എന്തിനീ കവചകുണ്ഡലങ്ങൾ..

പുരുഷനിൽ ഉണ്ടാകുന്ന മനോവൈകല്യമാണു ബലാൽസംഘത്തിനു കാരണമാകുന്നത്..പക്ഷേ അതിനു പലപോഴും ചികത്സിക്കപെടുന്നതോ സ്ത്രീ..അവളെ ഒരു ഇരുമ്പ് കൂട്ടിനുള്ളിലാക്കി ഇനി ആരും അവളെ ഉപദ്രവിക്കില്ല എന്ന് ഉറപ്പുവരുത്തുന്നതാണോ സ്ത്രീ സുരക്ഷ എന്ന് കൊട്ടി ഘോഷിക്കപെടുന്ന സംഭവം..നമ്പർ ലോക്കിട്ട് പൂട്ടുന്ന അടിവസ്ത്രങ്ങളൂം മെസേജ് അയക്കുന്ന ജീൻസുമൊക്കെ കണ്ടുപിടിക്കുകയാണോ ‘നിർഭയ’ പ്രസ്ഥാനങ്ങളുടെ ലക്ഷ്യം..ബലാൽസംഘത്തെ ചെറുക്കാൻ കണ്ടുപിടിച്ച മുകളിൽ പറഞ്ഞ സാധനങ്ങൾ എത്ര മാത്രം ഫലപ്രദമാണ് ? ഇതു തന്നെയാണോ സ്തീ സുരക്ഷയിലേക്കുള്ള ശരിയായ വഴി ?
anti_rape_jeans_19qpdv5-19qpdvf
കഴിഞ്ഞ ദിവസമാണു വാരണാസിയിലെ രണ്ടു മിടുക്കികൾ റേപ്പിനെ തടുക്കാൻ കഴിയും എന്നു അവകാശപെടുന്ന ഒരു ജീൻസുമായി വന്നത്..അപകട സാഹചര്യങ്ങളിൽ ഈ ജീൻസിലെ ഒരു ബട്ടൺ അമർത്തിയാൽ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ അറിയിക്കുന്ന വിധത്തിലുള്ളതാണു അതിന്റെ പ്രവർത്തനം..നല്ല കണ്ടുപിടുത്തം..കുട്ടികളെ അഭിനന്ദിക്കാതെ വയ്യ..അതു പോലെ തന്നെ നമ്പർ ലോക്കുകൾ കൊണ്ട് മാത്രം മാറാൻ കഴിയുന്ന അടിവസ്ത്രങ്ങൾ പാശ്ചാത്യ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്കുള്ള ടിക്കറ്റ് എടുത്ത് നിൽക്കുന്നു..അതിനിടയ്ക്കാണു വികസിച്ചു പൊട്ടാറായ ഗുജറാത്തിൽ നിന്നു ഒരു വാർത്ത വരുന്നത്..മുഖ്യമന്ത്രി ആനന്തി ബെൻ പട്ടേൽ 100 കോടിയുടെ വിമാനം ഒക്കെ വാങ്ങും എന്നാലും അവിടുത്തെ സ്ത്രീകളെ അവർ മറക്കില്ല.അവർക്ക് ഒരു ടോർച്ച് വിതരണം ചെയ്യാനാണു മുഖ്യമന്ത്രിയുടെ പ്ലാൻ..ആരെങ്കിലും അവരെ ഉപദ്രവിക്കാൻ വരുമ്പോൾ അക്രമിയുടെ നേരെ ടോർച്ച് കത്തിക്കുക..അക്രമിക്ക് ഷോക്കേറ്റ് വിജ്രംഭവിച്ചു നിന്നു പോകും എന്നാണു പട്ടേൽ മാഡം പറയുന്നത്..ഇങ്ങനെ പോകുന്നു ഇന്ത്യയിലെ ‘നിർഭയ’ പ്രസ്ഥാനങ്ങളുടെ പുരോഗതി..
എവിടെ വച്ചാണു സ്ത്രീ അതിക്രമിക്കപെടുന്നത് ? അരാണു അവളെ ഉപദ്രവിക്കുന്നത് ? ഇതിനെ കുറിച്ചൊക്കെ വ്യക്തമായി അറിയാമയിരുന്നെങ്കിൽ ഇത്തരം ജീൻസുകളും ടോർച്ചുകളും ഒന്നും ഉണ്ടാവില്ലായിരുന്നു..ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യപെടുന്ന ഭൂരിഭാഗം ലൈംഗീക അതിക്രമങ്ങളിലും പ്രതികൾ ഇരയുടെ അടുത്ത ബന്ധുവോ സുഹ്രത്തോ അതോ അടുത്തറിയാവുന്നവരോ ആയിരിക്കും..സ്വന്തമെന്ന് കരുതിയിരുന്നവർ പ്രതീക്ഷിക്കാത്ത നേരങ്ങളിൽ ദ്രംഷ്ടകൾ കാട്ടുമ്പോൾ അവൾ ഒരു പ്രതിരോധ ജീൻസും ഇട്ടിട്ടുണ്ടാവില്ല..എന്തിനു പറയുന്നു സ്വന്തം കിടപ്പറയിൽ ഭർത്താവിനാൽ റേപ്പ് ചെയ്യപെടുമ്പൊൾ ഒരു ടോർച്ചും കത്തിക്കാനുള്ള മാനസിക അവസ്ഥയിലായിരിക്കില്ല അവൾ..
10426709_10152557229839913_7488782463493768795_n
പിന്നെ ദില്ലിയിൽ സംഭവിച്ചതു പോലെയുള്ള കൂട്ട ബലാൽസംഘങ്ങളെ പ്രതിരോധിക്കാണു ഇത്തരം കണ്ടുപിടിത്തങ്ങൾ എങ്കിൽ..ഭ്രാന്ത് പിടിച്ചു തുള്ളുന്ന വേട്ടപട്ടികൾക്ക് മുന്നിൽ തീർക്കുന്ന ഇത്തരം കവചങ്ങൾ ഇരയുടെ ജീവൻ തന്നെ അപകടത്തിലാക്കിയേക്കാം..
താൻ ഇന്നു അതിക്രമിക്കപെട്ടേക്കാം എന്നു മുന്നിൽ കണ്ട് വസ്തം ധരിക്കുന്ന സ്ത്രീ..എന്തൊരു അവസ്ഥയാണു അത്..ഇത് അല്ല ലൈംഗീക അതിക്രമങ്ങൾക്ക് എതിരെ ഉള്ള യാഥാർത്ഥ്യ പ്രതിവിധി..ശക്തമായ നിയമ നിർമ്മാണം..അത് ഒന്നു മാത്രമാണു പ്രതിവിധി.. സ്ത്രീകൾക്കെതിരെ ഉള്ള അതിക്രമങ്ങൾക്ക് പരമാവധി ശിക്ഷ നൽകുക..ഈ നിയമങ്ങൾ ദുരുപയോഗം ചെയ്യപെടാനും സാധ്യതയുണ്ട്..ദുരുപയോഗത്തിനു പരമാവധി ശിക്ഷ നൽകുക..സ്കൂൾ തലം മുതൽ ലൈംഗീക വിദ്യാഭ്യാസം നിർബന്ധമാക്കുക (ഡോ.ഹർഷ്വർധൻ കേൾക്കേണ്ട..)ഇതൊക്കെ കൊണ്ടേ ബലാൽസംഘങ്ങൾ കുറയ്ക്കാന കഴിയൂ..കണ്ടുപിടിത്തങ്ങൾ ആ വഴിക്കു നീങ്ങട്ടേ..
പുരുഷൻ മാറണം ബലാൽസംഘം കുറയാൻ അല്ലാതെ സ്ത്രീ കവചകുണ്ഡലങ്ങൾക്കുള്ളിൽ വീർപ്പുമുട്ടിയാൽ അതിന്റെ ഫലം വിപരീതമാവാനാണു വഴി..

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w