിക്കും…

നഷ്ടപ്പെട്ട വിമാനത്തിന്റെ റിക്കോർഡർ ഇനി 19 നാൾ കൂടിയെ പ്രവർത്തിക്കൂ..അതിനു മുമ്പ് വിമാനം കണ്ടുപിടിച്ചാൽ നടന്നു

ഇനി പ്രശ്നം ഉണ്ടാവാൻ പോകുന്നത് നിയമപരമായ കാര്യങ്ങളിൽ ആണ്..ചരിത്രത്തിൽ ഒരിടത്തും മലേഷ്യൻ വിമാനത്തിനു സംഭവിച്ചതു പൊലെ സംഭവിച്ചിട്ടില്ല..എല്ലാ സംഭവങ്ങളിലും വിമാനം അപകടത്തിലാണ് എന്ന് സിഗ്നൽ കിട്ടിയിരുന്നു..ഇവിടെ അതും ഉണ്ടായില്ല..വിമാനത്തിന്റെയും യാത്രക്കാരുടേയും ഒക്കെ ഇൻഷുറൻസും മറ്റും കിട്ടുന്നതിനും മറ്റു പല നിയമ നടപടികൾക്കും ഇത് തടസ്സമാവാം..മരിച്ചോ ഇല്ലയോ എന്നതിനു തെളിവ് ആണെല്ലോ ഇത്തരം കാര്യങ്ങളിൽ ആവശ്യം..
master_malaysia_airlines11
ഇനി ചോദ്യം ചെയ്യാൻ പോകുന്നത് വിമാനങ്ങളിൽ ഇന്ന് നാം ഉപയോഗിക്കുന്ന ടെക്നോളജിയാണ്..1950 കളിൽ തുടങ്ങിയ റഡാർ ഉപയോഗിച്ചുള്ള ട്രാകിംഗ് ആണ് ഇന്നും നമ്മുടെ വിമാനങ്ങളിൽ ഉപയോഗിക്കുന്നത്..ഏതു പൊട്ട കാറിലും എന്തിനു പറയുന്നു നമ്മുടെ മൊബൈലുകളിൽ വരെ ജി പി എസ് സംവിധാനമുള്ള കാലത്താണ് ഇന്നും വിമാനങ്ങളിൽ പഴഞ്ചൻ ടെക്നോളജി ഉപയോഗിക്കുന്നത്…

അത് വിമാനങ്ങൾക്കായി ഉപയോഗിക്കുമ്പോൾ ഉണ്ടാവുന്ന 70ഇൽ അധികം ബില്ല്യൺ യൂ എസ് ഡോളർ അധികച്ചിലവാണ് ജി പി എസ്സിൽ നിന്നു വിമാന കമ്പനികളെ അകറ്റുന്നത്

..പക്ഷേ MH370 യുടെ കാര്യത്തിൽ ജി പി എസ്സു കൊണ്ട് എന്തു ചെയ്യാൻ കഴിഞ്ഞേനേ എന്ന ചോദ്യം വരാം..പക്ഷേ വിമാനം ഏതൊക്കെ സ്ഥലങ്ങളിലൂടെ ആണു പോയത് എന്നത് അറിയാൻ എങ്കിലും സാധിച്ചേനേ…ഇത്തരം നൂതന ടെക്നോളജികൾ അത്യവശ്യമാനെന്നിരിക്കേ..അതിനു സർക്കാരുകൾ പണം നീക്കി വെയ്ക്കുന്നത് നന്നായിരിക്കും..വലിയ തുക തന്നെ ആണെങ്കിലും ജീവനു അതിനേക്കാൾ വിലയുണ്ടല്ലോ..

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w