അരമാർക്ക് പോലും കിട്ടില്ല (1 ബൈ ടൂ റിവ്യൂ)

ഈ ആഴ്ച്ച ഇത് രണ്ടാം തവണയാണ് ഒരു സൈക്കോ ത്രില്ലർ കണ്ട് വിജ്രിംഭവിച്ചു നിന്നു പോകുന്നത്..ഈ ന്യൂ ജനറേഷൻ കാര് പടച്ചു വിടുന്ന ഈ ഗീർവാണങ്ങൾക്ക് തല വെച്ചു കൊടുക്കുന്നതിനു എന്നെ തന്നെ പഴിക്കുന്നു..അത്രയ്ക്ക് മോശം എന്ന് തന്നെ ഞാൻ 1 ബൈ ടൂ എന്ന ചിത്രത്തെ പറയും..യാതൊരു വിധത്തിലുള്ള ആസ്വാദനവും പ്രദാനം ചെയ്യാത്ത വിരസമായ ചിത്രം..അരുൺ കുമാർ അരവിന്ദിന്റെ മുൻ ചിത്രങ്ങളെ വിശ്വസിച്ചു ആണ് നിങ്ങൾ തിയേറ്ററിൽ പോകുന്നതെങ്കിൽ ..നിരാശ ഗ്യാരിന്റി..അദ്ദേഹത്തിന്റെ കഴിഞ്ഞ ചിത്രമായ ലെഫ്റ്റ് റൈറ്റ് ലെഫ്റ്റിനെ കുറിച്ചു നല്ലതു മാത്രം എഴുതിയ ഞാൻ തന്നെയാണ് ഇതും പറയുന്നത്..
Fahad-with-AKA_1600x1067-500x333
ജയമോഹന്റെ തിരക്കഥ എങ്ങോട്ടൊക്കെ സഞ്ചരിക്കുന്നുവെന്ന് തിയേറ്ററിൽ ഇരിക്കുന്നവർക്കൊന്നും ഒരു പിടിയും കിട്ടില്ല..അത്രയ്ക്ക് വേഗത്തിലാണ് കഥ..ആണും പെണ്ണും ഇണചേരുന്നതും മരണവെപ്രാളവും ഒരേ പോലെ മാറ്റി മാറ്റി കാണിച്ചു കൊണ്ട് മികച്ച തുടക്കം..പാലു കാച്ചലും കല്ല്യാണവും മാറ്റി മാറ്റി നന്നായി കാണിക്കുന്നുണ്ട്..അവസാനം സുമതിയ്ക്കും തയ്യൽക്കാരനും എന്തു സംഭവിച്ചു എന്നു മാത്രം പറയാതെ കഥ തുടങ്ങുന്നു..പിന്നെ ഒരു ആക്സിഡന്റ് ആണ്..കുറേ സിനിമകളിലായി ഈ ആക്സിഡ്ന്റുകൾ ആവർത്തിക്കുന്നു കേട്ടോ..ആക്സിഡന്റിനു ശേഷം ഇവിടെ ഓർമ്മ നഷ്ടപെടുന്നില്ല..പകരം ചിലതൊക്കെ കിട്ടുന്നു..വലീയ സസ്പൻസ് ആയി അത് ഇരികട്ടേ..ഇതിനിടയിൽ മനുഷ്യന്റെ സിനിമയിലുള്ള ശ്രദ്ധ കളയാൻ ഒരു പോലീസുകാരൻ (ഫഹദ് ഫാസിൽ) വരും (ഒറിജിനൽ തന്നെ)..അയാൾ അങ്ങോട്ടും ഇങ്ങോട്ടും നടക്കും..ചില റൂമുകൾ എവിടെയാണെന്ന് അന്വേഷിക്കും..പോകും..കുറേ നേരത്തേക്ക് പിന്നെ അയാളേ കൊണ്ട് ശല്യം ഇല്ല..പിന്നെ കാണിക്കുന്നത് പോലീസുകാരന്റെ ഭാര്യയും കുഞ്ഞിനേയും..രണ്ടു സെക്കന്റിനുള്ളിൽ കുഞ്ഞിനു ഡെങ്കി മൂന്നാം സെക്കന്റിൽ മരിക്കുന്നു നാലാം സെക്കന്റിൽ ഖബറടക്കം..കഥാനായനെ പറഞ്ഞില്ലല്ലോ..ഇതു പോലാ സിനിമയും..ഒരു അടുക്കും ചിട്ടയും ഇല്ല..ആദ്യം കണ്ട ആക്സിഡന്റിൽ പറയുന്നത് നായകനെ കുറിച്ചാണ് (മുരളി ഗോപി)..പിന്നീട് ഒരാളുണ്ട് നായിക (ഹണി റോസ്) ..ആളൊരു ന്യൂ ജനറേഷൻ ലൈൻ ആണു കേട്ടോ..ലിപ്പ് ലോക്ക് വേണോ..അതിൽ കൂടുതൽ വേണോ എന്ന് പറഞ്ഞു നടക്കുന്ന ഒരു ഡോക്ടർ..എന്റെമ്മേ ഇത്രയും പറഞ്ഞപ്പോഴേ എന്റെ തലകറങ്ങുന്നു..എനിക്കും വട്ടായോ..കുറേ വട്ടന്മാർ മാത്രമുള്ള ഒരു സിനിമ..പോലീസും വട്ടൻ കള്ളനും വട്ടൻ..ഡോക്ടറും വട്ടൻ എഞ്ചിനീയറും വട്ടൻ..ഇത്രയൊക്കെ ഉള്ളൂ ആ സിനിമ..
601998_517254615036154_1494838447_n
എടുത്തു പറയാൻ ഉള്ള പോസിറ്റീവുകൾ മുരളി ഗോപിയുടെ അഭിനയമാണ്..അദ്ദേഹം ചെയ്ത കഥാപാത്രം വളരെ അരോചകമായി തോന്നിയെങ്കിലും പല വ്യക്തിത്വങ്ങളെ അദ്ദേഹത്തിലേക്ക് ആവാഹിക്കുന്ന വേഷപകർച്ചയുണ്ടല്ലോ..അത് കണ്ട് നിന്നു പോകും..അച്ചനേക്കാൾ കഴിവുള്ള ഒരു നടനേയാണ് മലയാള സിനിമയ്ക്ക് കിട്ടിയിരിക്കുന്നത് എന്നതിൽ അഭിമാനിക്കാം..അല്ലാതെ ഈ സിനിമയിൽ വേറെ നല്ലതൊന്നും പറയാനില്ല..അരുൺ കുമാർ അരവിന്ദിന്റെ ഏറ്റവും മോശം ചിത്രമായിരുന്നു 1 ബൈ ടൂ..നല്ല ചിത്രങ്ങളുമായി അദ്ദേഹം തിരിച്ചു വരുമെന്ന പ്രതീക്ഷയോടെ..

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w