വിചാരണ കഠിന തടവ്‌

കുറ്റം തെളിയും വരെ ആരും നിരപരാധി ആണു എന്ന് പറയുന്ന ഭാരതീയ നീതിപീഠം അവരുടെ കുറ്റം തെളിയും മുമ്പേ വർഷങ്ങൾ തടവിലിടുന്നു..വിചാരണ തടവുകാർ എന്നു മുദ്രകുത്തി 2.5 ലക്ഷത്തിലധികം പേരാണു ഇന്ത്യയിലെ വിവിധ ജയിലുകളിൽ നരകം അനുഭവിക്കുന്നത്..വിചാരണ എന്നു തീരുമെന്നു പോലും അറിയാതെ കാത്തിരിക്കുന്നവരിൽ നിരപരാധികളും കാണില്ലേ ?..കാണുമായിരിക്കാം..പക്ഷെ അവർ ഭൂരിഭാഗവും ആരും ഇല്ലാത്തവർ അവാം..അല്ലെങ്കിൽ ആർക്കും വേണ്ടാത്തവർ..ഒരു വക്കീലിനെ വെച്ചു വാദിക്കാൻ സാമ്പത്തികമില്ലാത്തവർ..തങ്ങൾ ചെയ്ത കുറ്റത്തിനുള്ള പരമാവധി ശിക്ഷ അനുഭവിച്ചിട്ടും പുറത്തിറങ്ങാൻ കഴിയാതെ തടവറയിൽ തുടരുന്നവർ..ഇങ്ങനെ ദുരിതം അനുഭവിക്കുന്നവരെ മോചിപ്പിക്കേണ്ടതും ഈ നീതി പീഠത്തിന്റെ തന്നെ കടമയല്ലേ..ആയിരം കുറ്റവാളികളുടെ ഇടയിൽ എത്ര നിരപരാധികൾ ശിക്ഷിക്കപെടുന്നു..ഈ നീതിനിഷേധം അനുഭവിച്ച ഒരു മനുഷ്യനും ആമ്നെസ്റ്റി ഇന്റർനാഷ്ണലും ചേർന്നു ഇതിനെതിരെ പോരാടാൻ തയ്യാറെടുക്കുകയാണിപ്പോൾ..

ചേതൻ മഹാജൻ

ചേതൻ മഹാജൻ


2012ഇൽ ചേതൻ മഹാജനു 42 വയസ്സുള്ളപ്പോഴാണു അദ്ദേഹത്തെ പോലീസ് അറസ്റ്റ് ചെയ്യുന്നത്..3 മാസം മുമ്പ് താൻ ചേർന്ന കമ്പനി ഒരു തട്ടിപ്പു കമ്പനി ആണു എന്നു ചേതനു അറിയില്ലയിരുന്നു..അത് അറിഞ്ഞപ്പോഴേക്കും കൈയാമം വീണിരുന്നു..അവർ അവനെ ഒരു വലിയ മുറിയിൽ അടച്ചു..മുറിയിൽ അരണ്ട പ്രകാശമുള്ള രണ്ടു ബൾബുകൾ..മുറിയിൽ 25 ഓളം പേർ തിങ്ങി ഞെരുങ്ങി..പലപ്പോഴും സെല്ലിനുള്ളിൽ അടിയാണു..ചേതനെയും അവർ ഭീക്ഷണി പെടുത്തി..പണം ചോദിച്ചായിരുന്നു സഹതടവുകാരുടെ പീഡനം..ആഹാരമാണെങ്കിൽ തണുത്ത് ഉണങ്ങിയത്..പിന്നെ ചേതനു അവിടെ ചില കൂട്ടുകാരെയും കിട്ടി..നിസഹായരായി ,എന്നു പുറത്തു പോകാൻ കഴിയും എന്നു അറിയാത്ത കുറെ പാവങ്ങളെ..അവർക്കു പിന്തുണയ്ക്ക് ആരും പുറത്തില്ലായിരുന്നു..അതു കൊണ്ട് അവർ അവിടെ തുടരുന്നു..പലരും എന്നു ജയിലിൽ എത്തി എന്ന റെക്കോഡ് പോലും ജയിലില്ല..നരകത്തിൽ ജീവിതം തള്ളി നീക്കുന്നു അവർ.സുഹൃത്തുക്കളും ബന്ധുക്കളും പിന്തുണച്ചതു കൊണ്ട് 29 ആം ദിവസം ചേതൻ ജയിൽ മോചിതനായി..പക്ഷേ ആ 29 ദിവസം ഒന്ന് ഓർക്കാൻ പോലും ചേതനു പേടിയാണു..ചേതൻ മഹാജൻ ഇന്നു എച്ച് സി എൽ ലേണിംഗിന്റെ പ്രസിഡ്ണ്ടാണു..അന്നു ജയിലിൽ കണ്ടവരെ പറ്റി ഇന്നും ഓർക്കുന്നു..നീതി നിഷേധിക്കപെട്ടവർ..അവരുടെ മോചനത്തിനായി ആമ്നെസ്റ്റിയുമായി ചേർന്നു കർണ്ണാടക ആഭ്യന്തരമന്ത്രിക്കു ഒരു പരാതി കൊടുക്കനൊരുങ്ങുകയാണിപ്പോൾ..പരാതിയിൽ നിങ്ങൾക്കും ഒപ്പ് വെയ്ക്കാം..
3302673149_0107ee8d5e
കേരളത്തിലും നൂറുകണക്കിനു ആളുകൾ ഇങ്ങനെ നീതി നിഷേധിക്കപെട്ട് വിചാരണ തടവുകാരായി കഴിയുന്നു..അതിൽ 98 പേർ മാനസ്സിക രോഗികളാണു..അവരുടെ രോഗം സുഖപെട്ടാൽ മാത്രമേ വിചാരണ ആരംഭിക്കാൻ കഴിയുകയുള്ളൂ..അതോടെ അവർക്ക് നീതിയുടെ കരസ്പർശം അന്യമായി തടവറകളിലേക്ക് തള്ളപെടുന്നു..ദിവസങ്ങളും മാസങ്ങളുമൊന്നും അറിയാൻ കഴിയാതെ..
പലപ്പോഴും ഈ വിചാരണ തടവുകാർ എന്നു ജയിലിൽ എത്തി എന്നതിനെ കുറിച്ചു കൃത്യമായ രേഖകൾ ജയിലിൽ ഉണ്ടാവില്ല എന്നതാണു പ്രശ്നം..താൻ ചെയ്ത കുറ്റത്തിനു കിട്ടാവുന്ന പരമാവധി ശിക്ഷയുടെ പകുതിയിൽ കൂടുതൽ അനുഭവിച്ചാൽ ഈ തടവുകാർക്ക് പുറത്തു വരാം..പക്ഷെ അതിനു വേണ്ട മതിയായ രേഖകൾ ജയിലിൽ ഇല്ലാത്തതു കാരണം പലർക്കും അതു കഴിയുന്നില്ല..
പരമാവധി വേഗത്തിൽ വിചാരണ നടത്താൻ നമ്മുടെ കോടതികൾക്ക് കഴിയണം..വിചാരണ തടവുകാരുടെ കൃത്യമായ റെക്കോർഡുകൾ സൂക്ഷിക്കണം ..സി ആർ പി സി സെക്ഷൻ 436ഏ പ്രകാരം അർഹരായ എല്ലാ വിചാരണ തടവുകാരെയും മോചിപ്പിക്കണം..വിചാരണയ്ക്ക് ശേഷം നിരപരാധി എന്നു ഒരാളെ തെളിഞ്ഞാൽ അവനു നഷ്ടപെട്ട ജീവിതത്തിനു പകരം കൊടുക്കാൻ ആർക്കും സാധിക്കില്ല..ആയിരം കുറ്റവാളികൾ ശിക്ഷിക്കപെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപെടരുത്…

Advertisements

One response to “വിചാരണ കഠിന തടവ്‌

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w