ഒരു സിനിമക്കാരൻ രാഷ്ട്രീയക്കാരനാവേണ്ടതിങ്ങനെ..

സിനിമക്കാർ പൊതുസമൂഹവുമായി ഏറ്റവും അടുപ്പമുള്ള മനുഷ്യരാണു..പല കാര്യങ്ങളിലും അവർ ചെയ്യുന്ന കഥാപാത്രങ്ങളും നമ്മേ സ്വാധീനിക്കാറുണ്ട്..പക്ഷേ അവർ രാഷ്ട്രീയത്തിൽ ഇറങ്ങുന്നു എന്നു കേൾക്കുമ്പോൾ അവർക്കെതിരെ തിരിയുകയും ചെയ്യും നമ്മൾ മലയാളികൾ..അവരിലും നല്ല നേതാക്കളാവാൻ ശേഷിയുള്ളവർ ഉണ്ടെങ്കിലോ ? ആരറിഞ്ഞു..അവർക്കും ഒരു അവസരം കൊടുത്തു കൂടെ ?..ഈ ചോദ്യത്തിനു പോസിറ്റീവായൊരു മറുപടി ഇത്തവണ ചാലക്കുടിക്കാർ കൊടുത്തു..ഇനി ഇന്നസെന്റിന്റെ മിടുക്ക് പോലിരിക്കും..അതു പോലെ ഇപ്പോൾ രാഷ്ട്രീയത്തിൽ ഇറങ്ങാൻ വെമ്പി നിൽക്കുകയാണ് മലയാളത്തിന്റെ സൂപ്പർ താരം സുരേഷ് ഗോപി..സത്യം പറയട്ടേ അദ്ദേഹത്തിൽ നല്ലൊരു രാഷ്ട്രീക്കാരനെ കാണുന്നുണ്ട്..അതിനു മറ്റൊന്നുമായിരിക്കില്ല കാരണം അദ്ദേഹം ചെയ്ത ആദർശ്യ ധീരമായ കഥാപാത്രങ്ങൾ തന്നെയാവാം..
406379_340509506050428_1228859249_n
സുരേഷ് ഗോപി എന്ന രാഷ്ട്രീയക്കാരന്റെ വളർച്ച തുടങ്ങുന്നത് 90കളിലാണ്..രഞ്ജി പണിക്കരും ഷാജി കൈലാസുമൊക്കെ എഴുതിയ സ്ക്രിപ്റ്റുകൾ തന്നെയാണ് അദ്ദേഹത്തെ ജന മനസ്സുകളിൽ വളർത്തിയത്..ഏകലവ്യനിലും തലസ്ഥാനത്തിലും കമ്മീഷ്ണറിലുമൊക്കെ അദ്ദേഹം ഒന്നൊന്നര തൂക്കക്കട്ടികൾ ഇട്ട പറഞ്ഞ ഡയലോഗുകൾ ഏതൊരു മനുഷ്യന്റെയും മനസ്സിൽ ഒരു പ്രാവശ്യം എങ്കിലും പറഞ്ഞവയായിരുന്നു..നമുക്ക് പറയാൻ കഴിയാത്തവ സുരേഷ് ഗോപി പറഞ്ഞു കേൾക്കുമ്പോൾ സുരേഷ് ഗോപിക്കൊപ്പം ഓരോ മലയാളിയുടേയും രക്തം തിളയ്ക്കുമായിരുന്നു..അങ്ങനെ ആ നടൻ നമ്മുടെ ശബ്ദമായി..സൂപ്പർ താരവും..
486731_336460933121952_1616031059_n
സിനിമകളിൽ നമ്മൾ കണ്ടത് സുരേഷ് ഗോപി എന്ന നടനെ മാത്രമാണ് എന്ന് ധരിച്ചിരുന്നവർക്ക് ഉത്തരം കൊടുത്തത് ‘നിങ്ങൾക്കും ആകാം കോടീശ്വരൻ’ എന്ന ടി വി പരിപാടി ആയിരുന്നു..സുരേഷ് ഗോപി എന്ന മനുഷ്യനു അദ്ദേഹം ചെയ്ത കഥാപാത്രങ്ങളുടെ ബാധ കൂടിയിട്ടുണ്ട് എന്ന് നാം തിരിച്ചറിഞ്ഞു..ദുരിതങ്ങൾ അനുഭവിക്കുന്ന എത്രയോ കുടുംബങ്ങൾക്ക് സാന്ത്വനമാവാൻ അദ്ദേഹത്തിനു ആയി..അത് അദ്ദേഹത്തെ ജനങ്ങളിലേക്ക് കൂടുതൽ അടുപ്പിച്ചു..
543677_347108318723880_3888743_n
കോടീശ്വരൻ പരിപാടി ഒക്കെ ചെയ്യും മുമ്പേ സുരേഷ് ഗോപിക്കു രാഷ്ട്രീയ മോഹം ഉണ്ടായതാണ്..ലീഡർ കരുണാകരനുമായി വളരെ നല്ല അടുപ്പമുണ്ടായിരുന്ന താരത്തിന്റെ നോട്ടം കൊല്ലം പാർലമെന്റ് സീറ്റ് തന്നെ ആയിരുന്നു എന്ന് അടക്കം പറയുന്നവർ ഇന്നും കൊല്ലത്തുണ്ട്..പിന്നീട് കാലക്രമേണ കൊല്ലത്തെ ഡി സി സിയിലുണ്ടായ നേതൃബാഹുല്യം അദ്ദേഹത്തോട് ആ പണി എന്തായാലും നടക്കില്ല എന്നു വെളിവാക്കി കൊടുത്തു..ഓരോ പാർലമെന്റ് തിരഞ്ഞെടുപ്പ് വരുമ്പൊഴും സുരേഷ് ഗോപിയുടെ പേര് പറഞ്ഞു കേൾക്കുക പതിവാണ്..ഇത്തവണയും അത് കേട്ടു..തിരുവനതപുരത്ത് സി പി ഐ സ്ഥാനാർത്ഥി ആവുമെന്നും ബി ജെ പി സ്ഥാനാർത്ഥി ആവും എന്നുമൊക്കെ മഞ്ഞപത്രക്കാർ എഴുതി..പക്ഷേ ഒന്നും നടന്നില്ല..നരേന്ദ്ര മോദി വരില്ല..മൂന്നാം മുന്നണിയുടെ പിന്തുണയോടെ ആന്റണി പ്രധാനമന്ത്രി ആവു എന്നൊക്കെ നുണകൾ കേരളത്തിലെ ഒട്ടു മിക്ക പൊട്ടന്മാരേയും വിശ്വസിപ്പിക്കാൻ കോൺഗ്രസ്സും സി പി എമ്മും ശ്രമിക്കുന്നതിനിടയിൽ സാക്ഷാൻ നരേന്ദ്ര മോദിയെ വിശ്വസിച്ചു മലയാളത്തിന്റെ സൂപ്പർ താരം തന്റെ രാഷ്ട്രീയം വെളിപ്പെടുത്തി..വിജയിച്ച പ്രധാനമന്ത്രി തന്റെ സത്യപ്രതിഞ്ജ ചടങ്ങിലും സുരേഷ് ഗോപിയെ ക്ഷണിക്കാൻ മറന്നില്ല..അത് അദ്ദേഹത്തെ കേരളത്തിലെ ബി ജെ പിയുടെ വളർച്ച ഉതകുന്ന ഒരു നേതാവാക്കി മാറ്റി..ബി ജെ പി മന്ത്രിസഭയിൽ കേരളത്തിൽ നിന്നു മന്ത്രിമാർ ഉണ്ടാവുമോ എന്നു പറയാനുറപ്പുള്ള രീതിയിൽ വളർന്നു..തീർച്ചയായും സുരേഷ് ഗോപിക്കു കേരളത്തിലെ ബി ജെ പിയെ കുടുതൽ ജനങ്ങളിൽ എത്തിക്കാൻ കഴിഞ്ഞേക്കും..
meeting-050314-in3
മോദി വിളിച്ച് നേതാവാക്കിയ സിനിമക്കാരനൊന്നുമല്ല സുരേഷ് ഗോപി എന്നു അദ്ദേഹം കഴിഞ്ഞ രണ്ട് വർഷം ചെയ്ത സാമൂഹിക പ്രവർത്തനങ്ങൾ കണ്ടാൽ അറിയാം..ഇത് രാഷ്ട്രീയ പ്രവേശനത്തിനായി ബോധപൂർവ്വം ചെയ്തതാവാം..പക്ഷേ മറ്റൊരു മലയാളിക്കും ഇങ്ങനെയൊന്നും ചെയ്യാൻ തോന്നിയില്ലല്ലോ എന്നു ചിന്തിക്കുമ്പൊഴേ അദ്ദേഹത്തിന്റെ മഹത്വം കാണാൻ കഴിയൂ..കാസർഗോഡ് എന്റോസൽഫാൻ ദുരിത ബാധിതർക്ക് നീതി ലഭ്യമാക്കണമെന്ന് പറഞ്ഞ് 2013 മാർച്ചിൽ സമരക്കാർക്കൊപ്പം നിരാഹാരമിരിക്കാൻ സുരേഷ് ഗോപിയുമുണ്ടാരുന്നു..എന്റോസൽഫാൻ ദുരിത ബാധിതയായ അംഗിതയ്ക്ക് വീട് വച്ച് നൽകി താരം.
539192_409350269129244_1406986374_n (1)
ഹരിത ട്രിബ്യൂണൽ ഇന്നലെ അനുമതി നിഷേധിച്ച അറമ്മുള വിമാനതാവളത്തിനെതിരെ ഉള്ള സമരത്തിലും അദ്ദേഹം സജീവ സാന്നിധ്യമായിരുന്നു..ഇങ്ങനെ കേരള സാമൂഹിക മണ്ഡലത്തിൽ കക്ഷി മത ഭേതമെന്യേ ഒരു സജീവ സാന്നിധ്യമാവാൻ സുരേഷ് ഗോപിയ്ക്ക് കഴിഞ്ഞു..ഇപ്പോൾ അദ്ദേഹം തന്റെ രാഷ്ട്രീയവും വെളിപ്പെടുത്തി കഴിഞ്ഞു..അരാഷ്ട്രീയത എന്നു പുശ്ചത്തോടെ കാണുന്ന അതിർ വരമ്പുകൾ കടന്നു അദ്ദേഹത്തിനു ജനങ്ങളിലേക്ക് കൂടുതൽ ഇറങ്ങി വരാൻ ബി ജെ പി ലേബലിലൂടെ സാധിക്കും..ജനങ്ങളിൽ തിരിച്ചറിവുകൾ ഉണ്ടാക്കിയ പ്രധാനമന്ത്രിയും അദ്ദേഹത്തിനൊപ്പം ഉണ്ട് എന്നത് ഒരു താരത്തിൽ നിന്ന് ജനകിയ താരം എന്ന് വളർച്ചയ്ക്ക് അദ്ദേഹത്തെ സഹായിക്കും എന്ന് ഉറപ്പാണ്…ഇനി ഡയലോഗുകൾ സിനിമയ്ക്ക് പുറത്താകാം സുരേഷ് ഗോപീ…

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w