ഗുജറാത്ത് മോഡൽ മദ്യ നിരോധനം കേരളത്തിൽ വന്നാൽ..

കേരളത്തിന്റെ മദ്യനയത്തെ വിമർശിച്ചു കൊണ്ട് ഇന്നു സുപ്രീം കോടതി ഗുജറാത്ത് മോഡൽ പ്രാവർത്തികമാക്കാൻ ആവശ്യപെട്ടു..ഗുജറാത്ത് മോഡൽ എന്നാൽ സമ്പൂർണ്ണ മദ്യ നിരോധനം..ബാറുകളില്ല..ബിവറേജസ് ഔട്ട്ലെറ്റുകളില്ല..ഒരിടത്തും മദ്യം കിട്ടാനില്ല.വിദേശികൽക്ക് ഇളവുണ്ട് ..പക്ഷെ മദ്യം കിട്ടാതെ എന്തിനാ ഇളവു..പാർട്ടികൾക്കും ഇളവുണ്ട്..പക്ഷെ അതിന്റെ അനുവാദപത്രം നേടിയെടുക്കാൻ ഒരു നൂറ് നൂലാമാലകൾ കാണും..ചുരുക്കത്തിൽ ആരും മദ്യം ഉപയോഗിക്കാത്ത മഹത്മാവിന്റെ സ്വപ്നത്തിനു അനുസരിച്ചുള്ള സംസ്ഥാനം..അങ്ങനെ കേരളവും ആയാലോ.എങ്കിൽ സംഭവം കടുപ്പമാവും.
liquor1_022412083729
.എന്നാൽ യാഥാർത്ഥ്യ ഗുജറാത്ത് മോഡൽ മദ്യനയം ഇതൊന്നുമല്ല..ഗവർണ്മെന്റെ മദ്യം നിരോധിച്ചപ്പോൾ ഗുജ്ജുകൾ സ്വന്തമായി ഒരു മദ്യനയത്തിനു അങ്ങ് രൂപം കൊടുത്തു..പത്തായ പുരകളും ധാന്യപുരകളുമെല്ലാം അവർ മദ്യം കൊണ്ട് നിറച്ചു.ഒരു ഫോൺ കോൾ മതി പിസ്സ എത്തുന്നതിനെക്കാൾ വേഗത്തിൽ സാധനം വീട്ടിലെത്തും..ഇന്ന ബ്രാന്റേ കുടിക്കൂ എന്നൊന്നും വാശി കാണിക്കാതിരുന്നാൽ മതി..അത് വീട്ടിലിരുന്നു സൗകര്യമായി അടിക്കാം..അവിടുത്തെ കോൺഗ്രസ് പ്രസിഡ്ന്റിന്റെ ഭാഷയിൽ

ഗുജറാത്തിൽ വെള്ളത്തെക്കാൾ ചീപ്പ് ആണു മദ്യം

..പിന്നെ അവിടെ മദ്യപിച്ചു പിടിക്കപെട്ടാൽ പണി പാളും എന്നു ഉറപ്പാണു..അത് കാരണം വിദേശ ടൂറിസ്റ്റുകളൊന്നും വരാതെയായി..ഇന്ത്യയിൽ ഏറ്റവും കൂടുതൽ കടൽ തീരങ്ങളുള്ള ഗുജറാത്തിനു ടൂറിസ്റ്റുകളെ ആകർഷിക്കാൻ കഴിയാത്തതിനു ഏക കാരണം അവരുടെ മദ്യനയമാണു..അത് മൂലം അവർക്ക് പ്രതിവർഷം പതിനായിരകണക്കിനു കോടി രൂപയാണു നഷ്ടപെടുന്നത്..കള്ളു കച്ചവടം നടത്താതു കൊണ്ടു നികുതി ഇനത്തിൽ നാലായിരം കോടി രൂപയും..വലിയ വലിയ വ്യവസായങ്ങൾ അവിടെ ഉള്ളതു കൊണ്ട് ഗുജറാത്ത് പിടിച്ചു നിൽക്കുന്നു.. പിന്നെ മദ്യ ദുരന്ത സാധ്യതയും വളരെ കൂടുതലാണു ഗുജറാത്തിൽ..2009ഇൽ അഹമ്മാദാബാദിൽ നടന്ന ഒരു മദ്യദുരന്തത്തിൽ മരിച്ചത് 150ഇൽ പരം പേരാണു..വ്യാജവാറ്റുകാർ ഇപ്പൊഴും സജീവമാണു ഗുജറാത്തിൽ..കേരളത്തിൽ ഈ മോഡൽ സാധ്യമാണോ..വി എസിന്റെ ഭാഷയിൽ പറഞ്ഞാൽ

കേരളത്തിൽ മദ്യ നിരോധനമേ സാധ്യമല്ല..സാധ്യമല്ല

..
കേരളത്തിൽ ആകപ്പാടെ ഉള്ള വ്യവസായങ്ങളാണു ടൂറിസവും കള്ളു കച്ചവടവും..സർക്കരിന്റെ 20 ശതമാനത്തിലധികം വരുമാനം വരുന്നത് ബാറുകളിൽ നിന്നാണെന്ന് ഓർക്കണം..ഈ രണ്ടു വ്യവസായങ്ങളും അങ്ങ് പൂട്ടി പോയാലുള്ള ഉള്ള സ്ഥിതി ഒന്നു ഓർത്തേ..കേരളമേ ഇല്ലാതാവും.
liquor-ban
മദ്യം വിഷമാണു..അത് നിരോധിക്കണം എന്നു തന്നെ ആണു എല്ലാവരുടേയും ആഗ്രഹം..പക്ഷേ ഒരു ഉളുപ്പുമില്ലതെ സിനിമ ടിക്കറ്റ് മേടിക്കാൻ നിൽകുന്ന ലാഘവത്തോടെ ബിവേറേജിൽ ക്യൂ നിന്നു സാധനം മേടിച്ച് അടിച്ചു ബാക്കി വന്നത് കക്ഷത്തും ജട്ടിയിലും തിരുകി ആടി ആടി നടക്കാൻ പഠിപ്പിച്ചതും ഈ സർക്കാരുകൾ തന്നെയാണു..അവർ തന്നെ ഒരു സുപ്രഭാതത്തിൽ മദ്യം നിരോധിക്കാം പോകുന്നു എന്നു പറയുന്നതിലെ യുക്തി എന്താണു..ഘട്ടം ഘട്ടമായി നിരോധിക്കുമെന്നാണു മുഖ്യൻ പറഞ്ഞത്..കേരളത്തിലെ എല്ലാ ബിവറേജസും തുറന്നു വെച്ചു 730 സ്വകാര്യ ബാറുകൾ ആദ്യം അടയ്ക്കുമെന്നു..418 ആയിരുന്നു ആദ്യ കണക്കെങ്കിലും ദിവസങ്ങൾകുള്ളിൽ അവ മുഴുവൻ ബാറുകൾക്കുമായി നിരോധനം..

ഒന്നോ രണ്ടൊ പേരുടെ കുടിവെള്ളം മുട്ടിക്കാൻ ഒരു നാട്ടിലെ ടാപ്പുകൾ മുഴുവനും പൂട്ടണം

എന്നു പറഞ്ഞതു പോലെ തോന്നുന്നു ഈ നിരോധനം..അടുത്ത ഘട്ടത്തിൽ സർക്കാർ ബിവറേജ് ഔട്ട്ലെറ്റുകളും പൂട്ടുമോ..എങ്കിൽ അത് ഏതൊക്കെ എന്നൊന്നും നയം വ്യക്തമാക്കുന്നില്ല..ഇങ്ങനെ എല്ലാം നിർത്തി കഴിയുമ്പോൾ ഫൈവ് സ്റ്റാർ ബാറും പൂട്ടുമോ ? ഇല്ലെങ്കിൽ വീട്ടിൽ ഒരു സ്റ്റാറുപോലും ഇല്ലാത്തവനും ഭാര്യവുടെ കണ്ണിൽ സ്റ്റാർ പറത്തി കെട്ടുതാലിയുമായി ഇത്തരം ബാറുകളിലും കയറും..അല്ലാത്തവർ വ്യാജ മദ്യം കുടിച്ചു ചാവും..ചിലരു ജീവിക്കും..ഇതൊക്കെ വേണോ..
കേരളത്തിൽ ഒരു മദ്യ നിരോധനം സാധ്യമല്ല.മദ്യ വർജ്ജനത്തിനു ശ്രമിക്കവുന്നതാണു..കുടിയനെ പറഞ്ഞു നന്നാക്കാൻ നോക്കാം ആദ്യം..2 പെഗ്ഗ് കഴിച്ചു ആർക്കുംശല്യമില്ലതെ കയറി കിടന്നുറങ്ങുന്നവനെ വെറുതെ വിടാം..അല്ലാത്ത അലവലാതി കുടിയന്മാരെ കൈകാര്യം ചെയ്യാൻ വല്ല ഇലട്രിക്ക് വടിയോ മറ്റോ ഭാര്യക്കു കൊടുക്കാം..കൂടിച്ചു കൂത്താടുന്നവന്റെ കൂമ്പിനിട്ട് ഷോക്ക് അടിപ്പിക്കട്ടെ ..

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w