56 ഇഞ്ച് നെഞ്ചളവ് ഉള്ള ചിലർ…

മോദി ഗുജറാത്തിൽ ചെയ്തെതൊന്നും യൂ പിയിൽ ആവർത്തിക്കാൻ പോകുന്നില്ല എന്ന് പറഞ്ഞ സമാജ് വാദി പാർട്ടി നേതാവ് മുലായം സിംഗ് യാദവിനു ഒരു മറുപടിയായി അഭിമാനത്തോടെ തന്റെ നെഞ്ചളവിനെ കുറിച്ചു ഒരു ഡയലോഗ് കാച്ചി മോദി ‘യൂ പിയെ ഗുജറാത്താക്കാൻ വേറെ ഒന്നും വേണ്ട..56 ഇഞ്ച് ഉള്ള ഈ നെഞ്ച് മതി ‘ എന്ന്..ആ നെഞ്ചളവു ഇന്നു വാർത്തയാക്കിയത് കോൺഗ്രസ് നേതാവ് പ്രിയങ്ക വദ്ര ആണ്..’56 ഇഞ്ച് നെഞ്ചളവ് ഒന്നും വേണ്ട രാജ്യം ഭരിക്കാൻ..ജനങ്ങളുടെ പ്രശ്നങ്ങൾ കാണാനുള്ള ഒരു വലിയ മനസ്സ് മതി’ എന്നാണ് അവർ ഇന്നു മോദിക്കു മറുപടി കൊടുത്തത് .അവർ അങ്ങോട്ടും ഇങ്ങോട്ടും പറഞ്ഞു കളിക്കട്ടേ..2007 ഇൽ ഗുജറാത്ത് തിരഞ്ഞെടുപ്പിനു ശേഷവും മോദി തന്റെ ഈ അമ്പത്താറ് ഇഞ്ച് നെഞ്ചിനെ കുറിച്ചു പറഞ്ഞിരുന്നു..അല്ല ഈ മോദിയുടെ നെഞ്ചളവ് 56 ഇഞ്ച് തന്നെയാണോ..എനിക്ക് എങ്ങനെ സംശയം തോന്നാതിരിക്കും..ഈ താഴെ പറയുന്നവർക്കാണ് ഇതിനു മുമ്പ് 56 ഇഞ്ച് റിപ്പോർട്ട് ചെയ്തിട്ടുള്ളത്..
അർനോൾഡ് ഷ്വാസ്നെഗർ
arnold
ഓസ്ട്രിയയിൽ ജനിച്ച അമേരിക്കൻ നടൻ ,രാഷ്ട്രീയക്കാരൻ, ബോഡി ബിൽഡര് എന്നീ തുറകളിൽ എല്ലാം ഒന്നാം നമ്പറുകാരൻ..അദ്ദേഹത്തിന്റെ പഴയ നെഞ്ചളവ് കണക്ക് വെറും 39 ഇഞ്ച്..പിന്നീട് അഞ്ച് കൊല്ലത്തെ കഠിനമായ പരിശീലനം കൊണ്ട് അത് 58 ഇഞ്ച് ആക്കാനും മിസ്റ്റർ ഒളിമ്പിയ ആവാനും അദ്ദേഹത്തിനു കഴിഞ്ഞു..ശ്ശോ..അർനോൾഡ് മോദിയെ മറികടന്നു കഴിഞ്ഞു..വെറും 2 ഇഞ്ചിനു..അത് അത്ര വലിയ സംഖ്യ ഒന്നും അല്ലല്ലോ…
ദ് ഗ്രേറ്റ് ഖാലി
kha
ഇന്ത്യാക്കാരനായ WWE ഗുസ്തിക്കാരൻ..യഥാർത്ഥ പേര് ദലീപ് സിംഗ് റാണാ..ജനിച്ചപ്പോൾ ഇട്ട പേരാണു ദലീപ് എന്നത്..പിന്നീട് അയാൾ വളർന്നു വളർന്ന് ഒരു ഭീമൻ സിംഗായി വളർന്നു..ഏഴ് അടിയിൽ അധികം പൊക്കം..160 കിലോ തൂക്കം..നെഞ്ചളവു കേട്ടാൽ മോദി ഫാൻസ് വീണ്ടും വിഷമിക്കും..63 ഇഞ്ച് ആണു ഖാലിയുടെ നെഞ്ചളവു..എന്റമ്മൊ..അതെന്തായാലും ഇത്തിരി കൂടി പോയി..നീ യു പി മാത്രമല്ല ഇന്ത്യ മുഴുവൻ ഭരിച്ചോടേ ഖാലി..
സില്വെസ്റ്റർ സ്റ്റാലോൺ
syl
പ്രശസ്ത ഹോളിവുഡ് നടൻ മികച്ച ശരീരത്തിനു ഉടമ..കൂടാതെ 50 ഇഞ്ച് നെഞ്ച് ഉള്ള വ്യക്തി..അദ്ദേഹത്തിനു ആദ്യം 44 ആയിരുന്നു നെഞ്ചളവു..പിന്നീട് 6 ആഴ്ച്ച നീണ്ട പരിശീലനം..ആഴ്ച്ചയിലെ ആറു ദിവസം..കഠിനമായ ഈ വ്യായാമ മുറകൾക്ക് ശേഷവും ഒരു 50 പിടിക്കനേ അദ്ദെഹത്തിനു കഴിഞ്ഞുള്ളൂ..പിന്നെയും 6 ഇഞ്ച് വേണം മോദിയുടെ സ്റ്റാന്റേഡിൽ എത്താൻ..നിന്നെയൊക്കെ എന്തിനു കൊള്ളമടാ..
മനോഹർ ഏക്ക്
manohar
ഇന്നത്തെ ബംഗ്ലാദേശിൽ ജനിച്ച ഇന്ത്യൻ മുത്തശ്ശനു ഇന്നു 102 വയസ്സ് ഉണ്ട്..ഇന്ത്യക്ക് വേണ്ടി മൂന്ന് തവണ ബോഡി ബിൽഡിംഗിൽ സ്വർണ്ണ മെഡൽ..മിസ്റ്റർ യൂണിവേഴ്സ് എന്നിവയൊക്കെ കരസ്തമാക്കിയിട്ടുണ്ട് ഈ മുത്തശ്ശൻ..102 വയസ്സായിട്ടും മനോഹർ മുത്തശ്ശന്റെ നെഞ്ചളവ് ഇന്നു 54 ഇഞ്ച് ആണ്..ഇത് അദ്ദേഹത്തിനു പോക്കറ്റ് ഹെർക്കുലീസ് എന്ന പേർ നേടി കൊടുത്തു..
യൂ പിയെ ഗുജറാത്താക്കാൻ നല്ല ചങ്കുറപ്പ് മാത്രം മതി എന്നു ഉദ്ദേശിച്ചു മോദി പറഞ്ഞ് ആ 56 ഇഞ്ചിനെ ഞാൻ എവിടെയൊക്കെ കൊണ്ട് എത്തിച്ചു..ഇനി മോദിയുടെ നെഞ്ചളവു ശരിക്കും എത്ര ആണ്..ലോണൊവാല മ്യൂസിയത്തിലേക്ക് മോദിയുടെ ഒരു മെഴുക് പ്രതിമ നിർമ്മിച്ച സുനിൽ കണ്ടല്ലൂറിനോട് ചോദിച്ചാൽ അദ്ദേഹം പറയും അത് 44 ആണെന്ന്..ഒരു 12 ഇഞ്ചിന്റെ കുറവ്..ഇത്രയൊക്കെ ജനപിന്തുണ നേടിയെടുത്ത മോദിക്കു അതൊരു കുറവേ അല്ല..സമയം കിടക്കുകയല്ലേ മോദിക്കു 56 ഇൽ എത്താൻ…

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w