നഷ്ട സ്വപ്നങ്ങളുടെ ബ്രസീൽ..

ലോകത്തിന്റെ കണ്ണുകളിൽ ഇനി ബ്രസീൽ മാത്രം..ജൂൺ 12 മുതൽ ഒരു മാസം കാല്പന്തു കളിയുടെ മാസ്മരികത തുടങ്ങുകയായി..ഉറക്കമൊഴിച്ചു ബ്രസീലിന്റെയും അർജന്റീനയുടെയുമൊക്കെ ജേൾസി അണിഞ്ഞു നമ്മളും കളി വലിയതും ചെറിയതുമായ സ്ക്രീനിൽ കാണും..ലാറ്റിൻ അമേരിക്കൻ യുറോപ്യൻ ടീമുകൾക്ക് വേണ്ടി കൈയ്യടിക്കും..പ്രത്യേകിച്ചു മലബാറിൽ ലോകകപ്പ് നടക്കുന്ന മാസം ഉത്സവ സമാനമാണ്..തെരുവുകൾ തോറും തങ്ങളുടെ ടീമിന്റെ ഫ്ലെക്സുകളും കട്ടൗട്ടുകളും, മഞ്ഞയും, നീലയും വെള്ള കള്ളികൾ നിറഞ്ഞ ജേഴ്സികൾ ഇട്ട മെസ്സിയും മറഡോണയും റോണാൾഡോയുമൊക്കെ ആവേശത്തോടെ മൈതാനങ്ങൾ കീഴടക്കും..ഇത്രയ്ക്ക് ആവേശം നമ്മുടെ ദേശിയ കളിയായി പറയപ്പെടുന്ന ക്രിക്കറ്റിന്റെ ലോകകപ്പ് വേളയിൽ പോലും കാണാറില്ല..ഇത്രയൊക്കെ നമ്മൾ കാല്പന്തു കളിയെ സ്നേഹിച്ചിട്ടും എന്തേ നമ്മുടെ ഫുഡ്ബോൾ ടീം ഇന്നും ലോകത്തിലെ 147ആം സ്ഥാനത്ത് മാത്രം നിൽക്കുന്നു..
03tvmpm-football_fa_122540f
ഒരിക്കൽ കിട്ടിയ അവസരം പുറം കാല് കൊണ്ട് തട്ടി കളഞ്ഞത് കൊണ്ടാണോ ?..ബ്രസീലിൽ ഒരിക്കൽ കൂടി ലോകകപ്പ് വരുമ്പോൾ 1950 ബ്രസീൽ ലോകകപ്പിൽ ഇന്ത്യ ക്വാളിഫൈ ചെയ്തെങ്കീലും പങ്കെടുക്കാനുള്ള ഫിഫയുടെ ക്ഷണം നിരസിച്ച മണ്ടത്തരത്തെ കുറിച്ച് എങ്ങനെ ഓർക്കാതെ ഇരിക്കും..ക്വാളിഫൈ ചെയ്തിട്ടും ലോകകപ്പിലെ ഒരു മത്സരം പോലും കളിക്കാനാവാത്ത ആദ്യത്തെയും അവസാനത്തെയും രാജ്യമാണ് ഇന്ത്യ..എന്തിനു ഇന്ത്യ അങ്ങനെ ചെയ്തു ? കാരണം അങ്ങാടിപ്പാട്ടാണെങ്കിലും ഒരിക്കൽ കൂടി ഓർമ്മിപ്പിക്കാൻ ശ്രമിക്കുന്നു..
സ്വാതന്ത്രിയത്തിനു വളരെ ഏറെ മുമ്പേ പന്തു തട്ടി തുടങ്ങിയവരാണ് ഇന്ത്യക്കാർ..1948ഇലും 1956ഇലും ഒളിമ്പിക്സിൽ കളിച്ചു…അതും നഗ്നപാദരായി…56ഇൽ നാലാം സ്ഥാനം..ഈ സ്ഥാനത്ത് എത്തുന്ന ആദ്യ ഏഷ്യൻ രാജ്യം..ആ ഒളിമ്പിക്സിൽ തന്നെ ആസ്ട്രേലിയയ്ക്ക് എതിരെ ഹാട്രിക്ക് നേടിയ ഇന്ത്യയുടെ നെവിൽ ഡിസൂസ ആ നേട്ടം കൈവരിക്കുന്ന ആദ്യ ഏഷ്യക്കാരനായി..1951ലെ ഏഷ്യൻ ഗൈംസിൽ സ്വർണ്ണം..1950ഇൽ ലോകകപ്പ് കളിക്കാൻ ക്ഷണം..ഇങ്ങനെ ഏഷ്യയിലെ ഫുഡ്ബോൾ ശക്തിയായി വളർന്നു വന്ന ഇന്ത്യയ്ക്ക് പിഴച്ചതെവിടെയാണു ? ഉത്തരം തേടി മറ്റെങ്ങും പോകേണ്ട..ഇന്ത്യ എന്തു കൊണ്ട് 1950ലെ ലോകകപ്പ് കളിച്ചില്ല എന്ന് അറിഞ്ഞാൽ മതി..
International football match between India and China at Calcutta. Photograph. Around 1935.
രണ്ടാം ലോകമഹായുദ്ധം കാരണം 1938 നു ശേഷം ലോകകപ്പ് മുടങ്ങി പോയി..1950ഇൽ വീണ്ടും ലോകകപ്പ് നടത്താൻ ഫിഫ തീരുമാനിച്ചു..38ലെ ജേതാക്കളായ ഇറ്റലിയും ആതിഥേയരായ ബ്രസീലും നേരിട്ടു യോഗ്യത നേടി..യൂറോപ്പിൽ നിന്നും അമേരിക്കയിൽ നിന്നും ഏഷ്യയിൽ നിന്നും 32 ടീമുകളെ പങ്കെടുപ്പിക്കാനായിരുന്നു നീക്കം..പക്ഷേ യുദ്ധത്തിനു ശേഷം ഒരു ലോകകപ്പിൽ പങ്കെടുക്കാനുള്ള അവസ്ഥയിലായിരുന്നില്ല മിക്ക ലോക രാജ്യങ്ങളും..32 ഇൽ 19 ടീമുകൾ മാത്രമാണു അത്തവണ പങ്കെടുക്കം എന്നു സമ്മതിച്ചത്..അതിൽ ഇന്ത്യയും പെടും..ഫിഫ ഗ്രൂപ്പുകൾ വിഭജിച്ചു..ഇറ്റലി അടങ്ങുന്ന ഗ്രൂപ്പിൽ ആയിരുന്നു ഇന്ത്യ..പെട്ടന്നാണ് ഇന്ത്യ ഉൾപ്പെടെ 6 ടീമുകൾ ലോകകപ്പിനു വരുന്നില്ല എന്നു അറിയിച്ചത്..അതിനു ഇന്ത്യൻ ഫുഡ്ബോൾ അസോസിയേഷൻ നൽകിയ ന്യായികരണം പരിശീലനത്തിനു മതിയായ സമയം ലഭിച്ചില്ല എന്നും ടീം സെലക്ഷനിലും അപാകതകൾ ഉണ്ടായിരുന്നു എന്നും അറിയിച്ചു..പരിശീലന കുറവ് മാത്രമായിരുന്നോ ഇന്ത്യ ലോകകപ്പിൽ നിന്നു പിന്മാറാൻ കാരണം ?..1954ഇൽ അടുത്ത ലോകകപ്പിൽ ഇന്ത്യയെ പരിഗണിക്കാൻ പോലും ഫിഫ തയ്യാറായില്ല..അവിടെ തുടങ്ങി ഇന്ത്യൻ ഫുഡ്ബോളിന്റെ പതനം..
6a00d8341c630a53ef014e89f97d7f970d-800wi
1950ഇൽ സംഭവിച്ചതെന്താണു..പല കാരണങ്ങൾ ഇതിനു പറഞ്ഞു കേൾക്കുന്നു..48ഇൽ ഇന്ത്യൻ ടീം ഒളിമ്പിക്സ് കളിച്ചത് നഗ്നപാദരായി ആയിരുന്നു..ഒളിമ്പിക്സിനു ശേഷം നഗ്നപാദരായി ഫുഡ്ബോൾ കളിക്കുന്നത് ഫിഫ നിരോധിച്ചു..ഇന്ത്യക്കണെങ്കിൽ ബൂട്ട് ഇട്ടു കളിക്കുന്നതിൽ പരിചയം പോരാ.ഇതായിരുന്നു ബ്രസീലിലേക്ക് പോകാതിരുന്നതിനു പറഞ്ഞു കേൾക്കുന്ന ഒരു കാരണം..രണ്ടാമത്തെ കാരണം ഇന്ത്യൻ ഫുഡ്ബോൾ അസോസിയേഷൻ ഫിഫയോടു പറഞ്ഞ പരിശീലനക്കുറവും ടീം സെൽക്ഷനിലെ അപാകതയും ആയിരുന്നു..ബ്രസീലിൽ പോകാനുള്ള സാമ്പത്തിക കുറവാണു മറ്റൊരു കാരണമായി പറഞ്ഞു കേൾക്കുന്നത്..ഇതിനു യാതൊരു സാധ്യതയുമില്ല കാരണം ഫിഫ ടീമിന്റെ മുഴുവൻ ചിലവും വഹിക്കമെന്നു അസോസിയേഷനു വാക്കു കൊടുത്തിരുന്നു..
Sailen_Manna
ഇതൊന്നുമായിരുന്നില്ല യഥാർത്ഥ്യം എന്നു അന്നത്തെ ഇന്ത്യൻ ക്യാപ്റ്റൻ സലിൻ മന്ന പറയുന്നു ‘ലോകകപ്പ് ഫുഡ്ബോളിനെ കുറിച്ച് ഞങ്ങൾക്ക് വലിയ അറിവൊന്നുമില്ലായിരുന്നു..ഞങ്ങൾക്ക് ഒളിമ്പിക്സായിരുന്നു എല്ലാം..അതിനേക്കാൾ വലുതായിട്ട് ഒരു ടൂർണ്നമെന്റും ഉണ്ടെന്നു ഞങ്ങൾ കരുതിരുന്നില്ല..’അന്നും ഇന്നും പ്രൊഫഷണലിസം തൊട്ട് തീണ്ടാത്ത ഇന്ത്യൻ ഫുഡ്ബോൾ അസോസിയേഷൻ അന്നു തുലച്ചു കളഞ്ഞത് ഇന്ത്യൻ ഫുഡ്ബോളിന്റെ ഭാവിയാണ്..അവസരങ്ങൾ എപ്പോഴും തേടി വരില്ലല്ലോ..കിട്ടിയ അവസരം നഷ്ടപെടുത്തിയതിന്റെ നഷ്ടം ഇന്നും ഇന്ത്യൻ ഫുഡ്ബോളിനെ പിന്തുടരുന്നു..അന്നു ആ ലോകകപ്പ് കളിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ ഇന്ത്യൻ ഫുഡ്ബോളിന്റെ കഥ തന്നെ മാറിയേനേ..ഇനി പഴയത് അയവിറക്കിയിട്ട് എന്തു കാര്യം..പക്ഷേ പഴയത് ഓർക്കുന്നത് നന്നായിരിക്കും എന്നു കരുതുന്നു..ഒരിക്കൽ കൂടി ആ അവസരം ഇന്ത്യയിലേക്ക് വരികായാണ്..2017ഇൽ..17 വയസ്സിനു താഴെയുള്ളവരുടെ ലോകകപ്പ് 2017ഇൽ ഇന്ത്യയിലാണു നടക്കുന്നത്..
2167949_full-lnd
ഇത്തവണ ലോകകപ്പിൽ നമുക്ക് ബ്രസീലിനു വേണ്ടി കൈയ്യടിക്കാം..പക്ഷെ അടുത്ത പത്തു വർഷത്തിനുള്ളിൽ നമുക്ക് ഇന്ത്യയ്ക്ക് വേണ്ടി കൈയ്യടിക്കണം..അതിനുതകുന്ന ഒരു കാലാവസ്ഥയാണു ഇന്ത്യയിലിപ്പോൾ..ഈ സെപ്റ്റംബറിൽ ഇന്ത്യൻ സൂപ്പർ ലീഗ് എന്ന ഏറെ പ്രതീക്ഷ നൽകുന്ന ഫുഡ്ബോൾ ലീഗ് ഇന്ത്യയിൽ തുടങ്ങുകയാണു..ഇന്ത്യയിലെ വളർന്നു വരുന്ന കളിക്കാർക്ക് മികച്ച വിദേശ കളിക്കാർക്കൊപ്പം കളിക്കാൻ കഴിയും..വിദേശ കോച്ചുകളുടെ പരിശീലനം..2017ലെ അണ്ടർ 17 ലോകകപ്പിനു മുമ്പേ മൂന്നു ലീഗ് എങ്കിലും കളിക്കാൻ കഴിയും..അത് ഇന്ത്യൻ ഫുഡബോളിനു പുതിയ പ്രതീക്ഷകൾ നൽകും എന്നു പ്രതീക്ഷിക്കാം..ലീഗിനെ പ്രോത്സാഹിപ്പിക്കാം..നമ്മുടെ കുട്ടികൾ ഇവിടെ നിന്നു തുടങ്ങട്ടേ..പഴയ പ്രതാപത്തിലേക്കുള്ള യാത്ര..

Advertisements

2 responses to “നഷ്ട സ്വപ്നങ്ങളുടെ ബ്രസീൽ..

  1. ആദ്യമായാണ്‌ ഇങ്ങിനെയൊരു കഥ കേള്‍ക്കുന്നത് . ചരിത്രപരമായ ഒരു മണ്ടത്തരം അല്ലെ !!.. എന്തായാലും സൂപ്പര്‍ ലീഗില്‍ നമുക്ക് പ്രതീക്ഷയര്‍പ്പിക്കാം . നല്ല ലേഖനം.

    Liked by 1 person

    • നല്ല വാക്കുകൾക്ക്‌ നന്ദി ഫൈസൽ.ഇതു കഥ അല്ല.നടന്ന സംഭവമാണു ..അപ്പോഴത്തെ ഇന്ത്യൻ ക്യാപ്റ്റന്റെ വാക്കുകളെ നമുക്ക്‌ വിശ്വസിക്കാം

      Like

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w