പുസ്തകവിചാരം- എം മുകുന്ദന്റെ ‘പാരീസ്’

2013 മാർച്ചിൽ പുറത്തിറങ്ങിയ എം മുകുന്ദന്റെ ‘പാരീസ്’ എന്ന നോവലൈറ്റുകളുടെ സമഹാരത്തിലൂടെ ഒരു യാത്ര ആവാം എന്നു തോന്നുന്നു..മയ്യഴിപുഴയുടെ തീരങ്ങൾ തട്ടി തലോടി വരുന്ന ഫ്രെഞ്ച് കാറ്റിന്റെ സുഗന്ധം ആവോളം ആസ്വദിക്കാനാവുന്ന രണ്ടു നോവലൈറ്റുകൾ അടങ്ങിയ പുസ്തകം..’പാരിസ്’ എന്നും ‘മലയാളി ദൈവങ്ങൾ’ എന്നും പേരുള്ള ഈ നോവലൈറ്റുകൾക്ക് ഒറ്റയ്ക്ക് നിൽക്കാൻ കഴിയുമോ എന്ന കാര്യം സംശയമാണ്..രണ്ടും വായനക്കാരന്റെ ഉള്ളിൽ ഒന്നായി മാറുന്നു..
paris-m-mukundan-500x500
‘പാരീസ് ‘ എന്ന നോവലൈറ്റ് കേരളത്തിൽ നിന്നു ഫ്രാൻസിൽ എത്തിയ ഒരു നാട്ടുമ്പുറത്തുകാരി രേവതി എന്ന മലയാളി പെൺകുട്ടിയുടെ കഥ പറയുന്നുവെങ്കിൽ..’മലയാളി ദൈവങ്ങൾ’ നമ്മോടു പറയുന്നത് കേരളത്തിലേക്ക് വന്ന ഒരു ഫ്രെഞ്ചു വനിതയുടെ (മരീ തെരേസ്) കഥയാണ്..രേവതി സ്വപ്നങ്ങൾ മാത്രം കണ്ട ഒരു കുടുംബത്തിലെ ഇന്നത്തെ സ്വപ്നമാണ്..അവൾ തന്റെ സ്വപ്നം സാധിക്കാൻ വേണ്ടി വിവാഹം കഴിക്കുന്നു..പുരുഷന്റെ ചൂട് അറിയുന്നതിനുപരി പാരീസിലെ തണുപ്പ് ആയിരുന്നു അവൾ ആസ്വദിച്ചത്..ആസ്വാദനത്തിന്റെ പരകോടി നൽകുന്ന പശ്ചാത്യ സ്വാതന്ത്ര്യം നന്നായി വരച്ചു കാട്ടുന്നുണ്ട് മുകുന്ദൻ..തന്റെ കാമുകനേക്കാൾ അധികം ദൈവത്തിന്റെ സ്വന്തം നാടിനെ സ്നേഹിച്ച വിദേശ വനിതയായ മരീ തെരേസ് മയ്യഴിയുടെ ഹൃദയം അറിയാൻ താല്പര്യപെടുന്നു..പാശ്ചാത്യരെ കാണുന്ന മലയാളി കണ്ണുകൾ നന്നായി മഷിയിട്ടു തെളിയിക്കാൻ ‘മലയാളി ദൈവങ്ങൾ’ക്ക് കഴിയുന്നുണ്ട്..
എം മുകുന്ദന്റെ മുൻ രചനകളോടൊന്നും താരതമ്യം ചെയ്യാനുള്ള നിലവാരം ഈ നോവലൈറ്റുകൾക്ക് ഇല്ലെങ്കിലും ഒറ്റ തവണ വായനയ്ക്ക് തരക്കേടില്ല..വെറും 50 പേജുകൾ ഉള്ള പുസ്തകം ഒറ്റ ഇരിപ്പിനു വായിച്ചു തീർക്കാം..പ്രസാധകർ സൈന്ധവ ബുക്സ് ആണു..പുസ്തക വില – 50 രൂപ

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )