ഇങ്ങനെയും ഉണ്ടോ ഒരു ഓട്ടം…

മലയാളികളുടെ രക്ത ഓട്ടം വർദ്ധിപ്പിക്കാൻ കേരളം മുഴുവനും ഓടുന്ന ചാടുന്ന ബോബി ചെമ്മണ്ണൂർ സാർ എന്താണു ലക്ഷ്യം വെയ്കുന്നത്‌ എന്ന് ഒരു പിടിയും കിട്ടുന്നില്ല..അസൂയ്യക്കാർ പറഞ്ഞു പരത്തും പോലെ ഇത് ഒരു പത്മശ്രീയിലൊന്നു ഒതുങ്ങില്ല..അത്രയ്ക്കല്ലേ ഓട്ടം..ഇനി ഗിന്നസ് ബുക്ക് ആവുമോ..അത് ചിലപ്പോൾ ആവാൻ സാധ്യതയുണ്ട്..അതോ ഇനി പ്രധാനമന്ത്രി ആവാൻ വല്ല പ്ലാൻ ഉണ്ടോ..മോദിയോ രാഹുളോ പോലും ഇത്രയും വലിയ പരസ്യം ഓട്ടം നടത്തിയിട്ടിയില്ല…ഒരു രക്തബാങ്ക് തുടങ്ങാൻ ഇത്തരം ഒരു ഓട്ടത്തിന്റെ വല്ല കാര്യമുണ്ടോ..ഫേസ്നബുക്കിൽ ഒരു ഗ്രൂപ്പോ പേജോ തുടങ്ങിയാൽ പോരെ..അല്ലെങ്കിൽ ഒരു വെബ്സൈറ്റ്..ഇനി ഇതൊന്നും ഉപയോഗിക്കാത്തവരെയാണ് ലക്ഷ്യം വയ്ക്കുന്നതെങ്കിൽ പത്രത്തിൽ ഒരു പരസ്യം കൊടുത്താൽ പോരെ..
എത്ര പണമാണ് ഇതിന്റെ പേരിൽ 3000 കോടി വാർഷിക വിറ്റുവരവുള്ള ആ ജ്വലറി ഗ്രൂപ്പ് കാറ്റിൽ പറത്തുന്നത്..ഒരാൾ അധ്വാനിച്ചു ഉണ്ടാക്കുന്ന കാശ് അയാൾക്ക് എങ്ങനെ വേണമെങ്കിലും ഉപയോഗിക്കാം..തിരഞ്ഞെടുപ്പിൽ മത്സരിച്ചു ഫുൾ പേജ് പത്ര പരസ്യം കൊടുത്തു തുലയ്ക്കാം..ഓടി തുലയ്കാം ..ഇതിനൊന്നും ആർക്കും ഒരു പരാതിയുമില്ല..പക്ഷേ ഇത് ദിവസവും കണേണ്ടത് നമ്മൾ ജനങ്ങളല്ലേ..600 കി മി ബോബി ഓടി കഴിയുമ്പോഴേക്കും ആ വാർത്തകൾ കണ്ട് നമ്മളും ക്ഷീണിക്കും എന്ന് ഉറപ്പാണ്..
run
ഈ കൂട്ടയോട്ടം ഒരു മാധ്യമവും റിപ്പോർട്ട് ചെയ്യില്ല എന്ന് ബോബിക്കു നന്നായി അറിയാം..അത് കൊണ്ട് പുള്ളിക്കാരൻ ഇത് സ്പോൺസേർഡ് ന്യൂസ് ആയി കൊടുത്തു..ഓരോ മണിക്കൂർ ഇടവിട്ട് കേരളത്തിലെ സകലമാന ന്യൂസ് ചാനലുകളിലും..ഇത്തരം ഒരു പരസ്യ ന്യൂസ് പരമ്പര മലയാള ന്യൂസ് ചാനൽ ചരിത്രത്തിൽ തന്നെ ആദ്യമാണന്ന് തോന്നുന്നു..3 മിനിറ്റെങ്കിലുമുള്ള ഓരോ ന്യൂസ് ക്ലിപ്പിംഗിനു എന്തു മാത്രം കാശ് ഇറക്കേണ്ടി വരും..പിന്നെ മറ്റു ചാനലുകളിൽ പരസ്യങ്ങളും..പത്രത്തിലാണെങ്കിൽ ദിവസവും കാൽ പേജ് പരസ്യം…പിന്നെ ഓടാൻ വരുന്നവർ..ഇന്ന് 500 രൂപയും ബിരിയാണിയും ഇല്ലാതെ ആരും ഈ പണിക്കു വരില്ല… ഇതിനൊക്കെ കൂടി എത്ര ചിലവാകുന്നു ബോബി..ഈ കളയുന്ന പണം എങ്ങനെ തിരിച്ചു പിടിക്കും..അതോ വെറുതേ കളഞ്ഞതാണോ..വെറുതെ കളഞ്ഞതാണെങ്കിൽ അത് ഇവിടെ ഒരു നേരത്തെ ആഹാരത്തിനു ഇരക്കുന്ന പാവങ്ങൾക്ക് ഇവിടെ ധാരാളം ഉണ്ട് എന്ന് ബോബിയ്ക്ക് അറിയാവുന്ന കാര്യമല്ലേ..ഈ പൊടിച്ചു തീർക്കുന്ന പണം ഉണ്ടായിരുന്നെങ്കിൽ രക്തം കൃതൃമമായി ഉണ്ടാക്കാമായിരുന്നു..
0
രക്തദാനത്തിന്റെ സന്ദേശം ജനങ്ങളിൽ എത്തിക്കാൻ പ്രയത്നിക്കുന്ന ഒരു വ്യവസായ പ്രമുഖന്റെ നല്ല ഉദ്ദേശത്തെ അപമാനിക്കാനൊന്നും ഞാൻ മുതിരുന്നില്ല..പക്ഷേ ഇത്രയും വലിയ പരസ്യ കോലാഹലങ്ങളോട് വേണമായിരുന്നോ ഈ ഓട്ടം..ബോബിയുടെ ഓട്ടത്തിന്റെ സാമ്പത്തിക ശ്രോതസ് അന്വേഷിക്കണം എന്ന് പറഞ്ഞു കൊണ്ട് ചിലർ ഡി ജി പിക്കു പരാതി കൊടുത്തിരിക്കുകയാണിപ്പോൾ..ഈ പോസ്റ്റ്‌ പോലും ആ ഓട്ടത്തിനു ഒരു പരസ്യമാവാനെ വഴിയുള്ളൂ എന്ന് എനിക്കറിയാം..എന്നാലും മനുഷ്യന്റെ ക്ഷമയ്ക്ക് ഒരു പരിധി ഇല്ലേ..
ഇതൊക്കെ എങ്ങനെ സാധിക്കുന്നു ബോബി..റിലയൻസിനു പോലും ഇതുവരെ മെസ്സിയെ ഇന്ത്യയിൽ എത്തിക്കാൻ കഴിഞ്ഞിട്ടില്ല..അതും ചെയ്യുമെന്ന് ബോബി..മറഡോനയെ ഇന്ത്യയിൽ എത്തിച്ച ആൾക്ക് അതും കഴിഞ്ഞേക്കും..എങ്ങനെയാണോ എന്തൊ..എങ്ങനെ സാധിക്കുന്നു ബോബി ഈ ഒറ്റമുറി കടകളിലെ കച്ചവടം കൊണ്ട്‌..

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w