മദ്യം ഇല്ലാത്ത കേരളം..എന്തൊരു നടക്കാത്ത സ്വപ്നം..

ബിവറെജിന്റെ മുന്നിലെ നീണ്ട ക്യൂ കണ്ടിട്ട് അത് എന്താണു എന്നു ചോദിക്കാതെ ഒരു വിദേശിയും കേരളം വിട്ടു പോയിട്ടില്ല..നമ്മുടെ സംസ്കാരത്തോടു അത്ര അലിഞ്ഞു ചേർന്നു കഴിഞ്ഞു മദ്യം..മദ്യപാനികളുടെ എണ്ണം കഴിഞ്ഞ 25 വർഷമായി ക്രമാതീതമായി വർദ്ധിച്ചു കൊണ്ടിരിക്കുന്ന നാടാണു നമ്മുടെ കൊച്ച് കേരളം..ഗുജറാത്ത് ,നാഗാലാന്റ്,മിസോറാം ,മണിപ്പൂർ എന്നിവയ്ക്ക് ശേഷം സമ്പൂർണ്ണ മദ്യ നിരോധന സംസ്ഥാനമായി കേരളത്തെ മാറ്റം എന്നാണു മുഖ്യമന്ത്രി ഇന്ന് പറഞ്ഞത്..പക്ഷേ ഇവിടുത്തെ കുടിയന്മാർ കുടി നിർത്തുന്നില്ലത്രേ..അതു കൊണ്ട് ഘട്ടം ഘട്ടമായി മദ്യം നിരോധിക്കാനാണു സർക്കാരിന്റെ പ്ലാൻ..മുഖ്യമന്ത്രിയുടെ ഇത്തരമൊരു പ്രസ്താവന അഭിനന്ദനം അർഹിക്കുന്നു..പിന്നീട് അദ്ദേഹം പറഞ്ഞതാണ് എനിക്ക് ഒട്ടും ദഹിക്കാതിരുന്നത്..മദ്യ വില്പനയിൽ നിന്നുള്ള മുഴുവൻ വരുമാനവും സർക്കാർ ഉപേക്ഷിക്കാൻ തയ്യാറാനെന്ന്..നല്ല തമാശ..അതും കൂടി പോയാൽ ഈ സർക്കാർ ജീവനക്കാരുടെ ഒക്കെ ശമ്പളം അര് കൊടുക്കും..എനിക്ക് തോന്നുന്നു ഇത് മുഖ്യമന്ത്രി പറഞ്ഞത് മറ്റൊരു ഉദ്ദേശത്തോടെ ആണ് എന്നാണ്..
esq-01-drinking-0812-lg-61903149
കേരള സർക്കാരിന്റെ മൊത്തം വരുമാനത്തിന്റെ 22 ശതമാനത്തിൽ ലഭിക്കുന്നത് കള്ളു കച്ചവടത്തിൽ കൂടെ ആണു..അതായത് ഏകദേശം 8000 കോടി രൂപയാണു ഇതു വഴി സർക്കാരിനു ലഭിക്കുന്നത്..മദ്യത്തിന്റെ യാഥാർത്ഥ്യ വിലയുടെ ഇരട്ടിയും അതിലധികവുമാണ് ബെവ്കോയുടെ ഔട്ട് ലെറ്റുകളിൽ ഈടാക്കുന്നത് ..ഉദാഹരണത്തിനു ഒരു ഹെർക്കുലീസ് റം (24 കുപ്പി) കൈസിനു ബെവ്കോ വില 775 രൂപ ആണെങ്കിൽ അതിന്റെ യാഥാർത്ഥ്യ വില വെറും 230 രൂപ മാത്രമേ ഉള്ളൂ എന്നു ഓർക്കണം..എത്ര വിലയിട്ടാലും വില്പന നടക്കുന്ന പെട്രോളം മദ്യവും വിൽകുന്നവരാനെല്ലോ ഇന്നത്തെ കോടീശ്വരന്മാർ..ഈ ബിസിനസ് ഉള്ളതു കൊണ്ടു മാത്രമാണു സർക്കാർ ഖജനാവുകൾ നിറയുന്നത്..ഇത്ര ഭീമമായ പണം സർക്കാർ വേണ്ട എന്നു വയ്ക്കുമോ..അതു കൊണ്ട് ഉണ്ടാവുന്ന നഷ്ടം സർക്കാർ എങ്ങനെ നികത്തും..ഇതൊക്കെ കൂലംകഷമായി ചിന്തിക്കനിരിക്കുന്നതിനു മുമ്പ് ഇതൊന്നു ചിന്തിക്കുക..കേരളത്തിലെ കുടിയന്മാരുടെ കുടി നിർത്താൻ ഇതുകൊണ്ടൊക്കെ കഴിയുമോ ? അതോ ഇനി മദ്യസക്തി അകറ്റാൻ മുക്കിനു തോറും ധ്യാന കേന്ദ്രങ്ങൾ തുറക്കാൻ വല്ല പ്ലാനും സർക്കരിനുണ്ടോ..അങ്ങനെ ആണെങ്കിൽ ഇവിടെ പോകുന്ന കാശ് അവിടുന്നു പിരിച്ചെടുക്കാം..
എന്റെ നോട്ടത്തിൽ ബാർ ലൈസൻസ് എടുത്തു കളഞ്ഞ ബാറുകൾക്ക് ഇനിയും അത് പുതുക്കാൻ അനുവദിക്കില്ല എന്നു പരോക്ഷമായി പറഞ്ഞതാണു മുഖ്യൻ..നികുതി ഉപേക്ഷിച്ചു എന്നു പറഞ്ഞിട്ട് ഇനി പുതിയ ബാറുകൾ അനുവദിക്കില്ല എന്നു കൂടി അദ്ദേഹം കുട്ടി ചേർത്തിരുന്നു..ഇനി ഒരു ബാറു പോലും അനുവദിക്കില്ല എല്ലാ കച്ചവടവും ബെവ്ക്കോയ്ക്കും ഭീമൻ മുതലാളിമാർക്കുമേ ഉള്ളൂ എന്നു ജനകീയമായി പറഞ്ഞതാണു മുഖ്യൻ..അല്ലതെ 8000 കോടി രൂപ പുല്ലു പോലെ വലിച്ചെറിയാൻ അതെന്താ കള്ളു കുപ്പിയാണോ…

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w