ദൈവം വിശ്രമിക്കുന്ന ദിവസം സിനിമയെടുത്താൽ ഇങ്ങനെയിരിക്കും (7th ഡേ റിവ്യൂ)

ഒരു ക്ലൈമാക്സ് കിട്ടിയിട്ടു വേണം ഒരു സിനിമയെടുക്കാൻ എന്നു വെമ്പി നിന്ന ശ്യാധറിന്റെ മുന്നിലേക്ക് ദൈവം വിശ്രമിച്ച ഏഴാം ദിവസം തന്നെ തിരക്കഥാകൃത്ത് അഖിൽ പോൾ ആ കാത്തിരുന്ന ക്ലൈമാക്സുമായി വന്നു..ദൈവം വിശ്രമിച്ചതു കൊണ്ട് പുള്ളിക്കാരനു പോലും ഒരു നല്ല സജഷൻ തരാൻ കഴിഞ്ഞില്ല..’മോനേ ഇത് ചീറ്റി പോകുന്ന ഒരു ഏറുപടക്കമാണെന്ന്’..അതു കൊണ്ട് എന്തു സംഭവിച്ചു..വിഷുവിനു വലിയ പ്രതീക്ഷയോടെ ഇറങ്ങിയ 7th ഡേ എന്ന പ്രഥ്വി ചിത്രം ഏറ്റില്ല..ഒരു ഡിക്ടക്ടീവ് സ്റ്റോറി പോലെ തോന്നിച്ച സിനിമ കൈകാര്യം ചെയ്തത് സ്ഥിരം ഫോർമുലകൾ മാത്രമായിരുന്നു..മുംബൈ പോലീസ് എന്ന മുൻ പ്രഥ്വി ചിത്രം കണ്ടിട്ടാണോ ഇങ്ങനെ ഒരു കഥ അഖിലിന്റെ ഉള്ളിലേക്ക് വന്നത് എന്നു തോന്നി പോകും സിനിമ കണ്ടാൽ…ഇനി അതല്ലെങ്കിൽ കൂടി റോഷൻ ആണ്ട്രൂസ് എവിടെ പുതുമുഖ സംവിധായകൻ ശ്യാംധർ എവിടെ എന്നു വെളിവാകും ദൃശ്യ ഭാഷ കണ്ടാൽ..
7th
അഞ്ചു സുഹൃത്തുകളുടെ കഥയാണ് ഈ ചിത്രം..ഇതിൽ രണ്ടു സുഹൃത്തുക്കളെ ഒരു അപകടത്തിലൂടെ പരിചയപ്പെടുന്ന ഐ പി എസ് ഓഫീസർ ഡേവിഡ് ഏബ്രഹാമിനു (പ്രിഥ്വിരാജ്) അവരിലൂടെ ചുരുളഴിഞ്ഞു വരുന്ന ഒരു കൊലപാതകത്തിലേക്കാണ് എത്തിച്ചേരുന്നത്..തെറ്റ് ചെയ്തവൻ എന്നായാലും ശിക്ഷിക്കപെടും എന്ന സത്യം ഇവിടെയും സംഭവിക്കുന്നു..സിനിമയുടെ പകുതി ഭാഗവും ഫ്ലാഷ് ബാക്കും ട്വിസ്റ്റുകളും ഒക്കെയായി ഈ അഞ്ചു പേരുടെ ഒപ്പം സഞ്ചരിക്കുന്നു..ബാക്കി പകുതിയേ പ്രിഥ്വിയുടേതായി ഉള്ളൂ..വിനയ് ഫോർട്ട് എന്ന കലാകാരന്റെ കുറേ അഭിനയ മുഹൂർത്തങ്ങൾ അല്ലാതെ ഓർത്തു വയ്ക്കാൻ പറ്റിയ പ്രകടനം മറ്റാരിൽ നിന്നു കണ്ടില്ല..എന്തൊക്കെ കാട്ടി കൂട്ടുന്നു..ചൂടാറാതെ ആ ക്ലൈമാക്സിലെത്താൻ..കൂടുതൽ പറയാൻ തുടങ്ങിയാൽ ഒരു വരിയിൽ ഒതുങ്ങും സിനിമ..അതിനു ഞാൻ മുതുരുന്നില്ല…
സുജിത്ത് വാസുദേവ് നന്നായി ക്യാമറ കൈകാര്യം ചെയ്തു..ദിവസവും നടന്നു പോകുന്ന കൊച്ചിയിലെ നിരത്തുകൾക്കു കൂടി ഇത്ര ഭംഗി ഉണ്ടോ എന്ന് അത്ഭുതപെട്ടു…ദീപക് ദേവിന്റെ ബി ജി എം കൊള്ളമായിരുന്നുവെങ്കിലും ഗാനങ്ങൾ നിരാശപെടുത്തി..ഈ ഏച്ചു കെട്ടി ക്ലൈമാക്സിൽ എത്തിച്ച സിനിമയെ കുറിച്ചു എഴുതാൻ ഇനി ഒന്നും കിട്ടുന്നില്ല..വെറുതെ സമയം കൊല്ലാൻ കാണാം..അത്ര തന്നെ…

Advertisements

One response to “ദൈവം വിശ്രമിക്കുന്ന ദിവസം സിനിമയെടുത്താൽ ഇങ്ങനെയിരിക്കും (7th ഡേ റിവ്യൂ)

  1. പിങ്ബാക്ക് 7th Day Review | 7th Day Malayalam Movie Review·

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w