ഈ സമരവും നടക്കുന്നത് നമ്മുടെ കണ്ണിനു മുന്നിലാണ്..

ഭാരതത്തിൽ അങ്ങോളമിങ്ങോളം ഒരു വിദ്യാഭ്യാസ ന്യൂനപക്ഷം നടത്തുന്ന സമാധാനപരമായ സമരങ്ങൾ കണ്ടില്ലെന്നു നടിക്കാനാണു കേരളത്തിലെ മാധ്യമങ്ങൾക്ക് താല്പര്യം..ലൈംഗീക ന്യൂനപക്ഷങ്ങൾക്ക് വേണ്ടി സമരം ചെയ്യാൻ സെലിബ്രിറ്റികൾ തയ്യാറായി വരുമ്പോൾ ഒരിക്കലും ഈ കൂട്ടർക്ക് വേണ്ടി വാദിക്കാൻ ആരെയും കണ്ടിട്ടില്ല..മാധ്യമങ്ങൾ ഒരു സംവാദവും അവർക്കു വേണ്ടി നടത്തുന്നില്ല..പക്ഷേ ഭാരതത്തിലെ ഗവേഷകന്യൂനപക്ഷത്തെ മാറ്റി നിർത്തി രാജ്യത്തിനു പുരോഗതി കൈവരിക്കാനാവില്ലെന്നു ഓർത്താൽ നന്നു..ദേശിയ മാധ്യമങ്ങളിൽ കഴിഞ്ഞ ആഴ്ച്ച നിറഞ്ഞു നിന്ന സംഭവ വികാസങ്ങൾ കേരളത്തിലെ പത്രങ്ങൾ അപ്പാടെ തള്ളിയ സാഹചര്യത്തിലാണു ഇത് എഴുതണം എന്നു തോന്നിയത്..
10304979_10203188753892743_7600464997262915303_n
നമ്മുടെ നാട്ടിൽ ഗവേഷണം ചെയ്യുന്ന വിദ്യാർത്ഥികളുടെ കാര്യം ഇത്തിരി കഷ്ടമാണു..മാസം കിട്ടുന്നത് 16000 രൂപ സ്റ്റൈഫന്റ്..അതു കൊണ്ട് ജീവിതം തള്ളി നീക്കാൻ ബുദ്ധിമുട്ടുകയാണവർ..2010ഇൽ ബാംഗ്ലൂർ ഇന്ത്യൻ ഇൻസ്റ്റിറ്റൂട്ട് ഓഫ് സയൻസിൽ നടന്ന വലിയ സമരങ്ങൾക്ക് ഫലമായി ആണു അന്നു ഗവണ്മെന്റ് ഗവേഷക വിദ്യാർത്ഥികളുടെ സ്റ്റൈഫന്റ് 12000 ഇൽ നിന്നു 16000 ആക്കി വർദ്ധിപ്പിച്ചത്..2010 ഇൽ നിന്നു ഇന്നു ജീവിത ചിലവു കുതിച്ചുയർന്നത് 144% ആണു..ഈ സാഹചര്യത്തിൽ ഒരു സ്റ്റഫന്റെ വർദ്ധന കൊണ്ടേ ഗവേഷകർക്ക് പിടിച്ചു നിൽക്കാൻ കഴിയൂ..പിന്നെ അവരെ അലട്ടുന്ന മറ്റൊരു പ്രശ്നം ഈ സ്റ്റൈഫന്റുകൾ വിതരണം ചെയ്യുന്നതിനുള്ള കാലതാമസമാണു..പി എച്ച് ഡിക്കു ചേരുന്ന ഒരു വിദ്യാർത്ഥിക്കു ഒന്നും രണ്ടും വർഷം കഴിഞ്ഞാണു സ്റ്റൈഫന്റ് കിട്ടിതുടങ്ങുന്നത്..കിട്ടി തുടങ്ങിയാലും അടുത്ത തവണ കിട്ടണമെങ്കിൽ പിന്നെയും കാത്തിരിക്കണം മാസങ്ങൾ..കടം മേടിച്ചു ജീവിക്കേണ്ടി വരുന്ന ദയനീയ അവസ്ഥ..ഈ എഴുതുന്ന എനിക്കും കഴിഞ്ഞ 14 മാസമായി ഒറ്റ രൂപ കിട്ടിയിട്ടില്ല..ഇതൊന്നും കൊടുക്കുന്നില്ലെങ്കിലും ഇന്ത്യയിലെ ഗവേഷണത്തിന്റെ നിലവാര സൂചികയ്ക്ക് നടുവൊടിഞ്ഞത് വാർത്തയാക്കാൻ എല്ലാ മാധ്യമങ്ങളും ഉണ്ടാവും..പക്ഷേ അവന്റെ പ്രശ്നങ്ങളിൽ ഇടപെടാൻ ആരും ഉണ്ടാവില്ല..പക്ഷെ കഴിഞ്ഞ ആഴ്ച്ച നടന്ന സമരത്തിനു അന്തർദേശിയ തലത്തിൽ ലഭിച്ച സ്വീകാര്യത വലുതായിരുന്നു..വിശ്വ പ്രസിദ്ധ ജേർണൽ നേച്ചർ ട്വീറ്റ് ചെയ്തു..ടെലഗ്രാഫ്,ഇന്ത്യൻ എക്സ്പ്രസ്,ഹിന്ദുസ്ഥാൻ ടൈംസ് തുടങ്ങിയവ വലിയ പ്രാധാന്യത്തോടെ ഈ സംഭവത്തെ കണ്ടു..ഇതൊക്കെ സന്തോഷം നൽകുന്ന കാര്യം തന്നെയാണു
10561637_517832798349609_8974564684974411486_n
ജൂലൈ 26നു ദില്ലിയാണു ഗവേഷക വിദ്യാർത്ഥികൾ തങ്ങളുടെ സ്റ്റൈഫന്റ് കൂട്ടി തരണം എന്നു ആവശ്യപെട്ട് സയൻസ് ആന്റ് ടെക്നോളജി ഡിപ്പർട്ട്മെന്റ് ആസ്ഥാനത്ത് സമാധാനപരമായ സമരം നടത്തിയത്..ഗവേഷകർക്ക് കുറഞ്ഞത് 35000 സ്റ്റൈഫന്റ് ആയിരുന്നു സമരക്കാർ അവശ്യപെട്ടത്..വളരെ ന്യായമായ ആവശ്യം..ദില്ലിയിലെ വിവിധ ഗവേഷക സ്ഥാപനങ്ങളിൽ നിന്നു നൂറോളം വിദ്യാർത്ഥികൾ സമരത്തിൽ അണിനിരന്നു..സമരത്തിനു ഫലമുണ്ടായി..അടുത്ത രണ്ട് ആഴ്ച്ചകൾക്കുള്ളിൽ ഈ പ്രശ്നത്തിനു ഒരു പരിഹാരം കാണം എന്നു ഡി എസ് ടി സെക്രട്ടറി വിജയരാഘവൻ സമരക്കാർക്ക് ഉറപ്പ് നൽകി..പിന്നീടുള്ള ദിവസങ്ങളിൽ രാജ്യത്തുടനീളം ഈ വിഷയത്തിൽ സമരപരിപാടികൾ നടന്നു..ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയിൽ..ബാഗ്ലൂറിൽ..ചണ്ഡിഗറിൽ..മുംബൈയിൽ നടക്കാൻ പോകുന്നു..ഇങ്ങനെ രാജ്യത്തുടനീളം ഈ ആവശ്യത്തെ പിന്തുണച്ചു വിദ്യാർത്ഥികൾ വന്നു കൊണ്ടിരിക്കുന്നു..ഇതിനെല്ലാം ചുക്കാൻ പിടിക്കുന്നത് Hike Research Fellowship പേരിലുള്ള ഫേസ്ബുക്ക് പേജാണു..അവർക്ക് അഭിനന്തനങ്ങൾ..
10153954_10202300119733468_6184549507555087664_n
കേരളത്തിലെന്തേ ഈ വിഷയത്തിൽ ഒരു പ്രതികരണമില്ല..ഇവിടെ ഗവേഷക വിദ്യാർത്ഥികൾ ഇല്ലേ..കഴിഞ്ഞ തവണ ഈ വിഷയത്തിൽ ഒരു പോസ്റ്റ് ഇട്ടപ്പോൾ തന്നെ പ്രതികരണങ്ങൾ ദയനീയമായിരുന്നു..തനിക്കു വേണമെങ്കിൽ ഗവേഷണം ചെയ്യടോ എന്നൊക്കെ ആയിരുന്നു അഭിപ്രായങ്ങൾ..ഇവിടെയും ഇതേ ആവശ്യങ്ങൾ ഗവേഷകർക്കിടയിലുണ്ട്..അതിനു വേണ്ടി വാദിക്കാൻ ഞാനും അവർക്കൊപ്പമുണ്ട്..സമരം ചെയ്യുന്ന എല്ലാ ഗവേഷക വിദ്യാർത്ഥികൾക്കും ഐക്യദാർഡ്യം പ്രഖ്യാപിക്കുന്നു..

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w