ഇനിയെങ്കിലും ഇവരെ ജീവിക്കാൻ അനുവദിച്ചു കൂടെ..

‘എനിക്കും ജീവിക്കണം..എനിക്ക് ജീവിതത്തോട് വിരക്തി ഒന്നും ഇല്ല..എനിക്ക് നല്ല രുചിയുള്ള ആഹാരങ്ങൾ കഴിക്കണം എന്നുണ്ട്..പക്ഷേ അതിനേക്കാൾ എത്രയോ വലുതാണ് മണിപ്പൂരി ജനതയുടെ ആവശ്യങ്ങൾ..’ഇത്രയും തികച്ചു പറയാൻ ഇറോം ശർമ്മിള എന്ന 42 കാരിക്കു കരുത്തില്ലായിരുന്നു..പലപ്പോഴും അവർ കിതച്ചു നിർത്തുന്നത് കാണാമായിരുന്നു..14 വർഷമായി ഒന്നും കടന്നു പോകാത്ത അവരുടെ അന്നനാളം ചുരുങ്ങി പോയിരുന്നു..ഒരു തുള്ളി വെള്ളം പോലും ഈ 14 വർഷമായി അവർ കുടിച്ചിട്ടില്ല..ജീവൻ നിലനിൽക്കുന്നത് സർക്കാർ ബലമായി അവരുടെ മൂക്കിലൂടെ നൽകുന്ന ആഹാരം വഴിയാണു..കുട്ടിക്കാലത്ത് എല്ലാ വ്യാഴാഴ്ച്ചയും വൃതമെടുക്കാറുണ്ടായിരുന്നു ശർമ്മിള ..മണിപ്പൂർ ജനതയ്ക്കായി നിരാഹാര സമരത്തിനിറങ്ങാൻ പോകുകയാണ് എന്നു അമ്മയോടു പറഞ്ഞപ്പോൾ അവർ പോലും വിചാരിച്ചുണ്ടാവില്ല അവളുടെ സമരം ഇത്ര നീണ്ടു പോകുമെന്ന്..ഇന്നും ആ അമ്മ വിശ്വസിക്കുന്നു തന്റെ മകളുടെ പോരാട്ടം വിജയിക്കുമെന്ന്..29 വയസ്സിൽ ജീവിതം ആസ്വദിക്കേണ്ട പ്രായത്തിൽ മണിപ്പൂരി ജനതയ്ക്ക് വേണ്ടി ഇറങ്ങിയ ശർമ്മിളയെ നിങ്ങൾക്ക് താഴെ ചിത്രത്തിൽ കാണാം.നല്ല സുന്ദരിയായ യുവതി..ഇന്ന് അവരുടെ പ്രായം 42..ഭക്ഷണം കഴിക്കാറില്ലെന്നു മാത്രമല്ല..അവർ തലമുടി ചീകി ഒതുക്കാറില്ല..കണ്ണാടിയിൽ നോക്കാറില്ല..എന്നെങ്കിലും ആഹാരം കഴിക്കാം എന്ന പ്രതീക്ഷയിൽ എന്നും ഒരു പഞ്ഞി കഷണം വെച്ച് പല്ല് വൃത്തിയാക്കി വെയ്ക്കും..നിന്നു പോയ ആർത്തവം..തൊട്ടാൽ പൊട്ടുന്ന എല്ലുകൾ..ഇങ്ങനെ ജീവിക്കുന്ന ഒരു ശവമായി അവർ ഇന്നു ലോകത്തിനു മുന്നിൽ ജീവിക്കുന്നു..അതും നമ്മുടെ ഇന്ത്യയിൽ..അവരുടെ യാഥാർത്ഥ്യങ്ങളിലേക്ക് ഒരു എത്തി നോട്ടം ആണു ഉദ്ദേശിക്കുന്നത്…
M_Id_65992_irom_sharmila
1952 ഇൽ ആസാമിലും മണിപ്പൂരിലും (അന്നു കേന്ദ്ര ഭരണ പ്രദേശം) ആദ്യ പൊതു തിരഞ്ഞെടുപ്പ് നടന്നു..ഈ സംസ്ഥാനങ്ങളിലെ ഭൂരിപക്ഷമായ നാഗാ വർഗ്ഗക്കാർ തിരഞ്ഞെടുപ്പ് ബഹിഷ്കരിച്ചു..സ്വതന്ത്ര നാഗാലന്റ് എന്ന് രാജ്യമായിരുന്നു ലക്ഷ്യം..അപകടം മണത്ത ഇന്ത്യ ഗവർണ്മെന്റ് പട്ടാളത്തെ ഇറക്കി..മുഴുവൻ വിഖടനവാദികളേയും ഒതുക്കുവാൻ പ്രത്യേക അധികാരം കൊടുക്കുന്ന ആക്ടും പുറപ്പെടുവിച്ചു..അതാണ് Armed Forces (Special Powers) Act (AFSPA)..പട്ടാളത്തെ അഴിഞ്ഞാടാൻ അധികാരം കൊടുക്കുന്ന ഈ ആക്ട് മണിപ്പൂരിനു വരുത്തി വച്ച അപകടങ്ങൾ അനവധി അയിരുന്നു..അത്രയ്ക്കായിരുന്നു ഈ അക്റ്റ് പട്ടാളത്തിനു നൽകിയ സ്വതന്ത്ര്യം..ഇതാണ് AFSPA നൽകുന്ന സ്വാതന്ത്ര്യം..

  • ഒരു ചെറിയ മുന്നറിയിപ്പ് കൊടുത്തതിനു ശേഷം പ്രശ്നമുണ്ടാക്കുന്ന ആരേയും വെടി വെച്ചു കൊല്ലാനുള്ള സ്വാതന്ത്ര്യം..
  • അക്രമണകാരികളുടെ ഒളിതാവളങ്ങളും ആയുധപുരകളും തകർത്തെറിയാനുള്ള അധികാരം..
  • ആരേയും വാറണ്ട് കൂടാതെ അറസ്റ്റ് ചെയ്യാാനുള്ള അധികാരം..
  • ഏതു വാഹനവും നിർത്തി പരിശോധിക്കാനുള്ള ഉള്ള അധികാരം..
  • ആരെ കൊന്നാലും പട്ടാളക്കാരന്റെ കൈ ശുദ്ധമായിരിക്കും..നിയമപരമായി പട്ടാളക്കാരനെ തൊടാൻ കഴിയില്ല..നിരപരാധി ആണ് കൊല്ലപെടുന്നതെങ്കിൽ പോലും..

പിന്നെ എന്തു വേണം പട്ടാളത്തിനു അഴിഞ്ഞാടാൻ.. അവർ ഇന്നേവരെ ഇങ്ങനെ കൊന്നു കൂട്ടിയവരുടെ എണ്ണം 25,000 കവിയും എന്നതാണ് അനൗദ്യോഹിക കണക്കുകൾ പറയുന്നത്..കൊല്ലുന്നത് മാത്രമോ സ്ത്രീകൾ റേപ്പിനു ഇരയാകുന്നു..കൊടിയ പീഡനങ്ങൾ..മണിപ്പൂർ ജനത ഇന്നു കഴിയുന്ന പട്ടാളത്തിനിടയിൽ സ്വാതന്ത്ര്യം നഷ്ടപെട്ടാണ്..
src.adapt.960.high.1394255757808 (1)
2000 നവംബർ 2ആം തിയതി മണിപ്പൂരിലെ മലോം ടൗണിൽ അസാം റൈഫിളിലെ പട്ടാളം ഒന്നും മേഞ്ഞു..അതിൽ ജീവൻ നഷ്ടപെട്ടത് 10 സാധാരണക്കാർക്കും..അതിൽ 88ഇൽ ധീരതയ്ക്കുള്ള കേന്ദ്ര സർക്കാർ അവാർഡ് കിട്ടിയ സിനം ചന്ദ്രമണിയും പെടും..ഇത്ര കിരാതമായ പ്രവർത്തികൾ ചെയ്തിട്ടും പട്ടാളത്തിന്റെ കൈകൾ ശുദ്ധമായിരുന്നു..കാരണം നിയമങ്ങൾ അവരെ സംരക്ഷിക്കുകയായിരുന്നല്ലോ..ഇറോം ശർമ്മിള എന്ന 29 കാരി പെൺകുട്ടി ഈ സംഭവം കണ്ട് മനം മടുത്ത് മണിപ്പൂരിൽ നിന്നു പട്ടാളം പിന്മാറിയേ തീരൂ എന്നു പറഞ്ഞു നിരാഹാര സമരം തുടങ്ങി..AFSPA എടുത്തു കളഞ്ഞേ താൻ ആഹാരം കഴിക്കൂ എന്നു ശബതം ചെയ്തു..സമരം തുടങ്ങി 3 ദിവസം ശർമ്മിള അറസ്റ്റിലായി..എന്നിട്ടും അവർ ആഹാരം കഴിക്കാൻ കൂട്ടാക്കിയില്ല..അപ്പോള് അവരെ ബലമായി മൂക്കിൽ കൂടി ആഹാരം നൽകി എന്നിട്ട് ആത്മഹത്യ ശ്രമത്തിനു കേസെടുത്ത് ജയിലിലടച്ചു സർക്കാർ..ശർമ്മിളയെ അവർ ഇംഫാലിലെ നെഹറു ആശുപത്രിയിൽ തടവിലാക്കി..മരിക്കാൻ സമ്മതിക്കതെ ആത്മഹത്യയ്ക്ക് ശിക്ഷിക്കാൻ നിയമങ്ങൾ കാവലിരുന്നു..അവരുടെ അനുഭാവികൾ ആശുപത്രിക്കു പുറത്ത് ഒരു ഓലപ്പുരയിൽ ഇരുന്നു അവർക്ക് പിന്തുണ നൽകി..ഒരു വർഷം കഴിയുമ്പോൾ ശർമ്മിളയെ സർക്കാർ മോചിപ്പിക്കും..അവർ ആശുപത്രിയിൽ നിന്നു നേരെ ആ ഓലപുരയിലേക്കു പോകും ..വീണ്ടും സമരം തുടരും ..വീണ്ടും രണ്ടു മൂന്ന് ദിവസത്തിനുള്ളിലവരെ അറസ്റ്റ് ചെയ്യും..പിന്നെയും ഒരു വർഷത്തേക്ക് ആത്മഹത്യശ്രമത്തിനു ശിക്ഷിക്കും.ഇങ്ങനെ 14 ആത്മഹത്യ ശ്രമങ്ങൾക്ക് ശർമ്മിളയെ സർക്കാർ 14 വർഷം ശിക്ഷിച്ചു കഴിഞ്ഞു..2000 ഇൽ തുടങ്ങിയെങ്കിലും ശർമ്മിളയുടെ സമരം ലോകം ശ്രദ്ധിച്ചു തുടങ്ങിയത് 2004ഇൽ മനോരമ ദേവിയെ ബലാൽസംഘം ചെയ്ത് പട്ടാളം കൊന്നതൊടു കൂടിയാണ്..ഇത് ആകെ മണിപ്പൂരിനെ ഇളക്കി സ്ത്രീകൾ നഗ്നരായി ആസാം റൈഫിൾ ആസ്ഥാനത്ത് എത്തിയത് ‘ഇന്ത്യൻ പട്ടളക്കാരെ ഞങ്ങളെ റേപ്പ് ചെയ്യൂ എന്ന ബാനറുമായിട്ടയിരുന്നു..ഇത് ശർമ്മിളയുടെ സമരത്തിനും അന്താരാഷ്ട്ര ശ്രദ്ധ നേടി കൊടുക്കാൻ സാധിച്ചു..
image.img
2006 ഇൽ അവരെ അനുയായികൾ പോലീസിന്റെ കണ്ണുവെട്ടിച്ച് ദില്ലിയിലേക്ക് കടത്തി..ദില്ലിയിൽ അവർ ഗാന്ധിജിയുടെ സമാധി സ്ഥലമായ രാജ്ഘട്ടിൽ എത്തി..അവിടെ വച്ച് അവർ ഇങ്ങനെ പറഞ്ഞു..’ഇന്നു മഹാത്മ ഗാന്ധി ജീവിച്ചിരുന്നെങ്കിൽ അദ്ദേഹവും AFSPA ക്ക് എതിരായി സമരം ചെയ്തേനേ..ഇന്ത്യയിലെ ജനങ്ങളുടെ എല്ലാ പിന്തുണയും ഈ സമരത്തിനു ആവശ്യമാണ്..’ദീല്ലിയിൽ നിന്നു അവരെ പോലീസ് വീണ്ടും അറസ്റ്റ് ചെയ്തു ഇംഫാലിൽ എത്തിച്ചു..2005ലും 2010ഇലും ശർമ്മിളയെ നൊബൈൽ സമ്മാനത്തിനായി നോമിനേറ്റ് ചെയ്യപെട്ടു..ആ സമരം തുടർന്നു കൊണ്ടേയിരുന്നു…
10392318_10152483184133641_5737963374468426738_n
AFSPA പിന്വലിച്ചു സൈന്യത്തെ മണിപ്പൂരിൽ നിന്നു പിന്വലിക്കണം എന്ന ശർമ്മിളയുടെ ആവശ്യം എത്ര മാത്രം പ്രാവർത്തികമാണെന്ന് അലോചിക്കേണ്ടിരിക്കുന്നു..രാജ്യ സുരക്ഷ തന്നെയാണ് വലുത്..അതു കൊണ്ട് പട്ടാളത്തെ പിന്വലിക്കുന്നത് ഉചിതമല്ല..പകരം പട്ടാളത്തിനു കൊടുത്തിരിക്കുന്ന ഈ അഴിഞ്ഞാട്ട ലൈസൻസിനു ആണ് മൂക്ക് കയറിടെണ്ടുന്നത്..അത് തന്നെ ആയിരിക്കാം ശർമ്മിളയും ഉദ്ദേശിക്കുന്നത്..AFSPA ആക്ട് പൊളിച്ചെഴുതുക,പട്ടാളത്തെ നിയന്ത്രിക്കാനുള്ള ഉള്ള നിയമ നിർമ്മാണം..ഇതൊക്കെ ആണു ഈ പ്രശ്നത്തിനു ഒരു പരിഹാരം..ഇതേ ആവശ്യത്തിൽ ശർമ്മിളയെ കാണാം എന്നു പുതിയ സർക്കാർ ഉറപ്പു കൊടുത്തു എന്നത് സ്വാഗതാർഹമാണ്..കാഷ്മീരിനെ സ്വന്തമാക്കാൻ വെമ്പുന്നവരൊന്നും വടക്കു കിഴക്കൻ സംസ്ഥാനങ്ങളെ തിരിഞ്ഞു നോക്കാറില്ല എന്നാണ് ആ നാട്ടുകാർ പറയുന്നത്..രാഷ്ട്രീയ മുതലെടുപ്പ് നടത്താവുന്ന ഒന്നും ഈ സംസ്ഥാനങ്ങളിൽ ഇല്ലാത്തതാണ് ഇതിനു കാരണം എന്നവർ കരുതുന്നു..പുതിയ സർക്കാർ അതിൽ വ്യത്യസ്ഥമാവട്ടേ എന്നു പ്രതീക്ഷിക്കാം..
നോബൈൽ സമ്മാന ജേതാവ് ഷിറിൻ ഇബ്ബാദി പറഞ്ഞത് ഇങ്ങനെയാണു

‘ശർമ്മിള മരിച്ചാൽ പ്രതിക്കൂട്ടിൽ ആവുന്നത് ഇന്ത്യൻ സർക്കാരാണ്..ഇന്ത്യൻ നിയമസംഹിതയാണ്..ഇന്ത്യൻ പട്ടാളമാണ്..കുറ്റക്കാരുടെ കൂട്ടത്തിൽ ഇന്ത്യൻ പ്രധാനമന്ത്രിയും പ്രസിഡ്ണ്ടും ഉൾപ്പെടും..’

നോക്കി നിന്ന നമ്മൾ ഓരോർത്തരും ഉൾപ്പെടും..ഈ സ്ത്രീയെ മരിക്കാൻ വിടരുത്..അത് രാജ്യത്തിനു തന്നെ കളങ്കമായി തീരും ..ചരിത്രത്തിൽ അത് എങ്ങനെ രേഖപെടുത്തും ?.അവരെ ജീവിതത്തിലേക്ക് കൊണ്ട് വരണം എന്ന് ഇന്ത്യൻ അധികാരികളോട് അപേക്ഷിക്കാനേ നമുക്ക് കഴിയൂ..നല്ലത് നടക്കട്ടേ..

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w