വെള്ളാപ്പള്ളി രുചിച്ചിട്ടില്ലാത്ത വീഞ്ഞ്

‘നേരാ വെള്ളാപ്പള്ളി പോപ്പേ വീഞ്ഞ് പള്ളിയിലും കൊടുക്കാറുണ്ട്..അതു ഒന്നു അടിച്ചു പൂക്കുറ്റിയായി ഞായറാഴ്ച്ചകൾ താങ്കൾ ഉദ്ദേശിക്കുന്ന രീതിയിൽ ഉല്ലാസഭരിതമാക്കാനാല്ല..പള്ളിയിലെ വീഞ്ഞിനു അതിന്റെ മഹത്വമുണ്ട്..അതിനെ മദ്യത്തോട് തരതമ്യപെടുത്തുന്നത് തന്നെ മതനിന്ദ ആണു..താങ്കൾക്ക് അറിയില്ലെങ്കിൽ പള്ളിയിലെ വീഞ്ഞിനെ കുറിച്ച് പറഞ്ഞു തരാം..’

holy-communion-glass-window
എന്താണു വിശുദ്ധ കുര്‍ബാന ?
ഞായറാഴ്ച്ച പള്ളികൾ നടക്കുന്ന പ്രാർത്ഥനകൾക്കൊപ്പം നടത്തപെടുന്ന വിശുദ്ധമായ കർമ്മമാണു വിശുദ്ധ കുർബാന..കാഴ്ച, ബലി, അര്‍പ്പണം, സമര്‍പ്പണം മുതലായ അര്‍ഥങ്ങള്‍ ഉള്ള ‘ഖുര്‍ബോനോ’ എന്ന സുറിയാനി വാക്കില്‍ നിന്നാണ് ‘കുര്‍ബാന’ എന്ന വാക്ക് ഉത്ഭവിച്ചത്‌.അതു കൊണ്ട് തന്നെ ഒരു ക്രിസ്ത്യാനി ക്രിസ്തുവിൽ സമർപിക്കപെടുന്നത് കുർബാനയിൽ പങ്ക് ചേരുമ്പോഴാണു..അത് എന്തു കൊണ്ട് എന്നറിയാനാണു ബൈബിളിലെ ചില ഉദ്ദരണികൾ ശ്രദ്ധിക്കാം..’ഏദനില്‍ ആദം ഭക്ഷിക്കാത്ത ജീവവൃക്ഷത്തിന്റെ ഫലത്തിലൂടെ (ഉല്‍പ 3:22) സൂചിപ്പിക്കപ്പെട്ട ,ദൈവികജീവന്‍ നല്‍കുന്ന ഫലം ക്രിസ്തുവിന്റെ ശരീരരക്തങ്ങളാണ് .അത്യുന്നതന്റെ പുരോഹിതനായ മല്‍ക്കിസദേക്ക്‌ സമര്‍പ്പിച്ച അപ്പത്തിനാലും വീഞ്ഞിനാലും സൂചിപ്പിക്കപ്പെട്ടതും(ഉല്‍പ 14:18)വിശുദ്ധ കുര്‍ബാനതന്നെ.. ഇസ്രായേല്‍ ജനം ആചരിച്ച പെസഹായിലെ അറുക്കപ്പെട്ട കുഞ്ഞാടിലൂടെ വെളിവാക്കപ്പെട്ടതും ക്രിസ്തുവും അവിടുത്തെ ബലിയർപ്പണവുമാണു (പുറ 12-1:28).തിരുസാന്നിദ്ധ്യ അപ്പം വിശുദ്ധ കുര്‍ബാനയുടെ അടയാളവുമാണ്.യഹോവയായ ദൈവത്തിന്റെ സാന്നിദ്ധ്യത്തെ അത് ഓര്‍മ്മിപ്പിച്ചിരുന്നു .അതുകൊണ്ട് , “തിരുസാന്നിദ്ധ്യത്തിന്റെ അപ്പം ഏപ്പോഴും എന്‍റെ മുന്‍പാകെ മേശപ്പുറത്ത് വച്ചിരിക്കണം” (പുറ 25:30) എന്ന് കര്‍ത്താവ് കല്‍പ്പിച്ചു.ലോകത്തിന്‍റെ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ ദൈവത്തിനു സ്വീകാര്യമായ ബലിയര്‍പ്പിക്കപ്പെടും എന്ന് മലാക്കി പ്രവചിച്ചതും ഈ ബലിയെപ്പറ്റിയാണ് (മലാക്കി 1:11)’ പെസഹായിൽ ക്രിസ്തു ശിഷ്യന്മാർക്ക് അപ്പവീഞ്ഞുകളെ പങ്കിട്ടു.. ഇത് തന്റെ ഓർമ്മയ്ക്കായി ചെയ്വീൻ എന്നു അരുളി ചെയ്തു.ഇന്നും ക്രിസ്തീയ സഭകളിൽ അത് ക്രിസ്തു മനുഷ്യർക്ക് വേണ്ടി ബലിയായതിന്റെ ഓർമ്മയ്ക്കായി നടത്തപെടുന്നു..

image001_93

വിശുദ്ധ കുർബാനയിലെ അപ്പവും വീഞ്ഞും ?

ഗോതമ്പിൽ നിന്നു ഉണ്ടാക്കിയ അപ്പവും മുന്തിരിയിൽ നിന്നു ഉണ്ടാക്കിയ വീഞ്ഞുമാണു വിശുദ്ധ കുർബാനയിൽ പുരോഹിതർ ജനങ്ങൾക്ക് പങ്കിട്ടു നൽകുന്നത്..കുർബാന അർപ്പിക്കുന്നതിനു മുമ്പ് അന്നു കൊടുക്കപെടുന്ന അപ്പവീഞ്ഞുകൾ വാഴ്തി പ്രാർത്ഥിക്കുന്ന ഒരു ചടങ്ങ് നടത്താറുണ്ട്..ആ പ്രാർത്ഥനകൾക്കു ശേഷം അപ്പവും വീഞ്ഞും ക്രിസ്തുവിന്റെ ശരീരവും രക്തവുമായി മാറും എന്നാണു വിശ്വാസം..അതു കൊണ്ട് തന്നെ പിന്നെ ആ വീഞ്ഞിന്റെ വീര്യത്തിനു അവിടെ പ്രാധാന്യമില്ല…അപ്പവും വീഞ്ഞും നൽകുന്ന രീതി ക്രൈസ്തവ സഭകളിൽ വെത്യസ്തമാണു..അപ്പവും വീഞ്ഞും വവ്വേറ നൽകുന്നവരും അപ്പം വീഞ്ഞിൽ മുക്കി നൽകുന്ന സഭകളും ഉണ്ട്..എന്തായാലും ഒരു മില്ലിയിൽ താഴെ വീഞ്ഞ് മാത്രമേ വിശുദ്ധ കുർബാനയ്ക്ക് ഒട്ടു മിക്ക ക്രൈസ്തവ സഭകളിലും കൊടുക്കാറുള്ളൂ..

Syriac_orthodox_communion

കുർബാന വീഞ്ഞിന്റെ വീര്യം..

തീർച്ചയായും എല്ലാ വീഞ്ഞും പോലെ കുർബാന വീഞ്ഞിലും 10-12% ആൾക്കഹോൾ അടങ്ങിയിട്ടുണ്ട്..പല പള്ളികളിലും അതു വെള്ളം ചേർത്താണു കൊടുക്കറുള്ളത്..2 വീഞ്ഞും: 1 വെള്ളം അനുപാതത്തിൽ ആണു സാധാരണയായി കൊടുക്കാറുള്ളത്..അപ്പോ വീര്യം വീണ്ടും കുറയും..പിന്നെ അതിന്റെ ഒരു മില്ലിയിൽ താഴെയാണു കൊടുക്കുന്നത് എന്നു കണക്കിലെടുക്കുമ്പോൾ പള്ളികൾ വെള്ളാപള്ളി പറഞ്ഞതു ബിവറേജസ് കൗണ്ടറൊന്നുമല്ല മനസിലാക്കാവുന്നതേ ഉള്ളൂ..പിന്നെ പള്ളിയിലെ വീഞ്ഞ് മദ്യമാണെങ്കിൽ അതിനു ലൈസൻസ് വേണ്ടേ ? പള്ളിലെ വീഞ്ഞിനു ലൈസൻസിന്റെ ആവശ്യവും ഇല്ല..

ചില കാര്യങ്ങൾ പറയുമ്പോൾ സമുദായ നേതാക്കൾ മിതത്വം പാലിച്ചാൽ നന്നായിരിക്കും..ആരുടെയെങ്കിലും ആചാരങ്ങൾക്കും വിശ്വാസങ്ങളെയും അപമാനിക്കുന്നത് തീർത്തും ഒഴുവാക്കേണ്ടതാണു..കള്ളു കച്ചവടം നടത്താൻ പള്ളികളെയും മദ്യഷാപ്പുകളോടു ഉപമിച്ചതിനു വെള്ളാപള്ളി മാപ്പ് പറയണം..

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w