വാവ സുരേഷിനെ പോലും പേടിപ്പിച്ച ജീവി..

പാമ്പുകളെ കൈയ്യിലിട്ട് അമ്മാനമാടുന്ന വാവ സുരേഷിനു പേടി ഉള്ള ഒരു ജീവിയുണ്ട്..ലോകത്ത് ഏറ്റവും കൂടുതൽ പേടിക്കേണ്ടതും ഈ ജീവിയെ തന്നെയാണെന്ന് മൈക്രോസോഫ്റ്റ് തലവൻ ബിൽ ഗേറ്റ്സ് തന്റെ ബ്ലോഗ്ഗിലൂടെ വ്യക്തമാക്കി..വർഷത്തിൽ ഏറ്റവും കൂടുതൽ മനുഷ്യരെ കൊല്ലുന്നത് ഈ ജീവിയാണത്രേ..അപ്പോൾ ഏതാണു ആ ജീവി സിംഹവും പുലിയും ആനയും പാമ്പുമൊന്നുമല്ല..കുഞ്ഞൻ കൊതുകാണ് താരം..കൊതുകണ് ഒരു വർഷം ഏറ്റവും കൂടുതൽ മനുഷ്യരെ കൊല്ലുന്ന ജീവി..എങ്ങനെ കൊല്ലാതിരിക്കും ..മലേറിയ ,ഡെങ്കി, ചിക്കൻ ഗുനിയ ഇങ്ങനെ സകലമന അസുഖങ്ങളും മനുഷ്യനിൽ എത്തിക്കുന്നത് അവരല്ലേ..വർഷം 7 ലക്ഷം പേരെയാണ് കൊതുക് കൊല്ലുന്നത്..പക്ഷേ നമ്മൾ തമ്മിൽ തമ്മിൽ കൊല്ലുന്നതിന്റെ കണക്ക് രണ്ടാം സ്ഥാനത്താണ്..വർഷം 5 ലക്ഷം പേര്..കൊതുക് കഴിഞ്ഞാൽ പിന്നെ അടുത്തിരിക്കുന്നവനെ പേടിച്ചാൽ മതി..പാമ്പ് കടിയേറ്റ് വെറും അമ്പതിനായിരം പേർ മരിക്കുമ്പോൾ കാൽ ലക്ഷം പേരാണ് പട്ടി കടി ഏറ്റ് മരിക്കുന്നത്..പുലിയും സിങ്കവുമൊക്കെ കൊല്ലുന്നത് പത്തൊ നൂറോ പേരെ..ബിൽ ഗേറ്റ്സിന്റെ ബ്ലോഗിലെ ഫുൾ ലിസ്റ്റ് താഴെ കൊടുക്കുന്നു..
BiggestKillers_final_v8_no-logo
ഇത്ര ഭീകരനാണോ ഈ കൊതുക് എന്ന് അറിയാനായി ഇന്ത്യയിൽ എത്ര പേർക്ക് മലേറിയ വന്നു എന്നു നോക്കി ..ഞെട്ടിക്കുന്നതായിരുന്നു കണക്കുകൾ ..ഇതുവരെ 2.6 ബില്ല്യൻ മലേറിയ രോഗികൾ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്..അതിൽ ആയിരത്തോളം പേർ മരിച്ചിട്ടുമുണ്ട്..നമുക്ക് മലയാളികൾക്ക് സന്തോഷിക്കാം അതിൽ അഞ്ച് ശതമാനം രോഗികളെ കേരളത്തിൽ നിന്ന് ഉള്ളൂ എന്ന്..പ്രത്യേകിച്ച് തിരുവനന്തപുരം ,കൊല്ലം, എറണാകുളം ജില്ലകളിലാണ് രോഗികളിൽ അധികവും..കൊതുകിനെ തുരത്തേണ്ടത് ഇന്നിന്റെ ആവശ്യമാണ്..അതിനുള്ള ഫലപ്രദമായ ചിലവു കുറഞ്ഞ മാർഗ്ഗങ്ങൾ ഉപയോഗിക്കാൻ അമാന്തിക്കരുത്..

Advertisements

One response to “വാവ സുരേഷിനെ പോലും പേടിപ്പിച്ച ജീവി..

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w