ഇറാഖിൽ സംഭവിക്കുന്നത്..

ഇറാഖ് ആകെ ശിഥിലമായി കൊണ്ടിരിക്കുകയാണു..സുന്നി വിഭാഗം തീവ്രവാദികൾ ഇറാഖി സൈന്യത്തെ തകർത്തെറിഞ്ഞ് ദിനം പ്രതി മുന്നേറുകയാണു..ഇങ്ങനെ പോയാൽ ദിവസങ്ങൾക്കുള്ളിൽ ഇറാഖ് തീവ്രവാദികളുടെ ആസ്ഥാന കേന്ദ്രമാവും..ഇതിനെ തടഞ്ഞേ പറ്റൂ..തടയിടാൻ നിയമിച്ചിട്ടുള്ള സൈന്യത്തിനു അടി തെറ്റുന്നു എന്ന വാർത്തയാണു നാം കേൾക്കുന്നത്..2011ഇൽ അമേരിക്കൻ സൈന്യം ഇറാഖ് വിട്ടതിനു ശേഷം പഴയതു പോലെ തന്നെ ഷിയകളും സുന്നികളും കുർദ്ദുകളും കൊമ്പ് കോർക്കുന്ന കാഴ്ച്ചയാണു നാം കണ്ടത്..അമേരിക്കയുടെ ഒത്താശയോടെ ഉണ്ടായ ഷിയ സർക്കാർ സദാമിന്റെ പ്രേതം കയറിയതു പോലെ പെരുമാറാൻ തുടങ്ങിയതാണു ഇപ്പോഴത്തെ ഈ അവസ്ഥയ്ക്ക് കാരണമായത്..അമേരിക്കൻ സൈന്യത്തെ പിന്വലിച്ച ഒബാമയുടെ നടപടി വിമർശനങ്ങൾ ക്ഷണിച്ചു വരുത്തി കൊണ്ടിരിക്കുകയാണു..അമേരിക്കയുടെ ഭാഗത്തു നിന്നു ചിന്തിച്ചാൽ മധുരിച്ചിട്ട് ഇറക്കാനും കൈച്ചിട്ടു തുപ്പാനും വയ്യാത്ത അവസ്ഥയിലാണു..ബുഷാണു ഇറാഖിനെ നശിപ്പിച്ചത് എന്നു പരക്കെ അഭിപ്രായമുള്ളതാണു അവിടേക്ക് ഇനിയും സൈന്യത്തെ അയക്കാൻ ഒബാമയെ കൂടുതൽ അലോചിപ്പിക്കുന്നത്..പക്ഷേ ഇറാഖിനെ തവിടു പൊടിയാക്കി നീങ്ങുന്ന സുന്നി തീവ്രവാദികളെ കണ്ടില്ലെന്നു നടിക്കാനും വയ്യ..അതു കൊണ്ട് തന്നെ ഒബാമ ഇതുവരെ ഈ പ്രശ്നത്തെ വളരെ ശ്രദ്ധയോടാണു സമീപിച്ചിട്ടുള്ളത്..പക്ഷേ ആക്ഷനുള്ള സമയമായെന്നു ഇറാഖിലെ സ്ഥിതിഗതികൾ വ്യക്തമാക്കുന്നു..
mideast-iraq
100 വർഷം മുമ്പ് കൊളോണിയൽ കാലഘട്ടത്തിൽ തങ്ങളുടെ ഭരണ സ്വാതന്ത്രിയത്തിനായി ഇറാഖിനെ മൂന്നായി തിരിച്ച ബ്രിട്ടീഷുകാരുടെ നടപടിയാണു ഇന്നു ഉണങ്ങാത്തെ മുറിവായി ഇറാഖിൽ തുടരുന്നത്..വടക്ക് കുർദ്ദുകളേയും കിഴക്ക് ഷിയകളേയും തെക്ക് സുന്നികളെയുമായി തിരിച്ചു ഭരിച്ച ഡിവൈഡ് ആന്റ് റൂൾ തന്നെയാണു ഇന്നും വില്ലനായി അവശേഷിക്കുന്നത്. ബ്രിട്ടീഷുകാരുടെ ഈ തമ്മിൽ അടിപ്പിച്ചുള്ള ഭരണരീതി ഇന്നും എത്ര രാജ്യങ്ങളിൽ ഒഴിയാബാധയായി പ്രശ്നങ്ങൾ ഉണ്ടാക്കുന്നു..കൊളൊണിയൽ കാലത്തിനു ശേഷം ഇറാഖ് കണ്ട ഏറ്റവും വലിയ ഭരണാധികാരിയായിരുന്നു സദാം ഹുസൈൻ..ഒരു സുന്നിയായിരുന്ന അദ്ദേഹം തന്റെ സർക്കാരിൽ മേമ്പൊടിക്കു കുറെ കുർദ്ദുകളേയും കുറെ ഷിയകളേയും ഉൾപെടുത്തി താരതമ്യം എല്ലാവരേയും ഒന്നിച്ചു കൊണ്ട് പോകാൻ ശ്രമിച്ചു..എണ്ണ കൊഴുപ്പിൽ നിഗളിച്ചു പോയ സദാം ഷിയകളുടെ രാജ്യമായ ഇറാനെ യുദ്ധത്തിൽ തോല്പിച്ചു..പിന്നീട് അദ്ദേഹം കുവൈറ്റിലേക്കും സൗദിയിലേക്കും തിരിയും എന്നു കണ്ടപ്പോൾ അമേരിക്ക ഇടപെട്ടു..അതു സദാമിന്റെ പതനത്തിൽ കലാശിച്ചു..അമേരിക്കൻ അധിനിവേശത്തിനു ശേഷം ഇറാഖിന്റെ ഭരണം ഒരു ഷിയ ആയ മലികിയുടെ കൈകളിൽ എത്തി..സദാം ഷിയകളോടു ചെയ്ത അവഗണനകൾക്കും പീഡനങ്ങൾക്കും പകരം വീട്ടും പോലെ ആയിരുന്നു മലികിയുടെ സുന്നികളോടുള്ള സമീപനം..അതാണു ഇന്നു നടക്കുന്ന ഈ സംഘർഷങ്ങൾക്ക് കാരണം..
IRAQ-master675-v2
എങ്ങനെ നമുക്ക് ഇതിനു ഒരു അറുതി വരുത്താം ? ശാന്തമായ ഒരു ഇറാഖ് സാധ്യമാണോ ? അമേരിക്കൻ പട്ടാളം വീണ്ടും ഇറാഖിൽ കാലു കുത്തണമോ ? അമെരിക്ക ഇറാഖ് പ്രശ്നത്തിൽ ഇടപെടണോ ? ഇങ്ങനെ നൂറായിരം ചോദ്യങ്ങൾ നമുക്ക് മുന്നിൽ ഇപ്പോൾ ഉണ്ട്..ഇറഖി പട്ടാളം തീവ്രവാദികൾക്കു മുന്നിൽ അടിയറവ് പറഞ്ഞു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ അമേരിക്കൻ പട്ടാളം അവരെ സഹായിക്കാൻ ഇറാഖിൽ എത്തണം..കരമാർഗ്ഗമുള്ള ഒരു സൈനിക നീക്കത്തിലൂടെ പൊതുവേ ഒളിപ്പോരു നടത്തുന്ന തീവ്രവാദികളെ തുരത്താൻ കഴിയൂ..ആദ്യ പടി അതാണു..തീവ്രവാദികളെ തുരത്തിയാലും മലികി ഒരു പേടിസ്വപ്നമായി തുടരും ..കാരണം ഈക്കഴിഞ്ഞ ഏപ്രിലിൽ ഇറാഖിൽ നടന്ന പൊതു തിരഞ്ഞെടുപ്പിലും വിജയിച്ചത് മലികിയുടെ പാർട്ടിയാണ്..ആ സ്ഥിതിക്കു മലികിയെ വലിച്ചു താഴെ ഇടാൻ അമേരിക്ക ഒരുപാടു അണിയറ നീക്കങ്ങൾ നടത്തേണ്ടി വരും..അതിനിടയിൽ ഇറാഖിനെ മൂന്നായി വെട്ടി മുറിക്കണം എന്നൊരു ആവശ്യവും ഉയർന്നു കേൾക്കുന്നുണ്ട്..പക്ഷേ ഷിയകളും സുന്നികളും തിങ്ങി പാർക്കുന്ന ബാഗ്ദാദിനു വേണ്ടി ആവും പിന്നീടുള്ള യുദ്ധം..അല്ലെങ്കിൽ നമ്മുടെ കാഷ്മീർ പ്രശ്നം പോലെ ഷിയകൾ ഇറാനിലെ ഷിയ പ്രദേശങ്ങൾ കയ്യടക്കി സ്വന്തം രാജ്യം എന്ന അവകാശമുന്നയിക്കാം..അതു കൊണ്ട് ഇറാഖിനെ വെട്ടി മുറിക്കുന്നത് കൂടുതൽ പ്രശ്നങ്ങൾക്കേ വഴി വയ്ക്കൂ..തീവ്രവാദികളും മലികിയുമില്ലാത്ത അമേരിക്കയുടെ നിയന്ത്രണത്തോടുള്ള (കുറച്ചു കാലത്തേക്കെങ്കിലും) ഒരു സർക്കാരിനെ ഇനി ഇറാഖിനെ രക്ഷിക്കാനാവൂ എന്നു കരുതാനേ ഇപ്പോൾ നിവർത്തിയുള്ളൂ..

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w