ക്യാമ്പസ് രാഷ്ട്രീയം നിരോധിക്കരുത്..

കേരളത്തിലെ ക്യാമ്പസുകളിൽ രാഷ്ട്രീയം കർശനമായി നിരോധിക്കണം എന്ന ആവശ്യവുമായി കേരള സർക്കാർ ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിരിക്കുകയാണ്..ഇങ്ങനെ ഒരു സാഹചര്യത്തിൽ വീണ്ടും ആ വിഷയം ചർച്ചകളിൽ സ്ഥാനം പിടിക്കുകയാണ്..കേരളത്തിലെ ക്യാമ്പസുകളിൽ രാഷ്ട്രീയം ആവശ്യമാണോ ?
വേണം എന്നും വേണ്ട എന്നും വാദിക്കുന്നവർക്ക് ഒരു പാട് ന്യായങ്ങൾ നിരത്താൻ ഉണ്ടാവും ..പക്ഷെ എന്റെ അഭിപ്രായത്തിൽ നമ്മുടെ ക്യാമ്പസുകളിൽ രാഷ്ട്രീയം ആവശ്യമാണു എന്നാണ്..ക്യാമ്പസ് രാഷ്ട്രീയം സൃഷ്ടിച്ചവരാണ് ഇന്ന് കേരളത്തിൽ കൊടി വച്ച കാറുകളിൽ നടക്കുന്നവരിൽ ഭൂരിഭാഗവും..വിദ്യാർത്ഥികളുടെ പ്രശ്നങ്ങളിൽ ഇടപെട്ട് രാഷ്ട്രീയം പഠിച്ചവർ..അവരാണ് ഇന്ന് ക്യാമ്പസിൽ രാഷ്ട്രീയം നിരോധിക്കണം എന്ന ആവശ്യവുമായി കോടതിയെ സമീപിച്ചിരിക്കുന്നത് എന്നതും വിരോധാഭാസമാണ്..
വിദ്യാർത്ഥി പ്രസ്ഥാനങ്ങൾ എന്താണ് നമ്മുടെ ക്യാമ്പസുകളിൽ ചെയ്തു കൊണ്ടിരിക്കുന്നത് ? വിദ്യാഭ്യാസ മേഘലയിലെ സ്വകാര്യവത്കരണം മൂലം ഇന്ന് കേരളത്തിലെ ക്യാമ്പസുകളിൽ വിദ്യാർത്ഥികൾ നേരിടുന്ന പ്രശ്നങ്ങൾ അനവധിയാണ്..പലപ്പോഴും കോളേജു മുതാളിമാരിൽ നേരിടുന്ന ചൂഷണങ്ങളാണ് അവയിൽ പ്രധാനം..ഇതിനൊക്കെ എതിരെ ശബ്ദം ഉയർത്തണമെങ്കിലും തങ്ങളുടെ അവകാശങ്ങൾ നേടിയെടുക്കണമെങ്കിലും ഒരു വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ പിന്തുണ തന്നെ ആവശ്യമാണ്..വിദ്യാർത്ഥികൾ അരാഷ്ട്രീയമായി സംഘടിച്ചു പ്രതികരിക്കാമല്ലോ എന്ന് പറയാൻ എളുപ്പമാണെങ്കിലും അത് എത്ര മാത്രം പ്രായോഗികമാണെന്ന് ചിന്തിക്കേണ്ട കാര്യമാണ്..ക്യാമ്പസ് രാഷ്ട്രീയം റാഗിംഗ് ഒരു പരിധി വരെ നിയന്ത്രിക്കുന്നതിൽ ഒരു ശക്തിയായി നിലകൊണ്ടിട്ടുണ്ട്..റാഗിംഗ് മരണങ്ങൾ പലതും നടന്നിട്ടുള്ളത് രാഷ്ട്രീയം ഇല്ലാത്ത കോളേജുകളിൽ ആണ് എന്ന് ഓർക്കുന്ന നന്നാണ്..പിന്നെ വിദ്യാർത്ഥികളിൽ മൊട്ടിടുന്ന ഡ്രഗ്സ് പോലുള്ള പല വിപത്തുകളേയും നിയന്ത്രിക്കാൻ വിദ്യാർത്ഥി പ്രസ്ഥാനങ്ങൾക്ക് ഒരു പരിധി വരെ കഴിഞ്ഞിട്ടുണ്ട്…ക്യാമ്പസ് രാഷ്ട്രീയം നിരോധിച്ചാൽ വിദ്യാർത്ഥികളൂടെ ഗതി എന്താവും..
komp_politics_GI75_1135212g
എന്താണ് ക്യാമ്പസിൽ നിരോധിക്കേണ്ടത് ? ക്യാമ്പസിൽ നിരോധിക്കേണ്ടത് രാഷ്ട്രീയമല്ല..അക്രമ രാഷ്ടീയമാണ്..അതിനു CCTV കൾ സ്ഥാപിക്കാം ..അതിനെ സ്വാഗതം തന്നെ ചെയ്യുന്നു..അക്രമ രാഷ്ടീയ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ പഴുതുകൾ അടച്ച കർശന നിയമങ്ങൾ കൊണ്ട് വരണം..പിന്നെ അറ്റന്റൻസ്..അതും നല്ല കാര്യമാണ്..കൃത്യമായ അറ്റന്റസ് എല്ലാവർക്കും നിർബന്ധമാണ്..അതിൽ ഒരു തരത്തിലും ഇളവു കൊടുക്കേണ്ട കാര്യമില്ല..പഠനത്തെ ബാധിക്കാത്ത രാഷ്ട്രീയം മതി കേരളത്തിലെ കോളേജുകളിൽ..സ്ട്രൈക്കുകൾ പഠന ദിവസങ്ങൾ കുറയ്ക്കുന്നു എന്നതാണ് ക്യാമ്പസ് രാഷ്ട്രീയത്തിനെതിരെ ഉന്നയിക്കുന്ന വലിയ അപരാധം..അത് ഒരു പരിധി വരെ ശരിയുമാണ്..സ്ട്രൈക്കുകളെ നിയന്ത്രിക്കേണ്ടത് ആവശ്യമാണ്..വിദ്യാർത്ഥികളുടെ പ്രശ്നങ്ങൾക്ക് വേണ്ടിയുള്ള സമരങ്ങൾക്കേ പ്രിൻസിപ്പളുമാർ അനുവാദം കൊടുക്കമോ..അല്ലതെ മുഖ്യമന്ത്രി രാജി വെയ്ക്കണം എന്നൊക്കെ പറഞ്ഞു നടത്തുന്ന ഒരു സമരത്തിനും കേരളത്തിലെ ക്യാമ്പസുകൾ വേദി ആകരുത്..അത്തരം സംഭവങ്ങളിൽ പ്രശ്നങ്ങൾ ഉണ്ടായാൽ നടപടി എടുക്കാൻ കോളേജ് അധികാരികൾക്കും കഴിയണം..
എലിയെ പേടിച്ചു ഇല്ലം ചുടുകയല്ല വേണ്ടത്..ഉചിതമായ തിരുമാനങ്ങളിലൂടെ ക്യാമ്പസുകളിലെ അക്രമങ്ങളെ തുടച്ചു മാറ്റണം അല്ലാതെ ക്യാമ്പസ് രാഷ്ട്രീയത്തെ അല്ല..ആ സത്യവാങ്മൂലം സർക്കാർ പിൻവലിക്കും എന്നു പ്രതീക്ഷിക്കുന്നു…

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w