മോദിയുടെ ഒരു മുഖംമൂടി എവിടെ കിട്ടും..ഒന്നു പേടിപ്പിക്കാനാ..

നരേന്ദ്ര മോദി എന്ന ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയെ മുൻ നിർത്തി വോട്ട് പിടിക്കുക എന്ന തന്ത്രമാണ് ഇന്ത്യയിലെ എല്ലാ രാഷ്ട്രീയ പാർട്ടികളും ഇന്നു ചെയ്യുന്നത്..കോൺഗ്രസ്സും സി പി എമ്മും ബി എസ് പിയും തൃണമൂലുമെല്ലാം ഇന്ന് വോട്ട് പിടിക്കുന്നത് മോദിയുടെ പേര് പറഞ്ഞാണ് ..മോദി-ഗോധ്ര- വർഗ്ഗീയവാദി-ഓടിക്കോ എന്നതാണ് ബി ജെ പി ഒഴികയുള്ള പാർട്ടികളുടെ തിരഞ്ഞെടുപ്പ് മുദ്രാവാക്യം.. ബി ജെ പിയെ ടാർഗറ്റ് ചെയ്യുന്നതിനു പകരം മോദിയെ ടാർഗ്ഗറ്റ് ചെയ്യുക എന്ന തന്ത്രമാണ് എല്ലാ പാർട്ടികളും ബി ജെ പിക്കു എതിരെ പ്രയോഗിക്കുന്നത്..എനിക്കൊരു സംശയം ഈ മോദിക്കു പകരം അദ്വാനിയോ, സുഷമ സ്വരാജോ,അതും അല്ല രാജ്നാദ് സിംഗോ ഒന്നും പ്രധാനമന്ത്രിയായാൽ ഈ പറയുന്നവർക്ക് കുഴപ്പം ഇല്ലേ ?..നാം മോദിയെ പേടിക്കണോ ?..ഗുജറാത്ത് എന്താ സ്വർഗ്ഗമാണോ ? മോദി പ്രധാനമന്ത്രി ആയാൽ ഇന്ത്യയിൽ ഹിന്ദുക്കൾക്ക് മാത്രമേ ജീവിക്കാൻ കഴിയുകയുള്ളോ ? (ബാക്കി ഉള്ളവരെ പാകിസ്ഥാനിലേക്കും വെത്തിക്കാനിലേക്കും കയറ്റി അയക്കുമോ ?) ഇങ്ങനെ പോകുന്നു സംശയങ്ങൾ..
modi
ഗോധ്ര കാലാപത്തിന്റെ മേൽ മോദിയെ കുറ്റം ചാർത്തുന്നരോട് ഒരു ചോദ്യമേ ചോദിക്കാനുള്ളൂ..ഇന്ത്യയിൽ നടന്ന ഏക കലാപമാണോ ഗോധ്ര കണ്ടത്..അതിൽ മോദി കുറ്റമാരനാണെങ്കിൽ ശിക്ഷയ്ക്ക് അർഹനുമാണ്..അതിനു ഇവിടെ ഇപ്പോൾ ഏതു രാഷ്ട്രീയ നേതാക്കളാണ് ശിക്ഷിക്കപെടുന്നത്..കലാപ സമയത്ത് വഡോദരയിൽ ഉണ്ടായിരുന്ന എന്റെ പല ക്രിസ്ത്യൻ സുഹൃത്തുകൾക്കും ബന്‌ധുക്കൾക്ക് തികച്ചും ബുദ്ധിമുട്ടുണ്ടാക്കുന്ന കിരാതമായ അനുഭവങ്ങളിലൂടെയാണ് കടന്നു പോകേണ്ടി വന്നത്..അതൊക്കെ അവരൊക്കെ എന്നേ മറന്നു കഴിഞ്ഞു..ഇപ്പോൾ അവരോട് മോദിയെ കുറിച്ചൊന്നു ചോദിച്ചു നോക്കൂ (ഗുജറാത്തിൽ താമസിക്കുന്ന മലയാളികളും അവരിലുണ്ട്)..നൂറ് നാവാണ് അവർക്ക്…മോദിയെ കുറിച്ചു നല്ലതു മാത്രമേ അവർക്ക് പറയാനുള്ളൂ..എന്നോട് അവർ കള്ളം പറയുന്നത് എന്തിനാണ്..തെറ്റായി വല്ലതും പറഞ്ഞാൻ ഞാൻ എന്താ മോദിയോട് പോയി പറഞ്ഞു കൊടുക്കുമോ..പിന്നെ അവിടെ ഉള്ള മുസ്ലീം സഹോദരന്മാരെ കുറിച്ചു എനിക്ക് കൂടുതൽ ഒന്നും അറിയില്ല..അവർ അസംതൃപതരായിരുന്നെങ്കിൽ ആ കഥകൾ പുറത്തു വരേണ്ടതല്ലേ..
പിന്നെ ഗുജറാത്ത് വികസനം..ഞാൻ ഗുജറാത്തിലെ രാജ്കോട്ട് ഒഴിച്ച് എല്ലാ പ്രധാന പട്ടണങ്ങളിലും ഒരാഴ്ച എങ്കിലും ചിലവഴിച്ചിട്ടുണ്ട്..എനിക്ക് നമ്മുടെ കൊച്ചിയിൽ അനുഭവിക്കുന്നതിനേക്കാൾ കുടുതൽ സൗകര്യമോ വികസനമോ അഹമ്മദാബാദ് അടക്കമുള്ള പട്ടണങ്ങളിൽ കാണാൻ കഴിഞ്ഞില്ല..പിന്നെ ചുട്ടു പൊള്ളുന്ന മരുഭൂമികളെ നമ്മുടെ കൊച്ചിയെ പോലെ നിലനിർത്തുന്നതിൽ മോദി സർക്കാരിനെ സമ്മതിക്കണം..അവരിലേക്കടിക്കുന്ന സൂര്യനെ അവർ അനുഗ്രഹമായി കരുതി അവർ അത് വൈദ്യുതി ആക്കുന്ന സോളാർ പാനൽ പാടങ്ങൾ എനിക്ക് അത്ഭുതമായിരുന്നു..
ബി ജെ പി എന്ന പാർട്ടിയെ തീവ്ര ഹിന്ദുത്വത്തിൽ ഊന്നി ഉള്ളതാണ്..അവർ ഇന്ത്യ ആറിലധികം വർഷം ഭരിച്ചതല്ലേ..അതിൽ അദ്വാനി എന്ന ഹിന്ദുത്വ വാദി തന്നെ ഇന്ത്യയുടെ ഉപപ്രധാനമന്ത്രി ആയിരുന്നുല്ലേ..എന്നിട്ട് എന്തു കലാപം ഇവിടെ നടന്നു…പിന്നെ മോദിയോട് മാത്രം എന്താണ് ഒരു ഭയം ജനിപ്പിക്കേണ്ട ആവശ്യകത..ബി ജെ പി ഉൾപെടുന്ന എൻ ഡി ഏയിൽ മറ്റു പാർട്ടികളും ഉള്ളതല്ലേ..ഇവിടെ ആരുടേയും സ്വാതന്ത്ര്യം തകർക്കപെടില്ല എന്നതാണ് എന്റെ അനുമാനം..ഇവിടെ ഈ മോദി പേടി വളർത്തുന്നത് ബി ജെ പി പിടിക്കും എന്ന് പേടിക്കുന്ന ഒന്ന് രണ്ട് സിറ്റുകൾ ഇവിടെ ഉള്ളതു കൊണ്ടാണ്..
m-modi_0_0
പിന്നെ ഇത്തവണ മോദി പ്രധാനമന്ത്രി ആവുമോ എന്നുള്ളത്..കേരളത്തിൽ നിന്ന് ഒറ്റ സീറ്റ് ബി ജെ പിക്കു കിട്ടിയിലേലും മോദി തന്നെ ആയിരിക്കും ഇന്ത്യയുടെ അടുത്ത പ്രധാന മന്ത്രി എന്ന് ഏറെ ക്കുറേ ഉറപ്പാണ്..അതിനും എന്റെ കൈയ്യിൽ സർവ്വേ ഉണ്ട് കേട്ടോ..ഈ ഇടയ്ക്കാണ് ഞാൻ ഒരു നാഷണൽ സെമിനാറിനായി ജമ്മുവിൽ പോയത്..അവിടെ എന്റെ കൂടെ അക്കോമഡേഷൻ ഷേയർ ചെയ്തതിൽ പത്തിരുപത് ബീഹാറികൾ ഉണ്ടായിരുന്നു..എനിക്ക് അവരിൽ നിന്ന് അറിയാൻ കഴിഞ്ഞത് ബിഹാർ മുഴുവനും മോദി ഭക്തരാണെന്നാണ്..ഞാൻ അവരെ പരമാവധി മോദിയെ കുറ്റം പറഞ്ഞു കണ്വിൻസ് ചെയ്യാൻ നോക്കി..അവർ മോദിയിൽ ഉറച്ചു നിന്നു..മോദി തരംഗം ഇവിടെയെല്ലാമുണ്ട്..ഗുജറാത്തും രാജസ്ഥാനും മോദിക്കൊപ്പമാണെന്ന് സുഹൃത്തുക്കളിൽ നിന്ന് അറിയാൻ കഴിഞ്ഞു..അങ്ങനെ നോക്കുമ്പോൾ ഇത്തവണ മോദി സർക്കാർ തന്നെ ആവും എന്ന് ഞാൻ ഊഹിക്കുന്നു..
പിന്നെ മോദിയെ കാണിച്ചു ജനങ്ങളെ പേടിപ്പിക്കാതെ..തങ്ങൾ കഴിഞ്ഞ 5 വർഷം ചെയ്ത കാര്യങ്ങൾ പറഞ്ഞു വോട്ട് പിടിക്കാൻ ബി ജെ പി ഇതര പാർട്ടികളോട് ഒരു അപേക്ഷ..

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w