പുസ്തകവിചാരം -സുസ്മേഷ് ചന്ത്രോത്തിന്റെ ‘9’

പ്രശസ്ത സിനിമ തിരക്കഥാകൃത്തായ സുസ്മേഷ് ചന്ത്രോത്തിന്റെ രണ്ടാമത്തെ നോവലായ ‘9’ വായിക്കാനിടയായി..അത്രയ്ക്ക് മികച്ച അഭിപ്രായം ഒന്നും കൃതിയെ കുറിച്ചു കേട്ടിരുന്നില്ല..പക്ഷേ വായിച്ചു കഴിഞ്ഞപ്പോൾ സത്യത്തിൽ സുസ്മേഷിനെ കണ്ടിരുന്നെങ്കിൽ ഒന്നു കെട്ട് പിടിച്ച് എന്റെ അഭിനന്ദനം അറിയിച്ചേനേ..ഗ്രഹാതുരത്വം തുളുമ്പുന്ന പല തലങ്ങളിലേക്ക് ‘9’ നമ്മേ കൊണ്ട് പോകുന്നു..കഥ നായകനായ ഫാഷൻ ഫോട്ടോഗ്രാഫർ ദീപക് തന്റെ മുത്തശ്ശന്റെ മരണത്തിനു നാട്ടിൽ എത്തുന്നതാണ് കഥ..ദീപക്കിന്റെ ഓർമ്മകളും ഇന്നും നാളെയുമാണ് നോവലിനു ഇതിവൃത്തം..തൂവാനം എന്ന ഇടുക്കിയിലെ മലയോര ഗ്രാമത്തിലാണ് കഥ ഭൂരിഭാഗവും അരങ്ങേറുന്നത്..
2014-03-16 23.26.00
രസകരമായ ചില കഥാപാത്രങ്ങളാണ് നോവലിനു ജീവൻ നൽകുന്നത്..ഒന്നാമത് എനിക്ക് വളരെ ഇഷ്ടപെട്ടത് കുഞ്ഞികണ്ണൻ എന്ന ദീപക്കിന്റെ അച്ചനേയാണു..മായാജാല വിദ്യകൾ കാട്ടി കാടാറുമാസം നാടാറു മാസം എന്നു പറഞ്ഞു ഒരു ഉത്തരവാദിത്വവുമില്ലാതെ നടക്കുന്ന കുഞ്ഞികണ്ണൻ ദീപിക്കിന്റെ കുട്ടിയാണോ എന്ന് വരെ എനിക്ക് സംശയം തോന്നിയിട്ടുണ്ട്..കുഞ്ഞികണ്ണനെ പോലെ വല്ലപ്പോഴും കാണാൻ കിട്ടുന്ന രണ്ടു പേരാണ് ഇച്ചിരയും അന്ത്രുവും..ഈ രണ്ടു കഥാപാത്രങ്ങൾ ഒന്ന് കറുത്തതു ഒന്നും വെളുത്തതും ആണ്..സരോജയെന്ന എന്ന വിധവ അവർക്ക് വഴങ്ങി ജീവിക്കുന്നു..തന്റെ അമ്മയെ ബലമായി പലരും കീഴ്പെടുത്തുമ്പോൾ അനങ്ങാതെ ആ കട്ടിലിൻ കീഴിൽ കണ്ണു മുറുക്കിയടച്ചു കിടക്കുന്ന പാകരൻ ഒരു വേദന തന്നെയാണ്..നക്സലൈറ്റ് ഫിലിപ്പ് എന്നും വിപ്ലത്തിന്റെ പ്രതീകമാണ്..അദ്ദേഹത്തിന്റെ കൽക്കട്ട യാത്രയൊക്കെ വളരെ അസ്വാദികരമാണ്..പിന്നെ ദീപക്കിന്റെ കളിക്കൂട്ടുകാരിയായ ഉമ്മുസൽമ്മയുടെ ഓർമ്മകൾ വായനക്കാരനു ഒരു ബാല്യകാല പ്രണയത്തിന്റെ സുഖം നൽകും..പിന്നെ അവസാനം ഭാഗം മൂന്ന് എന്ന് പറഞ്ഞ് ഒരു കിടിലൻ ക്ലൈമാക്സ്..അതിൽ ദീപകിന്റെ ഇന്ന് സംസാരിക്കുന്നു..ഭാര്യ സുപ്രിയ..ഇന്നത്തെ സ്ത്രീ പുരുഷ ബന്ധത്തിന്റെ ഒരു മാതൃക വരച്ചിടുകയായിരുന്നു സുസ്മേഷ്..
മികച്ച വായന അനുഭവമാകും ഈ നോവൽ..ഡി സി ബുക്സ് ആണ് പ്രസാധകർ..പുസ്തക വില 120 രൂപ..

പോസ്റ്റിനു ഗ്രന്ഥകര്‍ത്താവിന്റെ തന്നെ കമന്റ് കിട്ടുമ്പോള്‍ വലിയ സന്തോഷം…
susmesh-vert

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w