സരിതയുടെ പേജ് ലൈക്കു ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്..

സോളാർ കേസിലെ പ്രധാന പ്രതി സരിത നായർ കഴിഞ്ഞ ആഴ്ച്ച തുടങ്ങിയ ഫേസ്ബുക്ക് പേജിന്റെ ലൈക്ക് ഏകദേശം അമ്പതിനായിരത്തിനു അടുത്തെത്തി നിൽക്കുന്നു..മാധ്യമങ്ങൾ ലീഡ് ന്യൂസായി കൊടുത്ത ഈ പേജ് ഉദ്ഘാടനം ആരു നിർവ്വഹിച്ചു എന്നു മാത്രം അവർ ഇതു വരെ പറയാൻ തയാറായിട്ടില്ല..പക്ഷേ സംഗതി ക്ലിക്കായി..ലൈക്കുകളുടെ പ്രവാഹമാണു പിന്നെ കണ്ടത്..സത്യം പറയട്ടേ ഇത്രേം ലൈക്കുകൾ മലയാളത്തിലെ സൂപ്പർ താരങ്ങൾക്ക് അല്ലാതെ മികച്ച നടീനടന്മാർക്ക് പോലും ഇത്രേം കുറഞ്ഞ സമയം കൊണ്ട് ലഭിച്ചിട്ടില്ല.ഈ ലൈക്ക് എന്ന വാക്കിന്റെ അർത്ഥം ഇഷ്ടം എന്നാണെങ്കിൽ എന്തിനാണു മലയാളികൾ ഈ തട്ടിപ്പു കേസിലെ പ്രതിയെ അല്ലെങ്കിൽ അവരുടെ പേജിനെ ഇത്രമാത്രം ഇഷ്ടപെടുന്നത്..ഇത്തരം വിഷയം നമ്മൾ ചർച്ച ചെയ്യേണ്ടതല്ലേ..കായംകുളം കൊച്ചുണ്ണിയെ ഇഷ്ടപെടുന്ന മലയാളി ആ തൊഴുത്തിലാണോ സരിതയേയും കെട്ടുന്നത്..എന്തു കൊണ്ട് മലയാളി സരിതയുടെ പേജിനു ലൈക്ക് ചെയ്യുന്നു
cats12
1.അവിടെ എന്താണു നടക്കുന്നത് എന്നറിയാനുള്ള ജിജ്ഞാസ-മാസത്തിൽ 30 ദിവസവും മാധ്യമങ്ങൾക്ക് മുന്നിൽ വെളിപെടുത്തൽ നടത്തുന്ന സരിത ഒരു പക്ഷെ വളരെ പ്രധാനപെട്ട വെളിപെടുത്തലുകൾ ഫേസ്ബുക്ക് വഴി നടത്തിയാലോ..അതറിയാനാണു ഭൂരിഭാഗം ജനങ്ങളും മാധ്യമപ്രവർത്തകരും സരിതയുടെ പേജിനു മുന്നിൽ കണ്ണിൽ എണ്ണ ഒഴിച്ചു കാത്തിരിക്കുന്നത്..കേസിനുള്ള രാഷ്ട്രീയ പ്രാധാന്യം വളരയായതു കൊണ്ട് അവരുടെ അപ്ഡേറ്റുകൾ അറിയാനുള്ള ആകാംഷ കൂടും എന്നത് ഉറപ്പാണു..
2.ആരാധന-സരിതയോടു കേരളത്തിലെ ജനങ്ങൾക്ക് ആരാധന ഉണ്ടോ എന്നു ചോദിച്ചാൽ..ഏയ് ആരാധനയോ സരിതയോടോ എന്നേ എല്ലാവരും പറയൂ..പക്ഷേ അവരൊടു ഒരു ആരാധന കേരളത്തിലെ ജനങ്ങൾക്കിടയിൽ ഉണ്ട് എന്ന് അവരുടെ പേജിലെ കമന്റുകൾ കണ്ടാൽ അറിയാം..കേരളത്തിലെ പ്രമുഖരും ശക്തരുമായ രാഷ്ട്രീയക്കാരെ വരച്ച വരയിൽ നിർത്താൻ അവർക്കു കഴിയുന്നു എന്നത് അവരോടുള്ള ആരാധയ്ക്ക് കാരണമാവുന്നു..
3.ലൈംഗിക ആസ്ക്തി– ഒരു കൂട്ടരെങ്കിലും സരിതയുടെ പേജിൽ എത്തുന്നത് അവരുടെ സർട്ടിഫിക്കേറ്റ് ചെയ്ത് ചില വെളിപെടുത്തലുകൾ ഉണ്ടാവുമോ എന്നു അറിയാനാണു..അങ്ങനെ ഒരുപാടു അവർ നേരത്തെ വിളിച്ചു പറഞ്ഞിട്ടുള്ളതു കൊണ്ട് ഫോട്ടോ ആയും വീഡിയോ ആയും ഒക്കെ അതൊക്കെ ഫേസ്ബുക്കിൽ അപ്ലോഡ് ആവും എന്നു അക്കൂട്ടർ കരുതുന്നു..
4.തെറി കമ്ന്റുകാർ– ഇവരാണു ഫേസ്ബുക്കിന്റെ ശാപം..ഇവർ ഒരു കാലത്ത് സന്തോഷ് പണ്ഡിറ്റിനൊപ്പമായിരുന്നു..പിന്നെ രഞ്ജിനി ഹരിദാസിനെ തെറി അഭിഷേകം നടത്തി..ഈ അടുത്ത കാലത്ത് ഇവർ തെന്നിന്ത്യൻ സൂപ്പർ താരം അഞ്ജലിയെ വളരെ മോശമായി തെറിവിളിച്ചു..മലയാളം അറിയാത്ത ഷറപ്പോവയ്ക്ക് മലയാളം പറഞ്ഞു കൊടുത്തു ഈ മഹാരധന്മാർ..അങ്ങനെ പണിയൊന്നും ഇല്ലാതെ ഇരിക്കുമ്പോഴാണു സരിതയുടെ പേജ് വരുന്നത്..ഇപ്പോൾ അവരെല്ലാം അവിടെയാണു..ഇത് ഒരു രോഗമല്ലേ ഡോക്ടർ..
ഇതൊക്കെ സരിതയുടെ പേജ് ലൈക്കുന്നതിനുള്ള ചില കാരണങ്ങൾ മാത്രം..പക്ഷെ ഇതൊന്നുമല്ല സരിതയ്ക്ക് പേജ് കൊണ്ടുള്ള ഉപയോഗം..വലിയ ഒരു ഇമേജ് ബിൽഡിംഗ് ആണു സരിത ഈ പേജിലുടെ നടത്തി കൊണ്ടിരിക്കുന്നത്..വ്യവസായ സംരംഭക എന്ന അഡ്രസാണു അവരുടെ പേജിലുള്ളത്..പോസ്റ്റുകൾ എല്ലം നമ്പർ ഇട്ടാണു എഴുതുന്നത്..എതെങ്കിലും പോസ്റ്റു വിവാദമായാൽ ഉദ്ദരിക്കാൻ പ്രയാസമുണ്ടാവില്ല..പിന്നെ അവരുടെ ആദ്യ പോസ്റ്റ് നോക്കാൻ കൊള്ളില്ല..അത്രയ്ക്ക് തെറിയഭിഷേകമാണു അവിടെ മലയാളി നടത്തിയത്..ഒരാഴ്ച്ച കഴിഞ്ഞിട്ടും കമന്റുകൾക്ക് ഒരു കുറവുമില്ല..കമ്ന്റുകൾ മയപെട്ടിരിക്കുന്നു..ഇപ്പോൾ വളരെ നല്ല കമന്റുകളും അവർക്ക് കിട്ടി കൊണ്ടിരിക്കുന്നു..ഇത് മലയാളിക്ക് അവരോടുള്ള നിലപാടു മാറ്റാമായി നമുക്ക് കാണാം..ഇങ്ങനെ അവർക്ക് നമ്മുടെ ലൈക്കുകളും കമന്റുകളും വഴി മുഖം മിനുക്കാം..പുതിയ വ്യവസായം കെട്ടി ഉയർത്താം..അതോടെ ലക്ഷകണക്കിനു ആരാധകര് ഉള്ള സരിതയെ വിശ്വസിച്ചു ഇനിയും ആളുകൾ കോടികൾ നിക്ഷേപിക്കാൻ തയ്യാറായി വരും എന്നു പ്രതീക്ഷിക്കാം..മലയാളി എത്ര കൊണ്ടാലും പഠിക്കില്ല…

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w