മാറിയോ വി എസ്സ്‌..

ഇടതു പക്ഷത്തിന്റെ വിജയ സാധ്യതയെ കുറിച്ചുള്ള പത്ര ലേഖകരുടെ ചോദ്യത്തിനു ‘ വരട്ടേ നോക്കാം എന്നായിരുന്നു വി എസ്സിന്റെ മറുപടി..ഈ മറുപടിക്കു ശേഷം പിണാറായിൽ പോയി സ്നാനപെട്ടു വിശുദ്ധനായി..ഇങ്ങനെയാണു കഴിഞ്ഞ ഒരു ആഴ്ച്ച നടന്ന സംഭവ വികാസങ്ങൾ..വി എസ്‌ വിഗ്രഹം വീണുടഞ്ഞു..വി എസ്‌ രമയെ ചതിച്ചു..വി എസ്സിന്റെ നിലപാട്‌ മാറ്റം അത്ഭുതപെടുത്തി എന്നു പറഞ്ഞു കൊട്ടി ആഘോഷിക്കുന്നവർക്ക്‌ ഈ മനം മാറ്റം വെറും പി ബി പ്രവേശനം എന്ന ആങ്കിളിൽ മാത്രം കാണാതെ ഇങ്ങനെയും ചിന്തിക്കാമെന്ന് തോന്നുന്നു .ഇതു എന്റെ ഊഹത്തിലുള്ള ഒരു സാധ്യത മാത്രമാണു .ഇതിനു വി എസ്സുമായിട്ടു പ്രത്യക്ഷത്തിൽ ഒരു ബന്ധവും ഉണ്ടായിരിക്കുന്നതല്ല..
image

വി എസ്‌ – പിണറായി വിജയൻ എന്നിവർ തമ്മിലുള്ള അഭിപ്രായ വ്യത്യാസത്തിനു ലാവ്ലിനോളം പ്രായം ഉണ്ട്‌..അതു ഒരു രാത്രി കൊണ്ട്‌ ഒരു പി ബി അംഗത്വത്തിനു വേണ്ടി തന്റെ നിലപാടുകൾ എല്ലാം മാറ്റി ഭായി ഭായി എന്നു പറയാൻ വി എസ്‌ അത്ര മണ്ടനാണു എന്ന് ഞാൻ കരുതുന്നില്ല..വളരെ പോസിറ്റീവ്‌ എന്നു തോന്നിപ്പിക്കുന്ന നെഗറ്റീവ്‌ ടാക്റ്റിക്സ്‌ ആണു ഇതെന്നു തോന്നുന്നു..ഇനി വി എസ്സിനു വേണ്ടത്‌ പാർട്ടിയിലുള്ള നില നിൽപാണു..ഈ തിരഞ്ഞെടുപ്പിൽ പ്രചാരണത്തിനു ഇറങ്ങിയില എങ്കിൽ അതിനു ശേഷം വി എസ്‌ എന്ന് നേതാവ്‌ ആ പേരിൽ മാത്രമായി ചുരുങ്ങും..ഇത്‌ ആരേക്കാളും നന്നായി വി എസിനു അറിയാം.ഇതു കൊണ്ട്‌ ഇപ്പോൽ പാർട്ടിക്കൊപ്പം നിൽക്കാൻ അദ്ദേഹം തീരുമാനിച്ചു..
വി എസ്‌ – പിണറായി അഭിപ്രായ വ്യ്ത്യാസം പ്ര്ത്ത്യ്ക്ഷത്തിൽ ഉള്ളപ്പോഴും ഇടതു മുന്നണി ഗംഭീര വിജയം നേടിയിട്ടുണ്ട്‌..അത്‌ മിക്കവാറും വി എസ്സിന്റെ ആദർശ്ശ്യ ധീരതയും നിലപാടുകൾക്കും ആയിരുന്നു വോട്ടുകൾ..ഇപ്പോൾ പാർട്ടിക്കു വഴങ്ങുന്നതോടു ഒരു വിഭാഗം ജനങ്ങൾ എങ്കിലും വി എസ്സിൽ നിന്ന് അകലാൻ സാധ്യതയുണ്ട്‌.അതു ഇടതു മുന്നണിക്കു ഗ്ഗുണത്തേക്കാൾ അധികം ദോഷമേ ചെയ്യൂ..തിരഞ്ഞെടുപ്പിൽ അവർക്കു ജയിക്കാൻ കഴിഞ്ഞാൽ ആ ക്രെഡിറ്റ്‌ എടുക്കുകയും ചെയ്യം ..തോറ്റാൽ ‘ഞാൻ ഒന്നും അറിഞ്ഞില്ലേ രാമനാരായണ ‘ എന്നു പറഞ്ഞു പഴി മറ്റുള്ളവരുടെ മുതുകത്തു വയ്ക്കുകയും ആവാം..വാട്ട്‌ ആൻ ഐഡിയ വി എസ്സ്ജീ..

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w