മമ്മൂട്ടിക്ക് ഇനി ഇതങ്ങ് നിർത്തിക്കൂടേ…

2010ഇൽ ഇറങ്ങിയ പ്രാഞ്ചിയേട്ടൻ , ബെസ്റ്റ് ആക്ടർ എന്നീ നല്ല ചിത്രങ്ങൾക്ക് ശേഷം മലയാളത്തിന്റെ ബെസ്റ്റ് ആക്റ്ററിന്റെ ഗ്രാഫ് തീരെ താഴോട്ടാണ്..ഇന്ന് ഇറങ്ങിയ ഗാംഗ്സ്റ്ററും മോശം റിപ്പോർട്ട് ആണ് തരുന്നത് എന്ന് കേൾക്കുമ്പോൾ മമ്മൂട്ടി എന്ന മഹാനടനു മാറി ചിന്തിക്കേണ്ട സമയമായി എന്ന് തോന്നു..മമ്മൂട്ടിയുടെ ആരാധകർ ആരോപിക്കും പോലെ മോഹൻലാൽ ഫാൻസ് തിയേറ്ററിൽ കയറി കൂവിയാൽ മാത്രം തിയേറ്റർ വിടുന്ന അരസികന്മാരല്ല കേരളത്തിലെ ചലച്ചിത്ര പ്രേമികൾ എന്നു സൂചിപ്പിച്ചു കൊണ്ട് മമ്മൂട്ടിയുടെ ഈ പരാജയങ്ങളുടെ പൊരുൾ അന്വേഷിച്ചു പോകാം എന്നു വിചാരിക്കുന്നു..
mamootty-gangster5211
മുകളിൽ പറഞ്ഞ ചിത്രങ്ങൾക്ക് ശേഷം 2011 മമ്മൂട്ടിയുടേതായി വന്നത് ഷാജി കൈലാസിന്റെ ആഗസ്റ്റ് 15 ആണ്..കഴിഞ്ഞ 11 ചിത്രങ്ങളും തകർന്നു ഇന്ന് ഷാജി എന്ന സംവിധായന്റെ നിഴലുമാത്രമേ മലയാള സിനിമയിലുള്ളൂ..ആ പടം തികഞ്ഞ പരാജയം..പിന്നെ ആ വർഷം വന്ന് ചിത്രങ്ങൾ ദ് ട്രൈൻ,വെന്നീസിലെ വ്യാപാരി,ഡബിൾസ്, ബോബൈ മാർച്ച് 12 എന്നിവയാണ്..ഷാഫി ഒഴിച്ചു മറ്റു ചിത്രങ്ങളുടെ സംവിധായകർ ഒന്നുകിൽ പല്ലു കൊഴിഞ്ഞവർ അല്ലെങ്കിൽ പല്ല് മുളയ്ക്കാത്തവർ..എല്ലാം പരാജയപെട്ട സിനിമകൾ..
2012 എത്തുമ്പോൾ വീണ്ടും ഷാജിയേട്ടന്റെ കിംഗും കമ്മീഷണറിൽ തുടങ്ങി പരാജയം..കോബ്ര,തപ്പാന,ജവാൻ ഓഫ് വെള്ളിമല,ഫേസ് ടു ഫേസ്, ബാവുട്ടിയുടെ നാമത്തിൽ എന്നീ ചിത്രങ്ങളെല്ലാം തിയേറ്റർ വിട്ടത് നഷ്ടത്തിലായിരുന്നു..പിന്നീട് 2013 ആദ്യം ദിലീപും മമ്മൂട്ടിയും ഒന്നിച്ചു വന്നു കമ്മത്ത് ആന്റ് കമ്മത്തിൽ..മികച്ച വിജയം നേടിയ വളിപ്പ് ചിത്രം..പിന്നീട് വന്ന ലാൽ ജോസിന്റെ ഇമ്മനുവേൽ മാത്രമാണ് ഈ നാല് വർഷത്തിലെ മമ്മൂട്ടിയുടെ ഏക വിജയ ചിത്രവും നല്ല ചിത്രവും..പിന്നീടും തോൽക്കാൻ ചന്തുവിനു ഒരു മടിയും ഇല്ലായിരുന്നു..കടൽ കടന്നൊരു മാത്തുക്കുട്ടി എന്ന രഞ്ജിത്ത് ചിത്രത്തിനും മമ്മൂട്ടിയെ രക്ഷിക്കാൻ കഴിഞ്ഞില്ല..പിന്നീട് വന്ന കുഞ്ഞനന്ദന്റെ കടയും ക്ലീറ്റസും സൈലൻസും ബാല്യകാലസഖിയും പ്രൈസ് ദ് ലോർഡും ഒന്നും വന്നു പോയത് ആരും അറിഞ്ഞില്ല..ഇപ്പോൾ ഇതാ ഗാംഗ്സ്റ്ററും..മമ്മൂട്ടിയ്ക്ക് എവിടെയാണ് തെറ്റിയത് ?

കമലഹാസനും രജനികാന്തും ഒക്കെ ചെയ്യുന്നതു പോലെ മികച്ച പ്രമേയം വരുന്നത് വരെ കാത്തിരുന്നു ഒന്നോ രണ്ടോ വർഷത്തിൽ ഒരു പടം..അത് മാസ് ആവാം ക്യാരക്ടർ ആവാം

മുകളിൽ പറഞ്ഞ ഏതെങ്കിലും ചിത്രം വളരെ മികച്ചത് എന്ന് പറയാൻ കഴിയുമോ..മികച്ച പ്രമേയങ്ങളുടെ അഭാവമാണ് അദ്ദേഹത്തിന്റെ സിനിമകൾ പരാജയമാവാനുള്ള പ്രധാന കാരണം..ഈ കാലയളവിൽ മമ്മൂട്ടി ചെയ്ത മിക്ക ചിത്രങ്ങളും പല്ല് കൊഴിഞ്ഞ സിംഹങ്ങൾക്കൊപ്പമായിരുന്നു..അവരുടെയൊക്കെ ഫിലീം മേക്കിംഗ് ശൈലി ഇന്ന് ആർക്കും വേണ്ടാതെ ആയിരിക്കുന്നു..ഈ നാല് വർഷത്തിൽ മമ്മൂട്ടി ചെയ്ത മികച്ച സംവീധായകരുടെ ചിത്രങ്ങൾ വെന്നീസിലെ വ്യാപാരി, കോബ്ര,ഇമ്മാനുവേൽ,കടൽ കടന്നൊരു മാത്തുക്കുട്ടിയുമാണ്..ഇതിൽ ഏതെങ്കിലും മികച്ച സൃഷ്ടിയാണെന്ന് പറയാൻ കഴിയുമോ..പ്രമേയത്തിൽ യാതൊരു പുതുമയും തരാത്ത ഇമ്മാനുവേൽ ലാൽ ജോസ് ടച്ചിന്റെ ബലത്തിലാണ് ജയിച്ചു കയറിയത്..മമ്മൂട്ടി ഇടയ്ക്കിടെ അവസരം കൊടുത്ത പുതുമുഖങ്ങളുടെ ശ്രമങ്ങളും പാളി പോയി..
obujNHbedea
മമ്മൂട്ടി എന്നത്തെയും ട്രെന്റ് സെറ്ററാണ്..അദ്ദേഹം ഒരിക്കലും പല്ലു കൊഴിഞ്ഞ സിംഹമല്ല..പക്ഷേ ഈ ഇടയായി അദ്ദേഹത്തിന്റെ സിനിമകളുടെ സെലക്ഷൻ സ്വല്പം പഴഞ്ചനാവുന്നോ എന്നൊരു സംശയം..ദൃശ്യം നിരസിച്ചു മാത്തുകുട്ടിയിൽ അഭിനയിക്കാൻ സമ്മതിക്കുമ്പോഴാണ് നമ്മൾ അങ്ങനെ ചിന്തിച്ചു പോകുന്നത്..മികച്ച പ്രമേയങ്ങൾ..ഒപ്പം മികച്ച തിരക്കഥ എന്നിവയുള്ള ചിത്രങ്ങളേ അഭിനയിക്കൂ എന്ന് മെഗാസ്റ്റാർ മാറി ചിന്തിക്കാൻ നല്ല സമയമാണ് ഇത്..കമലഹാസനും രജനികാന്തും ഒക്കെ ചെയ്യുന്നതു പോലെ മികച്ച പ്രമേയം വരുന്നത് വരെ കാത്തിരുന്നു ഒന്നോ രണ്ടോ വർഷത്തിൽ ഒരു പടം..അത് മാസ് ആവാം ക്യാരക്ടർ ആവാം..പക്ഷേ ജനങ്ങൾക്ക് പഴയ മെഗാസ്റ്റാറിനെ തിരിച്ചു നൽകുന്നതാവണം..കുട്ടികൾ കളിക്കട്ടേ മമ്മുക്കാ നമുക്ക് ഗ്യാലറിയിൽ ഇരുന്നു കമന്ററി പറയാം..പിന്നെ ഇടയ്ക്കിടെ കളത്തിലിറങ്ങി കളി എന്താണെന്ന് കാണിച്ചു കൊടുക്കാം..അല്ലാതെ കുട്ടികളുടെ ഏറു കൊണ്ട് ക്രീസ് വിടുന്നതിനേക്കാൾ എത്രയോ നല്ലതാണ് ഞാൻ മുമ്പ് പറഞ്ഞത്..

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w