വിവേകത്തോട് വോട്ടിടൂ..നാടിനെ രക്ഷിക്കൂ..

നാളെ കേരളം മറ്റൊരു തിരഞ്ഞെടുപ്പിനെ നേരിടുകയാണ്..തിരഞ്ഞെടുപ്പുകൾ തെറ്റി പോയാൽ പിന്നെ പഴി പറഞ്ഞു നടക്കുന്നതിൽ ഒരു കാര്യവുമില്ല..തിരഞ്ഞെടുപ്പിനെ ലാഘവത്തോടെ കാണാതെ വിവേഗത്തോടെ നിങ്ങളുടെ പ്രതിനിധിയെ തിരഞ്ഞെടുക്കുക..ഇപ്പോൾ എല്ലാവരും പറയുന്ന ഒരു പല്ലവിയാണ്..’എല്ലവരും കണക്കാ…എന്നലും 10ആം തിയതി എവിടെങ്കിലും പോയി ഒന്ന് കുത്തിയിട്ടു വരണം’..ഇത്തരം ലാഘവത്തോടെ തിരഞ്ഞെടുപ്പിനെ സമീപിക്കരുത്…നിങ്ങൾ നിങ്ങളുടെ സ്ഥാനാർത്ഥികളെ നന്നായി പഠിക്കുക..കഴിഞ്ഞ തവണത്തെ ആൾ ആണ് നിൽക്കുന്നതെങ്കിൽ അവർ എന്തു നിങ്ങൾക്ക് വേണ്ടി ചെയ്തു എന്ന് ഓർക്കുക..അതല്ലെങ്കിൽ നിങ്ങളുടെ സ്ഥാനാർത്ഥിക്കു നിങ്ങളുടെ പ്രശ്നങ്ങൾ തീർക്കാൻ പ്രാപ്തനാണോ എന്ന് നോക്കി വോട്ട് ചെയ്യുക..നിങ്ങളുടെ മണ്ഡലത്തിലെ സ്ഥാനാർത്ഥികളോട് നിങ്ങൾക്ക് മതിപ്പില്ലെങ്കിൽ നിങ്ങൾക്ക് ‘നോട്ട’യ്ക്ക് കുത്താം..ചിലർ പറഞ്ഞു പരത്തും പോലെ നോട്ട അസാധു അല്ല..നിങ്ങളുടെ പ്രതിഷേധമാണ്..അത് കൊണ്ട് തന്നെ സ്ഥാനാർത്ഥികൾ കൊള്ളില്ല എന്ന് പറഞ്ഞ് വോട്ട് ചെയ്യാതെ അവധി ആഘോഷിക്കരുത്…വോട്ട് ചെയ്യൂ..ജനാധിപത്യം കൊണ്ടാടൂ…
election-dates-for-five-indian-states-announced2
വോട്ട് ചെയ്യാൻ ആവശ്യമായ രേഖകൾ..
1.വോട്ടേൾസ് ഐഡന്റിറ്റി കാർഡ് – ഇനി ഒരു പക്ഷെ നിങ്ങളുടെ ഐ ഡി കാർഡ് കളഞ്ഞു പോയെന്ന് വയ്ക്കട്ടേ..എന്നാലും നിങ്ങൾക്ക് വോട്ട് ചെയ്യാൻ അവസരമുണ്ട്..ഇപ്പോൾ കൊടുക്കുന്ന വോട്ടേഴസ് സ്ലിപിൽ ഫോട്ടോ ഉള്ളതാണ്..അത് കൊണ്ട് വന്നാലും മതി..
2.എവിടുന്നു വോട്ടേൾസ് സ്ലിപ്പ് കിട്ടും – ബൂത്ത് ലവൽ ഓഫീസർ അത് നിങ്ങളുടെ വീട്ടിൽ കൊണ്ട് തരും..ഇനി ഒരു പക്ഷെ കിട്ടിയിലെങ്കിലും പേടിക്കേണ്ട..അത് നിങ്ങൾക്ക് പോളിംഗ് സ്റ്റേഷനിൽ ഇരിക്കുന്ന ബൂത്ത ലവൽ ഓഫിസറിൽ നിന്ന് അന്നേ ദിവസം കിട്ടും..
ഇനി നിങ്ങളുടെ ഇലക്ഷൻ ഐ ഡിയിൽ ഫോട്ടോ മാറി കിടക്കുകയാണെന്ന് ഇരിക്കെട്ടേ..താഴെ പറയുന്നവയിൽ ഏതെങ്കിലും ഫോട്ടോ ഐ ഡി കൊണ്ട് വന്നാൽ നിങ്ങൾക്ക് വോട്ട് ചെയ്യാം..
1.പാസ്പോർട്ട് 2.ഡ്രൈവിംഗ് ലൈസൻസ് 3.സർക്കാർ ഉദ്ദ്യോഗസ്തരുടെ സർവ്വീസ് ഐ ഡി 4.ഫോട്ടോ ഉള്ള ബാങ്ക് പാസ് ബുക്ക് 5.പാൻ കാർഡ് 6.ആധാർ കാർഡ് 7.ആർ ജി ഐ സ്മാർട്ട് കാർഡ് 8.MNREGA ജോബ് കാർഡ് 9.പെൻഷൻ രേഖകൾ ഫോട്ടോ ഉള്ളത് 10.സർക്കാർ ആരോഗ്യ ഇൻഷുറൻസ് സ്മാർട്ട് കാർഡ്.
ഇവയിലെന്തെങ്കിലും ഐഡന്റിറ്റി രേഖകളുമായി നാളെ എല്ലാവരും തങ്ങളുടെ സമ്മതിദാന അവകാശം നിവർത്തിക്കും എന്ന പ്രതീക്ഷയോടെ..ഞാനും വോട്ട് ചെയ്യാൻ പോകുന്നു..കൊല്ലം ലോകസഭ മണ്ഡലത്തിൽ…

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w