പ്രണയവും കാമവും പൊക്കിൾകൊടി ബന്ധവും..

എട്ടു മാസത്തെ പരിചയമുള്ള (അത് രാത്രിയോ പകലോ ആയിക്കോട്ടേ) ജാരനു വേണ്ടി ഒൻപതു മാസം തന്റെ ശരീരത്തിനു ഒപ്പമുണ്ടായിരുന്ന പിഞ്ചോമനയെ കൊല്ലാൻ കൊട്ടേഷൻ കൊടുക്കുന്ന അമ്മമാർ ഇവിടെയുണ്ട് എന്ന് അറിവ് എന്നെ കൂടുതൽ പേടിപെടുത്തുന്നു..മാതൃത്വത്തിന്റെ മഹത്വത്തെ എങ്ങനെ ലൈംഗീകതയുടെ ഉന്മാദത്തിനു അടിയറ വയ്ക്കാൻ വിട്ടു കൊടുക്കുന്നു..ഞാൻ പറഞ്ഞു വരുന്നത് ഒരു അണു പോലും ശാന്തി കൂടെയില്ലാത്ത ആണും പെണ്ണും കെട്ട ആ ജന്മത്തെ കുറിച്ചാണ്..ആറ്റിങ്ങൽ അനുശാന്തിയെ കുറിച്ചു തന്നെ..അവർക്ക് മറ്റൊരാളുമായി ഉണ്ടായ അവിഹിത ബന്ധമാണ് സ്വന്തം മകളുടെ ജീവൻ എടുക്കാൻ വരെ പ്രേരിപ്പിച്ചത് എന്നാണ് പ്രചരിക്കുന്ന വാർത്തകൾ.ജാരനുമായി അനുശാന്തിക്കു ഉണ്ടായിരുന്ന ബന്ധം എന്താണ് ? അവളുടെ കുഞ്ഞുമായി ഉണ്ടായിരുന്ന ബന്ധം എന്താണ് ? ജാരന്റെയും കുഞ്ഞിന്റെയും ബന്ധങ്ങൾ കൂട്ടി കിഴിക്കുമ്പോൾ ജാരനു നെറുക്കു വീഴുന്നത് എപ്പോഴാണ് ? ഈ മൂന്ന് കാര്യങ്ങളാണ് ചർച്ച ചെയ്യണം എന്ന് ആഗ്രഹിക്കുന്നത്..
psychological_research_love1
പ്രണയം എന്ന പവിത്രമായ വികാരത്തെ ഈ സംഭവവുമായി കൂട്ടിയിണക്കുന്നത് പ്രണയത്തിനു പോലും പൊറുക്കാനാവാത്തതാണ്..പ്രണയവും കാമവും തമ്മിലുള്ള അതിർവരമ്പ് വളരെ നേർത്തത് ആണെന്ന് കവികൾക്ക് പറയാം.. പക്ഷേ എന്റെ നോട്ടത്തിൽ ഇവ രണ്ടും രണ്ട് ദ്രുവങ്ങളുടെ സന്തതികളാണ്..പ്രണയം തരളിതമാണ്..അതിനു തൊട്ട് തലോടി പോകാനെ കഴിയൂ..ആരെയും നോവിക്കതെ സ്വയം നോവ് ഏറ്റുവാങ്ങാനേ പ്രണയത്തിനു ആവൂ..ഹൃദയത്തിൽ തറയ്ക്കുന്ന പ്രണയ്ത്തിന്റെ അമ്പുകൾ ഇന്നേ വരെ ഒരു തുള്ളി ചോരയും പൊടിച്ചതായി ചരിത്രമില്ല..പണത്തിനും മണ്ണിനും പെണ്ണിനും വേണ്ടി ഒരു പാട് തുള്ളി ചോര തെറുപ്പിച്ച നാടാണ് നമ്മുടേത്.പക്ഷേ പെണ്ണിനോടുള്ള പ്രണയം മൂലം ഒരു യുദ്ധവും നടന്നിട്ടില്ല എന്നുള്ളതും ചരിത്രമാണ്..അപ്പോൾ അവളോടുള്ള അടങ്ങാത്ത കാമമാണ് അവനെ ഭ്രാന്തനാക്കുന്നത്..അവനോടുള്ള അവളുടെ ഭ്രാന്ത് അതിനേക്കാൾ പതിന്മടങ്ങ് വലുതാണെന്ന് പുരുഷമേധാവിത ലിഖിതങ്ങൾ പലപ്പോഴും മനപ്പൂർവ്വം മറക്കാറുമുണ്ട്..ഇതെല്ലാം അനുശാന്തിയുടേയും കാര്യത്തിൽ കൂട്ടി വായിക്കവുന്നതാണ്..അത് തന്നെയാണ് എന്റെ ആദ്യ ചോദ്യത്തിനുള്ള ഉത്തരവും..
പൊക്കിൾകൊടി ബന്ധം അഥവാ മാതൃത്വം ഒരു ദിവസം കൊണ്ട് പൊട്ടി മുളയ്ക്കുന്നതല്ല..ഒൻപതു മാസം ഗർഭപാത്രം വാടയ്ക്ക് കൊടുത്താൽ പോലും അവൾ മാതാവാകുന്നു..അതിൽ സ്വന്തം ചോരയ്ക്ക് ഒരു പങ്കുമില്ല..തന്റെ ഉള്ളിൽ വളരുന്ന ജീവനും അവളും തമ്മിൽ ഉണ്ടാവുന്ന ഒൻപത് മാസം ബന്ധം സ്വന്തമെന്ന് പറയുന്ന മാതാപിതാക്കളോട് പോലും അവൾക്ക് തോന്നില്ല..അതു കൊണ്ട് തന്നെ ഏതു സാഹചര്യങ്ങളിലും അവൾ ആ ബന്ധത്തെ മുറുക പിടിക്കും..അത്തരം ഒരു ബന്ധം തന്നെ ആയിരുന്നിരിക്കണം അനുശാന്തിയും മകളും തമ്മിലെന്നും ഞാൻ കരുതുന്നു..
baby
പിന്നീട് എങ്ങനെ ഇതെല്ലാം സംഭവിക്കുന്നു..? ഈ ചോദ്യം ചോദിക്കേണ്ടത് അനുശാന്തിയോടോ ജാരനോടോ അല്ല അവരുടെ ഭർത്താവിനോടാണ്..പൊട്ടി തകരുന്ന ദാമ്പത്യങ്ങൾ ഇന്ന് നിത്യ സംഭവമാണ്..പലപ്പോഴും ഇതിനെല്ലാം അനുഭവിക്കേണ്ടത് അവർ പൊട്ടി മുളപ്പിക്കുന്ന കുട്ടികൾ ആണ്..വെക്കേഷനുകൾ അച്ചന്റെയും അമ്മയുടേയുമൊപ്പം മാറി മാറി ചിലവഴിക്കുന്ന കുട്ടികൾ..ഇതൊക്കെ ഇന്ന് സർവ്വ സാധാരണമാണ്..ദാമ്പത്യ അസംതൃപ്തിയിൽ ജനിക്കുന്ന പ്രണയത്തിനു കാമത്തിന്റെ പര്യായമാകാനേ കഴിയുന്നോളൂ എന്ന തിരിച്ചറിവ് സ്ത്രീയേയും പുരുഷനേയും ഭ്രാന്തന്മാരാക്കും..പിന്നെ അവരുടെ മുന്നിൽ ബന്ധങ്ങൾ ഒന്നും കാണില്ല..അല്ലാതെ ജാരന്റെ നെറുക്ക് അവൾ എടുക്കുമെന്ന് എനിക്ക് തോന്നുന്നില്ല..

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w