ലൗഡ്സ്പീക്കർ തിരഞ്ഞെടുപ്പ് അവലോകനം..

ഇത് ഒരു പ്രവചനമൊന്നുമല്ല..തികച്ചും സ്വതന്ത്രമായ ഒരു തിരഞ്ഞെടുപ്പ് അവലോകനം മാത്രം..മുൻ വർഷങ്ങളിലെ ഫലങ്ങളും ഇപ്പൊഴത്തെ സാഹചര്യങ്ങളും കണക്കിലെടുത്തു കൊണ്ടൊരു അവലോകനമാണ്..ഇതിൽ പറയുന്നത് പോലെ സംഭവിക്കണം എന്ന് ഒരു നിർബന്ധവുമില്ല..ഈ ബ്ലോഗിന്റെ ഒരു പരസ്യം എന്ന നിലയിൽ ഇതിനെ കാണെണം എന്നൊരു അപേക്ഷ..ഒരു രാഷ്ട്രീയ പാർട്ടിയേയും ഇതു വഴി വേദനിപ്പിക്കാനോ അപമാനിക്കാനോ അഭിനന്ദിക്കാനോ ഈ പോസ്റ്റ് മുതിരുന്നില്ല..അത്തരം പരാമർശ്വങ്ങൾ അറിവ് കൂടാതെ വന്നാൽ ക്ഷമിക്കണം എന്ന് അപേക്ഷ..
കേരളത്തിലെ 20 ലോകസഭ മണ്ഡലങ്ങളിലൂടെയും ഒരു ഓട്ട പ്രതിക്ഷണം നടത്താം..
കാസർകോട്:മണ്ഡലം ഉണ്ടായതിനു ശേഷം 14 തിരഞ്ഞെടുപ്പുകൾ..അതിൽ 11 പ്രാവശ്യവും വിജയം ഇടതു മുന്നണിയ്ക്കൊപ്പം..ഇത്തവണയും ഈ മണ്ഡലത്തിൽ അത്ഭുതമൊന്നും കാട്ടാൻ കോൺഗ്രസിന്റെ ടി സിദ്ദിക്കിനു കഴിയുമോ എന്ന കാര്യം സംശയമാണ്..ബി ജെ പി യുടെ യുവനേതാവായ കെ. സുരേന്ദ്രൻ മികച്ച പ്രകടനം കാഴച്ച വയ്ക്കും ..ഒരു പക്ഷേ രണ്ടാം സ്ഥാനത്ത് സുരേന്ദ്രൻ ഫിനിഷ് ചെയ്താലും അത്ഭുതപെടേന്റതില്ല..വിജയം എന്റെ നോട്ടത്തിൽ ഏ കെ ജിയുടെ മരുമകനായ പി .കരുണാകരനൊപ്പം നിൽക്കും..
കണ്ണൂർ:കോൺഗ്രസ്സിനു ഒപ്പം എന്നും ചേർന്നു നിൽക്കുന്ന മണ്ഡലമാണ് കണ്ണൂർ..അവിടെ ഇത്തവണയും പതിവു തെറ്റിക്കാനിടയില്ല..കെ സുധാകരനെ തളയ്ക്കാൻ ശ്രീമതി ടീച്ചർക്ക് നന്നേ ബുദ്ധിമുട്ടേണ്ടി വരും..എന്റെ നോട്ടത്തിൽ സുധാകരൻ തന്നെ ഈ അങ്കം ജയിക്കും..
വടകര:വളരെ അധികം സെൻസിറ്റീവ് എന്ന് പറയാവുന്ന മണ്ഡലം..ടി പി വധകേസും വിധിയുമൊക്കെ ഇവിടുത്തെ ജനവിധിയെ സ്വാധീനിക്കാം..ഇടതു മുന്നണിയുടെ ഷംസിറിനു മുല്ലപള്ളിയെ മറികടക്കാൻ കഴിയുമൊ എന്ന കാര്യത്തിൽ എനിക്ക് സംശയമാണ്..
kerala election
കോഴിക്കോട്:ഇന്ത്യൻ നാഷണൽ കൊൺഗ്രസിനോട് മുൻ വർഷങ്ങളിൽ ഒരു പ്രത്യേക സ്നേഹം കാണിച്ചിരുന്ന മണ്ഡലം..എം കെ രാഘവന്റെ എം പി എന്ന നിലയിലുള്ള മികച്ച പ്രകടനം..ഇതൊക്കെ കൂടി ആവുമ്പോൾ കോഴിക്കോട്ടങ്ങാടി യൂ ഡി എഫിനെ തുണച്ചേക്കും..
വയനാട്:കസ്തൂരിരംഗൻ ഉൾപ്പെടെ പല പ്രശ്നങ്ങളും വയാനാട്ടുകാർക്ക് പറയാനുണ്ട്..അതൊക്കെ പരിഹരിക്കാൻ കെൽപ്പുള്ളത് സത്യൻ മൊകേരിയാണ് എന്ന് അവർക്ക് തോന്നിയാൽ അവരെ കുറ്റം പറയാൻ കഴിയില്ല..
മലപ്പുറം:അഹമ്മദ് സാഹിബ് കരഞ്ഞു മേടിച്ച സീറ്റ്..ജയിച്ച് ദില്ലിക്ക് പോയാൽ ഇനി അങ്ങേർക്ക് മന്ത്രിയാവാൻ കഴിയുമോ എന്ന കാര്യത്തിൽ മാത്രമാണ് സംശയം..
പൊന്നാനി:ലീഗിന്റെ പ്രസ്റ്റീജ് എം പിയും പ്രസ്റ്റീജ് സീറ്റും..മികച്ച എം പി എന്നു സല്പേർ കേൾപിച്ച ഈ ടി മുഹമ്മദ് ബഷീർ തന്നെയാവും ഇത്തവനയും പൊന്നാനി എം പി..
ആലത്തൂർ:എൽ ഡി എഫിന്റെ പി കെ ബിജുവിനും ആലത്തുർ എം പി യാവാൻ യു ഡി എഫിന്റെ ഷീബ ഒരു തടസ്സമേ ആവാൻ വഴിയില്ല..പുതിയ മണ്ഡലമായ ആലത്തൂർ ഒരിക്കൽ കൂടി ബിജുവിൽ വിശ്വാസം അർപ്പിക്കും
പാലക്കാട്:അനുഭവ സമ്പത്തും യുവത്വത്തിന്റെ പ്രസരിപ്പും തമ്മിൽ ഏറ്റുമുട്ടുമ്പോൾ ആർ വിജയിക്കും എന്നു പറയാൻ വയ്യ..എന്റെ മനസ്സ് കൊണ്ട് പറയുമ്പോൾ എം ബി രാജേഷ് വീരേന്ദ്രകുമാറിനേക്കാൾ ഒരു പടി മുന്നിലാണ്..ഞാൻ ഒരു യുവാവാണ് എന്നതായിരിക്കാം എന്നെ കൊണ്ട് അങ്ങനെ തോന്നിച്ചത്..
തൃശൂർ:കെ പി ധനാപാലനെ സി എൻ ജയദേവന്റെയും തൃശൂരിലെ ജനങ്ങളുടേയും മുന്നിലേക്ക് എറിഞ്ഞു കൊടുത്തിട്ട് പി സി ചാക്കോ മുങ്ങിയതിന്റെ പേരിൽ വാർത്ത ശ്ർദ്ധ പിടിച്ചു പറ്റിയ മണ്ഡലം..സി പി ഐ സ്ഥാനാർത്ഥികളെ ഏറ്റവും കൂടുതൽ ജയിപ്പിച്ചിട്ടുള്ള മണ്ഡലം ഇത്തവണ ധനപാലനെ തള്ളി കളയാനാണ് സാധ്യത..
ചാലക്കുടി:ഇന്നസെന്റിന്റെ സ്താനാർത്ഥിത്വം മൂലം താര പദവി കിട്ടിയ മണ്ഡലം..പക്ഷേ ആ താരമൂല്യമൊന്നും ഇന്നസെന്റിനെ രക്ഷികില്ല എന്ന് പറയുന്നതാവും..കഴിഞ്ഞ പൊസ്റ്റിൽ ഞാൻ പറഞ്ഞതു പോലെ തമാശ കേട്ടല്ല ജനങ്ങൾ തങ്ങളുടെ പ്രതിനിധിയെ തിരഞ്ഞെടുക്കുന്നത്..പി സി ചാക്കോ ഇവിടെ നിന്ന് എം പി ആവും..
എറണാകുളം:ഒരു പാട് ജനകീയ പ്രശ്നങ്ങൾ പരിഹരിക്കാൻ മുൻ എം പി കെ വി തോമസിനു കഴിഞ്ഞിട്ടില്ലെകിലും പകരം കുത്താൻ പറ്റിയ ഒരു സ്ഥാനാർത്ഥി മത്സരിക്കുന്നില്ലാത്തതു കൊണ്ടും അദ്ദേഹത്തിനു തന്നെ ഒരു തവണ കൂടി അവസരം നൽകാനാണ് സാധ്യത..
ഇടുക്കി:ഏറ്റവും ചർച്ചകളിൽ സ്ഥാനം പിടിച്ച മണ്ഡലം..കസ്തൂരി രംഗൻ വിഷയത്തിൽ കോൺഗ്രസിനു ഏറെ പഴി കേൾക്കേണ്ടി വന്ന മണ്ഡലം..അതു കാരണത്താൽ ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച എം പി യായ പി ടി തോമസിനെ അവർക്ക് ഇടുക്കിയിൽ നിന്ന് മാറ്റേണ്ടി വന്നു..കസ്തുരിരംഗൻ നടപ്പാക്കില്ല എന്ന ഇടതു ഉറപ്പ് ജോയ്സ് ജോർജ്ജിന്റെ വോട്ടുകളാവും..ഇടുക്കിയിൽ ചെങ്കൊടി പാറും..
കോട്ടയം:വളരെ പ്രയാസമാണ് കോട്ടയത്തിലെ വിജയി ആരെന്ന് പറയുവാൻ..മാത്യൂ ടി തോമസും ജോസ് കെ മാണിയും ഇഞ്ചോടിഞ്ച് പൊരാട്ടം നടക്കുന്ന മണ്ഡലം..എം പി ആയിരിക്കെ ഉള്ള പ്രകടനം മാനിച്ചു കുഞ്ഞു മാണിക്ക് ഒരു അവസരം കൂടി കിട്ടാനാണ് സാധ്യത..
പത്തനംതിട്ട:ആറമ്മുള വിമാനത്താവള പ്രശ്നമടക്കമുള്ള പല കാര്യങ്ങളും വോട്ടിടും മുമ്പ് പത്തനംതിട്ടക്കാർ നോക്കും..ആന്റോ ആന്റണി ഇത്തവണ കുടി അവർ അവസരം നൽകിയേക്കാം..
ആലപ്പുഴ:ആലപ്പുഴയിലെ ഫലം വളരെ എളുപ്പമാണ് പറയാൻ..സി ബി ചന്ദ്രബാബു തന്നെയാണ് തങ്ങളുടെ എം പി എന്നു ആലപ്പുഴക്കാർ പറഞ്ഞു തുടങ്ങി കഴിഞ്ഞു..
കൊല്ലം:പ്രേമചന്ദ്രന്റേയും ആർ എസ് പിയുടേയും കൂട് മാറ്റം മൂലം ശ്രദ്ധ ആകർഷിച്ച മണ്ഡലം..സി പി എമ്മിന്റെ സമുന്നതാനായ നേതാവായ എം ഏ ബേബിയെ കൊല്ലത്ത് മറികടക്കാൻ പ്രേമചന്ദ്രന്റെ മികച്ച വ്യക്തിത്വത്തിനു കഴിയുമോ എന്ന് തോന്നില്ല..കമ്മ്യൂണിസ്റ്റുകൾ മത്സരിക്കുന്ന കൊല്ലത്ത് എൽ ഡി എഫിനൊപ്പം നിൽക്കുന്ന കമ്മ്യൂണിസ്റ്റിനാണ് വിജയ സാധ്യത..
kerala elec1
മാവേലിക്കര:മാവേലിക്കരയിൽ കഴിഞ്ഞ തവണ ആണ് കൊടിക്കുന്നിൽ എത്തുന്നത്..അതിനു മുമ്പ് അടൂർ മണ്ഡലത്തിൽ പല തവണ അദ്ദേഹം ചെങ്ങറ സുരേന്ദ്രനുമായി കൊമ്പ് കോർത്തിട്ടുണ്ട്..അവർ പലപ്പോഴും വിജയം പകുത്തെടുക്കുകയാണ് പതിവ്..ഇത്തവണ കൊടിക്കുന്നിലെങ്കിൽ അടുത്ത തവണ ചെങ്ങറെ..അങ്ങനെ പോകുന്നു..പക്ഷേ ഇത്തവണ ദില്ലിക്കു പോകാൻ നെറുക്ക് വീഴുന്നത് ചെങ്ങറയ്ക്കായിരിക്കും..
ആറ്റിങ്ങൽ:സമ്പത്തിന്റെ സ്വന്തം ആറ്റിങ്ങൽ..അവിടെ സമ്പത്ത് തന്നെ..
തിരുവനന്തപുരം:ഒരു അട്ടിമറി മണക്കുന്ന കേരള തലസ്ഥാനം..തരൂർ എന്ന അന്താരാഷ്ട്ര വ്യക്തിത്വം ജയിക്കുമോ..അതോ ഡോ ബന്നറ്റ് നാടാർ വോട്ട് ബാങ്ക് കൊള്ളയടിക്കുമോ..അതോാ രാജഗോപാലിനു തിരുവനന്തപുരം അവസരം നൽകുമോ..മൂന്നാമത്തെ സാധ്യതയ്ക്കൊപ്പം നിൽക്കാനാണ് എന്റെ ആഗ്രഹം..
അങ്ങനെ അവലോകനം കഴിഞ്ഞപ്പൊൾ ലൗഡ്സ്പീക്കറിന്റെ നോട്ടത്തിൽ കേരളത്തിൽ യൂ ഡി എഫ് 9 സീറ്റും എൽ ഡി എഫ് 10 സീറ്റും ബി ജെ പി 1 സീറ്റും നേടും..

Advertisements

5 responses to “ലൗഡ്സ്പീക്കർ തിരഞ്ഞെടുപ്പ് അവലോകനം..

  1. നമ്മള്‍ കാണുന്ന രിതിയിലായിരിക്കില്ല.മറ്റുള്ളവര്‍ കാണുന്നത് .20 അംഗങ്ങങ്ങളെയും വിലയിരുത്തിയ ബാബുപോള്‍ (മനോരമക്ക് ന്യുസിനു വേണ്ടി) പറഞ്ഞത് ഏറ്റവും മോശം ജോസ് കെ മാണി ആണെന്നായിരുന്നു

    Like

    • ശരിയാണു.പക്ഷെ ഓരൊ മണ്ഡലങ്ങൾക്കും ഒരു പൊതു സ്വഭാവം ഉണ്ട്‌.കഴിഞ്ഞ ഫലങ്ങൽ..വോട്‌ ദ്രുവീകരണം എന്നിവ.ഇതൊക്കെ നോക്കിയാൺ പറയുന്നത്‌ ജോസ്‌ കെ മാണിക്കു തന്നെയാനു മുംതൂക്കം..സുരേഷ്‌ കുറുപ്പ്‌ നേടിയ വിജയങ്ങളെ വിസ്മരിച്ചു കൊണ്ടല്ല ഞാൻ ഈ പരയുന്നതു.അതു കൊണ്ട്‌ തന്നെയാണു ഞാൻ കോട്ടയത്തെ കാര്യത്തിൽ ഒരു സംശയം പറഞ്ഞത്‌..

      Like

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w