ഈജിയൻ തൊഴുത്ത്

വിദ്യാഭ്യാസ വകുപ്പിനെ ഈജിയൻ തൊഴുത്തിനോട് ഉപമിച്ചു ദേശാഭിമാനിയും വീക്ഷണവും കൈകോർക്കുമ്പോൾ എന്താണീ ഈജിയൻ തോഴുത്ത് എന്ന് ചിലർക്കെങ്കിലും സംശയം തോന്നാം..അത് എന്താണെന്ന് പറഞ്ഞിട്ട് മറ്റു തൊഴുത്തിൽ കുത്തലുകളിലേക്ക് വരാം..
ഒരു ഗ്രീക്ക് കഥയാണു..ഹെർക്കുലീസ് എന്ന ഗ്രീക്ക് ദേവനു യൂറിസ്തസ് രാജാവു 12 ജോലികൾ കൊടുത്തു..ഈ പന്ത്രണ്ട് ജോലിയും വിജയകരമായി ചെയ്താൽ അമരത്വം ആണു സമ്മാനം..ഹെർക്കുലീസിനെക്കാൾ പദവി കൊണ്ട് താഴ്ന്ന ആളാണു യൂറിസ്തസ് രാജാവു.പക്ഷെ ഹെർക്കുലീസിന്റെ അച്ചൻ സുയിസിന്റെ ആജ്ഞ ആണു യൂറിസ്തസ് പറയുന്ന ജോലി എല്ലാം ചെയ്തു കൊള്ളണം എന്നത്..അങ്ങനെ ഹെർക്കുലീസ് രാജാവു കൊടുത്ത ആദ്യ 4 ജോലികളും വിജയകരമായി പൂർത്തിയാക്കി..5ആമത്തെ ജോലിയായി രാജാവു നിർദ്ദേശിച്ചത് ഈലിസിലെ രാജാവായ ഈജിയസിന്റെ തൊഴുത്ത് വൃത്തിയാക്കുക എന്നതായിരുന്നു..ഹെർക്കുലീസ് അതിനു ഈജിയസിനെ സമീപിച്ചു..ഈജിസിന്റെ തൊഴുത്തിന്റെ കാര്യം പറഞ്ഞാൽ വലിയ കഷ്ടമാണു..ആയിരക്കണക്കിനു ആടുമാടുകൾ ആണു അവിടെ കഴിയുന്നത്..ആ പ്രദേശത്ത് ഏറ്റവും കൂടുതൽ ആടുമാടുകൾ ഉള്ളത് ഈജിയസ്സിനാണു..പറഞ്ഞിട്ടെന്തു കാര്യം..കഴിഞ്ഞ 30 വർഷമായി ആ തൊഴുത്ത് വൃത്തിയാക്കാറേയില്ല..
തൊഴുത്തിൽ കടന്ന ഹെർക്കുലീസ് മൂക്ക് പൊത്തി പോയി,,എന്തൊരു ദുർഗന്ധം.. വർഷങ്ങളായി ഉള്ള മലവും മൂത്രവും കെട്ടികിടക്കുന്നു ..അതിലാണു മൃഗങ്ങൾ കിടക്കുന്നത്..ചിതറിക്കിടക്കുന്ന ആഹാര അവശിഷ്ടങ്ങൾ..എന്തൊരു അവസ്ഥയാണു ഈ ഈജിയൻ തൊഴുത്തിനു..ഹെർക്കുലീസ് ഈജിയസിന്റെ അടുത്തു ചെന്നു ഒരു ദിവസം കൊണ്ട് താൻ ഈ തൊഴുത്ത് വൃത്തിയാക്കാം എന്നു പറഞ്ഞു..രാജാവു മനസ്സിൽ പറഞ്ഞു ’30 വർഷത്തെ ദുർഗന്ധം അവൻ ഒരു ദിവസം കൊണ്ട് മാറ്റാമെന്നു..അത് ഏതു കെജ്രിവാൾ വിചാരിച്ചാലും സാധിക്കില്ല’.അതു കൊണ്ട് അവനെ കളിയാക്കാനായി വൃത്തിയാക്കിയാൽ ഹെർക്കുലീസിനു പത്തിലൊന്നു ആടുകളെ സമ്മാനമായി നൽകാമെന്നു പറഞ്ഞു..
Hercules-and-the-Augean-Stables
ഈ തൊഴുത്ത് നിൽക്കുന്നതിന്റെ തെക്കെ അറ്റത്തു കൂടി ആൽഫിയസ് നദി ഉഴുകുന്നുണ്ടായിരുന്നു..വടക്കെ അറ്റത്തു കൂടി പീനിയസ് നദിയും..ഹെർക്കുലീസ് ആദ്യം തൊഴുത്തിന്റെ ഭിത്തികളിൽ വലിയ ദ്വാരങ്ങൾ ഉണ്ടാക്കി..എന്നിട്ടു ഈ രണ്ടു നദികളിൽ നിന്നും ചാല് വെട്ടി വെള്ളം തൊഴുത്തിനരികലേക്ക് എത്തിച്ചു..തൊഴുത്തിന്റെ തെക്കെ ഭിത്തിയിൽ കൂടി ആൽഫിയസും വടക്കെ ഭിത്തിയിൽ കൂടി പീനിയസും തൊഴുത്തിലേക്ക് ഒഴുകി..തൊഴുത്തിനുള്ളിൽ നദികൾ സംഗമിച്ചൊഴുകി..തൊഴുത്തിലെ വൃത്തി കേടെല്ലാം നദികളുടെ ഒഴുക്കിൽ ഒലിച്ചു പോയി..തൊഴുത്ത് വൃത്തിയായി..
പക്ഷെ രാജാവു ഹെർക്കുലീസിനു സമ്മാനം നൽകാൻ തയാറായില്ല..ഹെർക്കുലീസ് അല്ല നദികൾ ആണു തൊഴുത്ത് വൃത്തിയാക്കിയത് എന്ന് രാജാവിന്റെ വാദം..പക്ഷേ രാജാവിന്റെ മകൻ ഫൈലിയസും ഹെർക്കുലീസിനൊപ്പം നിന്നു..അതിനു ഇരുവരേയും രാജാവു നാടു കടത്തി..ഇത് ഈജിയൻ തൊഴുത്തിന്റെ കഥ..
deshbimani-veekshanam--1_660_330
അതി ദുർഗന്ധം പേറി നിൽക്കുന്ന ഇത്തരം തൊഴുത്തുകൾ നമ്മുടെ ഭരണ സംവിധാനങ്ങളിൽ ഉണ്ട് എന്നു പറഞ്ഞാൽ ആർക്കും ഒരു എതിരു അഭിപ്രായവും കാണില്ല.വർഷങ്ങളായി ദുർഗന്ധം വമിക്കുന്നുണ്ടെങ്കിലും അതൊന്നു വൃത്തിയാക്കാൻ ഒരു ഹെൽക്കുലീസും വന്നിട്ടില്ല എന്നതും ശ്രദ്ധേയമായ വസ്തുതയാണു..അതൊക്കെ മറന്നു കൊണ്ട് ലീഗിന്റെയും അബ്ദുറബ്ബിന്റെയും വിദ്യാഭ്യാസ വകുപ്പിനെ ഈജിയൻ തൊഴുത്തിനോടു ഉപമിച്ച വീക്ഷണം ദിനപത്രത്തിന്റെ വീക്ഷണത്തിലേക്ക് വരാം..മലബാറിൽ കൂടുതൽ പ്ലസ്റ്റൂ സ്കൂളുകൾ അനുവദിച്ചു എന്നത് ആണു ഇപ്പോൾ നടക്കുന്ന ഈ വിവാദങ്ങൾക്ക് ആധാരം.ലീഗ് ഭരിക്കുന്ന വിദ്യാഭ്യാസ വകുപ്പിന്റെ ആനുകൂല്യങ്ങളിൽ ഏറയും അനുഭവിക്കുന്നത് മുസ്ലീം ഭൂരി പക്ഷമുള്ള വടക്കൻ ജില്ലകളിൽ ആണെന്ന് ഭരണകക്ഷിയുടെ തന്നെ മുഖപത്രം എഴുതുമ്പോൾ അതിൽ ഇത്തിരി വർഗ്ഗീയ പൊടി ഇട്ടിട്ടുണ്ടോ എന്നത് സംശയമാണു..അതിനു ഇന്നു പിന്തുണയുമായി എൽ ഡി എഫ് മുഖപത്രമായ ദേശാഭിമാനിയും എത്തിയിരിക്കുന്നു….വലിയ അഴിമതി ആണു വിദ്യാഭ്യാസ വകുപ്പിൽ നടക്കുന്നതെന്ന് ദേശാഭിമാനി പറയുന്നു..വിദ്യാഭ്യാസ വകുപ്പ് ലീഗിനു വിധേയമായി പ്രവർത്തിക്കുന്നതായിരിക്കാം വീക്ഷണത്തെ ചൊടിപ്പിച്ചത്..എന്തായാലും ഈ പത്രങ്ങൾ പറയുന്നതു പോലെയുള്ള ഈജിയൻ ദുർഗന്ധം ഒരു വകുപ്പിൽ മാത്രമാണെന്ന് പറഞ്ഞു ലീഗിനെ ആക്രമിക്കുന്നത് ശരിയല്ല..അഴിമതി ഇല്ലാത്തെ വകുപ്പുകൾ ഉണ്ടോ..അതിന്റെ ദുർഗന്ധം ഏല്ലാ കാലത്തും ജനങ്ങൾ അനുഭവിച്ചു കൊണ്ടിരിക്കുന്നതാണു..അതു കൊണ്ടു ഈജിയൻ ദുർഗന്ധം ആദ്യമായി ലീഗിന്റെ വകുപ്പിലാണു അനുഭവപെട്ടത് എന്നു പറഞ്ഞാൽ അതിനു ഒരു കഴമ്പുമില്ല..പിന്നെ തങ്ങൾ ഭരിക്കുന്ന വകുപ്പിന്റെ ഏറിയ ആനുകൂല്യങ്ങളും എല്ലാ മന്ത്രിമാരും തങ്ങളുടെ മണ്ഡലങ്ങളിലേക്ക് തന്നെയാണു കൊണ്ട് പോകുന്നത്..അത് കാണാൻ മന്ത്രിമാരുടെ നാടുകൾ ഒന്നു സന്ദർശിച്ചാൽ മതി..അതു കൊണ്ട് ദുർഗന്ധം വമിക്കുന്നതിന്റെ സർവ്വ ഉത്തരവാദിത്വവും ലീഗിന്റെ തോളിൽ മാത്രം വയ്ക്കാതെ പകുത്ത് എടുക്കുന്നതിലാണു അന്തസ്..എന്തായാലും ഈ ദുർഗന്ധം മാറ്റാൻ ഹെർക്കുലീസ് ഒന്നും വരാൻ പോകുന്നില്ല എന്നതു കൊണ്ട്…

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w