ലാഘവമരുത്..ഭീകരനാണു അവൻ കൊടും ഭീകരൻ

പക്ഷി പനി കേരളത്തിൽ പടർന്നു പിടിക്കുന്ന ഈ സമയത്ത് ഈ രോഗത്തെ കുറിച്ചു മലയാളികൾ തികച്ചും ബോധവാന്മാരേ അല്ല എന്ന കാഴ്ച്ചയാണു ഇത്തരം ഒരു ബ്ലോഗിലേക്ക് നയിച്ചത്..രണ്ടു ദിവസമായി പക്ഷി പനി വാർത്തകളിൽ നിറയുമ്പോഴും അതിനെ വളരെ ലാഘവത്തോടാണു സാധാരണക്കാർ കാണുന്നത് എന്നത് ഭീതി ഉളവാക്കുന്നതാണു..ഇന്നു കണ്ട ഒരു ടിവി ദൃശ്യം തന്നെ അതിനു തെളിവാണു..പ്രതിരോധ കുപ്പായങ്ങളും മാസ്കും ധരിച്ച ഒരു വോളിന്റിയർ കൂടെ കൈലി മുണ്ട് ഉടുത്ത് കൂളായി താറാവിനെ കത്തിക്കുന്ന കാണുന്ന ഗ്രാമീണൻ.അസുഖം പിടിച്ച 60% പേരേയും കൊന്ന H5N1 വയറസ്സ് ആണു ഈ താറാവുകളുടെ ജീവനെടുത്തതെന്നു ഓർക്കണം.അതു കൊണ്ട് തന്നെ സുക്ഷിച്ചും കണ്ടുമൊക്കെ നിന്നാൽ അവനവനു കൊള്ളാം.
h5n1-virus.si
എന്താണു ഈ H5N1 വയറസ് ?
ഇൻഫ്ലുവൻസ A വർഗ്ഗത്തിൽ ഈ മാരകമായ വയറസ്സിനു പക്ഷികളോടാണു കൂടുതൽ താല്പര്യം..എന്നാൽ അവർ മനുഷ്യരിലേക്ക് വരില്ല എന്നല്ല പറഞ്ഞു വരുന്നത്..ഗവേഷണങ്ങൾ വ്യക്തമാക്കുന്നത് അവർക്ക് മനുഷ്യരിൽ കയറാനുള്ള കഴിവു കുറവാണു എന്നാണു..പക്ഷേ കയറി കഴിഞ്ഞാലോ അവർ ശ്വാസനാളത്തിൽ ആണു ആദ്യം കൂടു കൂട്ടി അക്രമിക്കുന്നത്..പിന്നെ ശരീരം മുഴുവനും പടരും..അങ്ങനെ ആണു അവന്‍ മനുഷ്യരെ കൊല്ലുന്നത്..പറഞ്ഞു വരുമ്പോൾ പന്നി പനിയൊക്കെ ഇവന്റെ അനിയനായേ വരൂ..കാരണം പന്നി പനിയേക്കാൾ എത്രയോ മടങ്ങു മരണ നിരക്കാണു പക്ഷി പനി വയറസ്സ് ഉണ്ടാക്കുന്നത്..
എങ്ങനെ ഇതു പിടിപെടാം ?
വളരെ പെട്ടന്നു തന്നെ പടർന്ന് പിടിക്കാവുന്ന ഒരു രോഗമായാണു ഇതിനെ ശാസ്ത്ര ലോകം കരുതുന്നത്.രോഗം വന്ന താറാവിനെ സ്പർശിക്കുന്നത് മൂലമോ..താറാവിന്റെ കാഷ്ടം ,രക്തം,മുട്ട എന്നിവയിലൂടെയൊക്കെ ഈ രോഗം പടരാം..അതു കൊണ്ട് ഈ രോഗത്തിനുള്ള ഏക പ്രതിവിധി രോഗം കണ്ട പ്രദേശത്തെ മുഴുവൻ പക്ഷികളേയും കൊന്നു കളയുക എന്നതാണു..താറാവിൽ നിന്നു കോഴികളിലേക്ക് ഇത് പടർന്നിട്ടുണ്ടെങ്കിലാണു അത് ചെയ്യേണ്ടത്..ഇല്ലെങ്കിൽ താറവുകളെ മാത്രമായി കൊല്ലേണ്ടതാണു..ഇത് തന്നെയാണു ലോകം മുഴുവൻ ഈ രോഗത്തിനു ചെയ്യുന്ന പ്രതിവിധി..അതു കൊണ്ട് ഇതിനു തടസ്സം നില്ക്കാതിരിക്കുക..
ഇതിന്റെ രോഗ ലക്ഷണങ്ങൾ എന്തൊക്കെയാണു ?
സാധാരണ പനിയുടേതു പോലെ പനി,ചുമ,കണ്ണിൽ ചൊറിച്ചിൽ,ശരീരം വേദന ഇവയൊക്കെയാണു ആദ്യ ലക്ഷണങ്ങൾ ..പിന്നീടു ശ്വാസ തടസ്സം ,നിമോണിയ മുതലായവ വരാം..ഇത്തരം ഒരു അവസ്ഥയിലേക്ക് വന്നാൽ പിന്നെ തിരിച്ചു വരവ് അസാധ്യമായേക്കാം..
2011-WatanabeIkuta-PLoS7-e1002068_large
ഇതിനു മരുന്നുണ്ടോ ?
ഇല്ല..എന്ന ഒറ്റ ഉത്തരമേ ഉള്ളൂ..തമിഫ്ലൂ പോലുള്ള ചില മരുന്നുകൾ ഉപയോഗിക്കുന്നുണ്ടെങ്കിലും അതിന്റെ ഫലപ്രാപ്തിയെ കുറിച്ചു ഇന്നും സംശയങ്ങൾ നിലനിൽക്കുന്നുണ്ട്..അതിനു കാരണം H5N1 വയറസ്സ് തന്നെയാണു..അവർ എപ്പോഴും ജനിതക ഘടനയില്‍ മാറ്റം വരുത്തി രൂപം മാറി കൊണ്ടിരിക്കും..വേഷം മാറുന്ന H5N1 പിടിക്കാൻ ഒരു പഴയ മരുന്നിനും ആവില്ല..ആലപ്പുഴയിൽ അവർ പൊങ്ങിയത് ഏതു രൂപത്തിലാണെന്നു കണ്ടുപടിച്ചിട്ട് ആ രൂപത്തെ കുടുക്കാനുള്ള മരുന്ന് പ്രത്യേകമായി കണ്ട് പിടിക്കണം ..അതിനു 2-3 മാസം വരെ സമയം എടുക്കാം..അതു കൊണ്ട് തന്നെ മരുന്നു ഉപയോഗിച്ചു ഇത് പ്രതിരോധിക്കുന്നതിനേക്കാൾ നല്ലത് ഇത് വരാതെ നോക്കുന്നതാണു..രോഗം വന്ന പ്രദെശങ്ങളിൽ പ്രത്യേക വസ്ത്രങ്ങൾ ഇട്ട് മാത്രം പോകുന്നതാണു ഉചിതം.
ഇന്ത്യയിൽ ആദ്യമായാണോ H5N1 വരുന്നത് ?
അല്ല ,2006ഇൽ മഹാരാഷ്ട്രയിലാണു ഇത് ആദ്യമായി വരുന്നത്..അവിടെ അന്നു അത് കൊന്നത് പതിനായിരക്കണക്കിനു കോഴികളേയാണു..പിന്നീട് ബംഗാൾ,ത്രിപുര,മേഘാലയ,ഒഡീഷ തുടങ്ങിയ ഇടങ്ങളിൽ പക്ഷി പനി മുമ്പ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.എന്നാൽ അത് മനുഷ്യന്റെ ജീവനെടുത്തതായി റിപ്പോർട്ടില്ല..
ഇത്ര ഭീകരമാണു ഈ രോഗം എന്നുള്ളതു മനസ്സിലാക്കി ഇതിൽ രാഷ്ട്രീയം കലർത്താതെ പെട്ടെന്നു ജനങ്ങളെ ഇതിൽ നിന്നു രക്ഷിക്കാനാണു പൊതു പ്രവർത്തകർ ചെയ്യേണ്ടത്.വലിയ സാമ്പത്തിക ബാധ്യത ഇത് സംസ്ഥാനത്തുണ്ടാകുമെങ്കിലും കേരളത്തിലുള്ളവർ ഈ വയറസ്സിനു മൂക്കു കയ്യറിടും വരെ കോഴിയോ/താരാവോ മറ്റു പക്ഷി ഇറച്ചികളോ..മുട്ടയോ കഴിക്കതിരിക്കുന്നതാണു ഉചിതം..

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w