ഹിന്ദി രാഷ്ട്രീയം..

ഒരു കാലത്ത് ഓൾ ഇന്ത്യ റേഡിയോയിലൂടെയും ദൂരദർശനിലൂടെയും മുഴുവൻ സമയവും ഹിന്ദി പരിപാടികൾ സംരക്ഷണം ചെയ്തു എല്ലാ ഇന്ത്യക്കാരെയും ഹിന്ദിയിൽ പ്രബുദ്ധരാക്കാം എന്നൊരു വ്യാമോഹം ചില ഉത്തരേന്ത്യൻ കോൺഗ്രസ്സുകാർക്ക് ഉണ്ടായിരുന്നു..ഇതിന്റെ ഫലം തന്നെ വളരെ വിപരീത ദിശയിലുള്ളതായിരുന്നു..തമിഴ്നാട് പോലുള്ള ഹിന്ദി സംസാരിക്കാത്ത സംസ്ഥാനങ്ങളിൽ വലിയ ലഹളകൾ പൊട്ടിപുറപ്പെട്ടു..1960ഇൽ നടന്ന അത്തരം ഒരു ലഹളയിൽ എത്ര പേർക്ക് ജീവൻ നഷ്ടപെട്ടു..തമിഴ്നാടിന്റെ രാഷ്ട്രീയം തന്നെ ഭാഷയുടെ പേരിൽ എഴുതപ്പെട്ടു..അന്ന് തമിഴ്നാട്ടിൽ പയറ്റിയ അതേ അടവു തന്നെയാണു ഹിന്ദി സംസാരിക്കുന്ന സംസ്ഥാനങ്ങളിലെ വോട്ടറന്മരെ ചാക്കിലാക്കാൻ ബി ജെ പി ഇപ്പോൾ നടത്തി കൊണ്ടിരിക്കുന്നത്..കഴിഞ്ഞ ദിവസമാണ് ആഭ്യന്തരമന്ത്രാലയം സർക്കാർ ഉദ്ദ്യോഗസ്ഥർക്കു സർക്കുലർ കൊടുത്തത്..സോഷ്യൽ മീഡിയ ഉൾപെടെ സർക്കാർ കാര്യങ്ങൾക്ക് ഹിന്ദി മുഖ്യ ഭാഷയായി ഉപയോഗിക്കണം എന്നത്..നന്നായി ഹിന്ദി ഉപയോഗിക്കുന്നവർക്ക് പഴയ രാജാക്കന്മാരുടെ ഭാഷ്യം കടം കൊണ്ടാൽ ‘നൂറ്റിയൊന്ന് പൊൻ പണം ‘സമ്മാനമായും നൽകുന്നു..ഇത് വഴി രാജ്യം മുഴുവൻ ഒറ്റ ഭാഷ എന്ന സ്വപ്നം..എങ്ങനെയും സ്വപ്നം കാണാമോ..അതും ഭാരതത്തിൽ..എത്ര പേർ സ്വപ്നം മാത്രം കണ്ട സ്വപ്നം…
indicf
വർഷങ്ങളായി ചർച്ചകൾ ചെയ്തിട്ടും ഫലമുണ്ടാകാത്ത ഒരു പ്രശ്നമാണ് ഈ ഭാഷ പ്രശ്നം..ദേശിയ ഭാഷ എന്ന് ഹിന്ദിയെ പറയാമെങ്കിലും ഔദ്യോഗികമായി അങ്ങനെ ഒരു സ്റ്റാറ്റസ് ഹിന്ദിക്ക് ഇന്നും ഇല്ല..ഭാരതത്തിൽ ആയിരത്തോളം ഭാഷകൾ ഉണ്ടെങ്കിലും നമ്മുടെ മലയാളമടക്കം 22 ഭാഷകളെയാണ് ദേശിയ ഭാഷകളായി പ്രഖ്യാപിച്ചിട്ടുള്ളത്..സംസ്ഥാന സർക്കാർ രേഖകളിൽ തങ്ങളുടെ ഭാഷയ്ക്കൊപ്പം ഇംഗ്ലീഷും ഉപയോഗിക്കാം..കേന്ദ്ര സർക്കാർ രേഖകൾ ഹിന്ദിയിലും ഇംഗ്ലീഷിലുമായിട്ടാണ്..ഇത് ഹിന്ദി മാത്രമാകിയാലുള്ള സാങ്കേതിക ബുദ്ധിമുട്ട് വളരെയാണ്..ഇന്ത്യൽ 55% ശതമാനം വരുന്ന കേന്ദ്ര സർക്കാർ ജീവനക്കാർക്കു പോലും നന്നായി ഹിന്ദി കൈകാര്യം ചെയ്യാൻ കഴിയില്ല എന്ന യാഥാർത്ഥ്യം കൂടി നാം മനസ്സിലാക്കേണ്ടതുണ്ട്..ഇത് ചൂണ്ടിക്കാട്ടി തമിഴ്നാട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തെഴുതി..തമിഴ്നാട്ടിലെ സകല നേതാക്കളും മുഖ്യമന്ത്രിക്കൊപ്പം ഈ തീരുമാനത്തെ എതിർത്തു..അഭ്യന്തരമന്ത്രാലയത്തിനു തെറ്റു മനസ്സിലായി..ഹിന്ദി സംസാരിക്കുന്ന സംസ്ഥാനങ്ങളിൽ ഹിന്ദി നിർബന്ധമാക്കുന്നതിനെ കുറിച്ചായിരുനു ആ സർക്കുലർ എന്നു പറഞ്ഞു അവർ തടിയൂരി..
Hindi_devnagari
പക്ഷെ കാര്യത്തിന്റെ കിടപ്പ് അങ്ങനെയല്ല..’വിദ്യാഭ്യാസമില്ലത്തവരുടെ ഭാഷയാണ് ഹിന്ദിയെന്നും..അതില്ലാത്തതു കൊണ്ടണ് രാഷ്ട്രീയക്കാർ ഹിന്ദി തങ്ങളിൽ അടിച്ചേൽപ്പിക്കാൻ അവർ ശ്രമിക്കുന്നത്’ എന്നത് ഉത്തരേന്ത്യയിൽ ഇപ്പോഴത്തെ ഒരു ട്രെന്റ് തമാശയാണ്.അതു തന്നെയാണ് അവരുടെ സ്ഥിതിയും..വിദ്യാഭ്യാസം അവരിലേക്ക് എത്തിയപ്പോൾ അവർ ഹിന്ദിയെ ഉപേക്ഷിച്ചു ഇംഗ്ലീഷിനെ കൂട്ടു പിടിച്ചു..ഇത് ഉത്തരേന്ത്യയിൽ ഹിന്ദി സംസാരിക്കുന്ന ഒരു സമൂഹത്തിന്റെ അധപതനത്തിനു കാരണമാവും എന്നു കരുതിയിട്ടാവാം ബി ജെ പി ഗവർണ്മെന്റ് ഇങ്ങനെ ഒരു സർക്കുലർ ഇറക്കിയത്..പക്ഷെ ഇതിലും ഒരു അപകടം പതിയിരിപ്പുണ്ട്..ഹിന്ദി മാത്രം പഠിക്കുന്ന നമ്മുടെ കുട്ടികൾ എങ്ങനെ ഇന്ത്യയ്ക്ക് പുറത്ത് തങ്ങളുടെ കഴിവുകൾ പ്രദർശിപ്പിക്കും..ഇത്തരം നിയമങ്ങൾ അടിച്ചേല്പിച്ചിരുന്ന ചൈനയും ജപ്പാനുമെല്ലം ഇപ്പോൾ മറിച്ചു ചിന്തിച്ചു കൊണ്ടിരിക്കുന്ന കാലമാണിത് എന്ന ഓർക്കണം..അത് കൊണ്ട് ഹിന്ദി സംസാരിക്കുന്ന സംസ്ഥാനങ്ങളിൽ ഹിന്ദിയും ഇംഗ്ലീഷും പഠിപ്പിക്കുക തന്നെയാവും രാജ്യ പുരോഗതിക്കു അഭികാമ്യം..
ഇനി ദക്ഷിണേന്ത്യ പോലെ തോടാ തോടാ ഹിന്ദി ബോലോ..എന്ന ഡയലോഗ് മാത്രമറിയാവുന്ന സംസ്ഥാനങ്ങളിൽ നിർബന്ധിത ഹിന്ദി എന്ന കാര്യം ഒരിക്കലും നടപ്പാക്കൻ കഴിയുമെന്ന് തോന്നുന്നില്ല..തമിഴ്നാട് പൊലുള്ള സംസ്ഥാനങ്ങളിൽ കുട്ടികൾ സ്കൂൾ തലങ്ങളിൽ ഹിന്ദി പഠിക്കുന്നില്ല എന്നതും ഇതിനു ഒരു വിലങ്ങു തടിയായി നിൽക്കും..10ആം തരം വരെ ഹിന്ദി പഠിക്കുന്ന നമ്മളിൽ എത്ര പേർക്ക് ഹിന്ദി സംസാരിക്കാൻ അറിയാം..നമ്മലെപോലെ തന്നെ ബംഗാളികൾ,ഒഡീഷക്കാർ എന്നവരുടെയും സ്ഥിതി വ്യത്യസ്ഥമല്ല..ജമ്മു കാശ്മീരിലും ഹിന്ദി ഒരു അംഗീകൃത ഭാഷയല്ല..ഇങ്ങനെയൊക്കെ നോക്കുമ്പോൾ ഹിന്ദി ഈ സംസ്ഥാനങ്ങളിൽ ഒക്കെ അടിച്ചേൽപ്പിക്കുന്നത് പ്രശ്നങ്ങൾക്കേ വഴി തെളിക്കൂ..ഇവിടെയെല്ലാം ഇംഗ്ലീഷ് ഉപയോഗിക്കട്ടേ..ഇംഗ്ലീഷ് ഉപയോഗിക്കുനതിൽ കുറച്ചിലൊന്നും തോന്നേണ്ട കാര്യമില്ല..പുറം ലോകവുമായി ബന്ധപെടാനുള്ള ഒരേ ഒരു മാർഗ്ഗമാണ് ആംഗലേയ ഭാഷ..
ഭാരതം ഒരിക്കലും ഒരു ഭാഷയുടെ പേരിൽ രൂപപെട്ട രാജ്യമല്ല..പക്ഷേ അതിൽ ആ പേരിൽ രൂപപെട്ട അനേകം സംസ്ഥാനങ്ങൾ ഉണ്ട്..അതിനെയെല്ലാം ഒരു ഭാഷ്യുടെ കീഴിൽ വരണമെന്ന് ഭീക്ഷണിപെടുത്തിയാലൊന്നും നമ്മുടെ രാജ്യം ഒന്നാവില്ല..നാനാത്വത്തിലാണ് നമ്മുടെ ഏകത്വം..22 അംഗീക്രത ഭാഷകളെയും നമ്മുടെ ദേശിയ ഭാഷയായി അംഗീകരിക്കാം നമുക്ക്..ആ നാനാത്വങ്ങളുടെ ഇടയിൽ ഇന്ത്യക്കാരൻ എന്ന വികാരത്തിന്റെ മുന്നിൽ കാണിക്കുന്ന ഏകത്വമാണ് നമ്മൾ മറ്റ് ലോകത്തിനു കാണിച്ചു കൊടുക്കേണ്ടത്..അല്ലാതെ ഒരേ ഭാഷ സംസാരിക്കുന്ന ഒരു സമൂഹത്തെ ഉണ്ടാകിയെടുക്കലല്ല…

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w