‘നക്ഷത്ര’ഫലം 2012….പുതുവത്സര ആശംസകളോടെ…

എനിക്കു ജോതിഷമൊന്നും അറിയില്ല..അതിപ്പം എന്തിനാ  നിങ്ങളോടു പറയുന്നതു..വെറുതെ തെറ്റിദ്ധരിക്കും..നാളെ കെരളത്തിൽ എന്തു സംഭവിക്കുമെന്ന് അറിയാൻ ഇപ്പോൾ  ജോതിഷമൊന്നും പഠിക്കണ്ട..ഇത്തിരി  കോമൺസെൻസില്ലയ്മ്മ മാത്രം മതി… കോരിച്ചൊരിയുന്ന മഴയത്ത് ഇതു എഴുതുമ്പോൾ… ദുരിതാശ്വാസത്തിനായി ലക്ഷങ്ങൾ 2011ൽ  പ്രഖ്യാപിച്ച്  അടുത്തകൊല്ലം മറക്കാതിരുന്നാൽ കൊള്ളാം..ഈ വർഷം  ആദ്യം പറഞ്ഞ അവധി പ്രധാനമന്ത്രി നീട്ടി ചോദിക്കാനുള്ള  എല്ലാ സാധ്യതയും കാണുന്നുണ്ട്..അല്ലെങ്കിൽ മറ്റേതെങ്കിലും  ‘വലിയ’ പ്രശ്നം അന്നേ ദിവസം എഴുന്നള്ളിക്കാനുള്ള  സാധ്യതയും കാണുന്നുണ്ട്.. ഈ വർഷം രണ്ടാമത്തേതോ മൂന്നാമതെതോ മാസത്തിൽ  (അത് നടത്തുന്നവർക്ക് തന്നെ തിട്ടമില്ല…പിന്നെ ഞാൻ എങ്ങനെ  പറയാനാ….) ഒരു തിരഞ്ഞെടുപ്പിനുള്ള സാധ്യതയുണ്ട്… പിറവത്ത് ആരു ജയിക്കുമെന്ന് ഞാൻ ഇപ്പോൾ പറയുന്നില്ല.. എന്നെ തോൽപ്പിക്കാൻ തിരിച്ചു കുത്താനല്ലേ..അതു വെണ്ട.. അനൂപ് കൊച്ചൻ ജയിച്ചാൽ ഒരു ചുള്ളൻ മന്ത്രിയെ നമുക്കു  കിട്ടും..തോറ്റാലോ കുഞ്ഞാപ്പയ്ക്കു പെട്ടന്നു അഞ്ചാം മന്ത്രിയെ  കിട്ടും..ആരെയും വേദനിപ്പിക്കാതെ… അച്ചുമാമന്റെ സൂചി മുനയുടെ തുമ്പത്താണെങ്കിലും ചാണ്ടിച്ചായൻ  2012 അവസാനിപ്പിക്കുന്നതു മുഖ്യമന്ത്രിയായി തന്നെയായിരിക്കും… അതിനു വേണ്ടി ജോർജ്ജ് അച്ചായന്റെ പുഞ്ഞാർ വഴി പോകാതിരിക്കാൻ  ശ്രമിക്കും… ഗുരുവായൂരപ്പന്റെ കൃപ കൊണ്ടു സഹിർ ഖാൻ മൂട് ഇടിച്ച് വിഴാനും  ഉമേഷ് യാദവിന്റെ മുട്ട് തൊലിയാനും സാധ്യതയുണ്ട് ..അതു കൊണ്ട്  നമ്മുടെ ഗോപുക്കുട്ടനു മിനിമം ഒരു ടെസ്റ്റിനുള്ള സാധ്യത കാണുന്നുണ്ട്.. അതു വരെ പത്രക്കാർക്കു ഇന്റർവ്യു ഒന്നും കൊടുക്കരുത്…പുളിക്കാരൻ  ചൂടായാൽ പിന്നെ…ശിവ..ശിവ…ഞാൻ ഒന്നും പറയുന്നില്ല… മറ്റൊരു തിളക്കുന്ന യൗവനം ശ്രീമാൻ രാജു അങ്ങു മുമ്പയിലായിരിക്കും  […]

Read Article →

ഗൂഗിൾ ഇന്ത്യ 2011ൽ ഏറ്റവും കൂടുതൽ പരതിയത് കത്രിന കൈഫിനു വേണ്ടി തന്നെ…

കൈ നിറയെ വിജയ ചിത്രങ്ങൾ…കൂടാതെ ഷീലയും ചിക്നി  ചമേലിയും..ഇതൊക്കെ പോരെ കത്രിന കൈഫിനു ഗൂഗിൾ  സേർച്ചിൽ ഒന്നാം സ്ഥാനം നിലനിർത്താൻ…ലോക്പാൽ  ബില്ലിനു വേണ്ടി ശബ്ദമുയർത്തിയ അണ്ണാ ഹസാരെ ആണു  രണ്ടാം സ്ഥാനത്ത്.. ഗൂഗിൾ ഇന്ത്യ ഇത്തവണ ഏറ്റവും പരതിയ ചിത്രമായി  തിരഞ്ഞെടുത്തിരിക്കുന്നത് നമ്മുടെ സിദ്ധിക്കിന്റെ ബോഡിഗാർഡിനെ  ആണു…ഷാരുഖ് ഖാനിന്റെ റാ വണിനെ പിന്തള്ളിയാണു  ബോഡിഗാർഡ് ഒന്നാം സ്ഥാനം ഉറപ്പിച്ചത്. ഏറ്റവും കൂടുതൽ വളർച്ചയുള്ള സേർച്ചുകളിൽ അണ്ണാ ഹസാരെ  ഒന്നാമത് എത്തിയപ്പോൾ..ക്രിക്കറ്റുമായി ബന്ധപ്പെട്ട വിവാദങ്ങൾ  മൂലം പ്രശസ്ത ആയ പൂനം പാണ്ഡെ ആണ് രണ്ടാം സ്ഥാനത്ത്… ഗൂഗിളിൽ ഏറ്റവും കൂടുതൽ പരതിയത് ഇവരെ… 1.കത്രിന കൈഫ് 2.അണ്ണാ ഹസാരെ 3.സൽമാൻ ഖാൻ 4.പൂനം പാണ്ഡെ 5.ജസ്റ്റിൻ ബൈബർ 6.ഐശ്വര്യ റായ് 7.സച്ചിൻ തെണ്ടുൽക്കർ 8.കരീന കപൂർ 9.സ്റ്റീവ് ജോബ്സ് 10.പ്രിയങ്ക ചോപ്ര

Read Article →

സച്ചിൻ നിങ്ങൾ 99 സെഞ്ച്വറികൾ എങ്ങനെ അടിച്ചു….?

ഓരോ പ്രാവശ്യം സാർ ബോഡിൽ എഴുതുമ്പോൾ എന്റെ കണ്ണ്  നോക്കിയ ഫോണിന്റെ സ്കോർ ബോഡിൽ എത്തും…ഒരോ  പ്രാവശ്യം നോക്കുമ്പോഴും സേവാഗ് കുറഞ്ഞത് 20 റൺസെങ്കിലും  അടിച്ച് കാണും… സേവാഗ് 195 റൺസ് അടിച്ച 2004 ലെ ആ  ഇന്നിംഗ്സ് ഇന്നും മറക്കാനാവുന്നില്ല….വീണ്ടും ഇന്ത്യ  ഓസ്ടേലിയയിൽ എത്തിയിരിക്കുന്നു…മറ്റൊരു ബോർഡർ-ഗവാസ്കർ  ട്രോഫിക്കായി… ഞാൻ ഈ പോസ്റ്റ് ഇടുമ്പോൾ മെൽബൻ ടെസ്റ്റിന്റെ രണ്ടാം ദിവസമാണു… ഒരു സെഞ്ചുറിക്കു വേണ്ടിയുള്ള നമ്മുടെ കാത്തിരിപ്പിനു ഐശ്വര്യ റായിയുടെ  പേറ്റുനോവോളം ആയുസ്സുണ്ട്…ഇന്നും സച്ചിൻ 73ൽ വീണു…എന്താണു  സച്ചിനു ആ സെഞ്ചുറി അടിക്കാൻ കഴിയാത്തത്…?ഫോം ഇല്ലായ്മ അല്ല കാരണം..99ആം സെഞ്ചുറി വേൾഡ് കപ്പിൽ  ദക്ഷിണാഫ്രിക്കക്കു എതിരെ 2011 ൽ വന്നതാണു…പിന്നിട് മൂന്ന് തവണ  90കളിൽ എത്തി..100 മാത്രം ഒരിക്കലും നടക്കാത്ത കിനാവു പോലെ നിൽക്കുന്നു 638 അന്തർദേശിയ മത്സരങ്ങൾ കളിച്ചിട്ടും 90കളിൽ എത്തുമ്പോൾ സച്ചിന്റെ  കാൽ കൂട്ടി ഇടിക്കും..എത്ര പ്രാവശ്യം നമ്മൾ കണ്ടതാണു…ഇത്തവണ ഒരു  റെക്കോഡ് മുന്നിൽ നിൽക്കുന്നതു കൊണ്ടാവാം എത്ര മത്സരങ്ങൾ കഴിഞ്ഞിട്ടും  അദ്ദേഹത്തിനു ലക്ഷ്യത്തിൽ എത്താൻ കഴിയാത്താതു….ദൈവത്തിനു  എല്ലാം അറിയാം…അറിഞ്ഞു കൊണ്ടു അടിക്കാത്തതാവാം…ദൈവത്തിന്റെ  സമയം മനുഷ്യനു അറിയാൻ കഴിയില്ലല്ലോ… ഹെയ്ഡനും സൈമഡസ്സും മഗ്രാത്തുമൊക്കെ ഇന്ത്യയെ എത്ര തവണ പേടിപ്പിച്ചു  വിട്ടിട്ടുണ്ട്..ഇവരെ എല്ലാം നഷ്ടപ്പെട്ട ഓസീസ് ഇന്നു ലോക 8ആം സ്ഥാനക്കാരായ  കീവിസിനു പോലും തൊൽപ്പിക്കാൻ പറ്റുന്ന ടിം ആയി മാറി…രണ്ടു ദിവസത്തെ  കളി കഴിഞ്ഞപ്പോൾ എനിക്കു തോന്നുന്ന്തു അവർക്കു വലിയ മാറ്റമൊന്നും  വന്നിട്ടില്ല എന്നാണു… 20-20 ,ഏകദിന ലോകകപ്പുകൾ നമുക്കു നേടി തന്ന ധോണി മാജിക്ക്… ഓസ്ടെലിയയിലും ആവർത്തിക്കും എന്നു പ്രത്യാശിക്കുന്നു…അങ്ങനെ നടന്നാൽ  ക്രിക്കറ്റ് ചരിത്രത്തിൽ ഇന്ത്യ ഓസ്ട്രെലിയൻ മണ്ണിൽ നേടുന്ന ആദ്യ ടെസ്റ്റ് പരമ്പർ  ആവും ഇത്…..

Read Article →

ഷാറുഖ് പിടിച്ച പുലിവാൽ..

ഡോൺനിന്റെ പിന്നാലെ കൊച്ചി പോലീസ്..സിനിമയിലല്ല കേട്ടോ… ഇനി കൊച്ചി എന്നു കേൾക്കുമ്പോൾ ഷാറുഖ് ഖാൻ ഞെട്ടി ഞെട്ടി ഉണരും…ഡിസംബർ 4ന് ഒരു തുണിക്കടയുടെ ഉത്ഘാടനത്തിന്റെ ഭാഗമായി കൊച്ചിയിൽ എത്തിയ ഷാരുഖ് കലുർ സ്റ്റേഡിയത്തിൽ നൃത്തം ചെയ്തിരുന്നു..ആ നൃത്ത്മാണു ഇപ്പോൾ പുലിവാൽ പിടിപ്പിച്ചിരിക്കുന്നതു…. അല്പവസ്ത്രധാരികളായ യുവതികളോടോപ്പം ‘ചമ്മക്ക് ചലോ’ പാട്ടിനു ചുവടു വച്ച ഷാരുഖ് കേരളത്തിലെ സ്ത്രീകളെ അപമാനിച്ചതിനു എറണാകുളം ഫസ്റ്റ് ക്ലാസ്സ് മജിസ്റ്ററെറ്റ് കേസെടുത്തിരിക്കുകയാണു.2 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണിത്… കലുർ സ്റ്റേഡിയത്തിൽ ഷാരുഖിന്റെ ഡാൻസ് കണ്ട ഒരു പെരുമ്പാവുർ കാരനാണത്രെ കേസ് കൊടുത്തതു..റാ വൺ സിനിമയിൽ ഉപയോഗിച്ച അതെ കോസ്റ്റ്യുമസ് ആണു നൃത്തം ചെയ്ത പെൺകുട്ടികൾ ഉപയോഗിച്ചിരുന്നതു..ഞങ്ങൾ ഒരിക്കലും ഈ പേക്കൂത്തിനെ പിന്തുണ്ക്കുന്നില്ല..പക്ഷെ ഷാറുഖിനു എതിരെ കേസു കൊടുത്തവർ ഇത്തരം സിനിമകൾക്കും എതിരെ കേസുകൊടുത്തു ചങ്കൂറ്റം കാണിക്കണം.. സിനിമ കാണേണ്ടവർ മാത്രം കണ്ടാൽ മതി എന്ന പൊട്ട ന്യായം പറയരുത്..കലൂർ സ്റ്റേഡിയത്തിൽ ഷാറുഖ് ഖാന്റെ കാർമികത്തിൽ നടക്കുന്ന പാട്ട് കുർബാനയിൽ പങ്കെടുക്കാനാണത്രെ പുള്ളി പെരുമ്പാവൂരിൽ നിന്നു ഇത്ര കഷ്ടപ്പെട്ടു കൊച്ചിയിലെത്തിയതു…

Read Article →

സർക്കാർ കാര്യം മുറപോലെ നടക്കാൻ ഒരു തരൂർ മന്ത്രം…

മുല്ലപെരിയാർ പ്രശ്നം പറയുമ്പൊൾ വടക്കോട്ട് നോക്കുന്ന പ്രധാനമന്ത്രി… അഴിമതി കണക്ക് ചോദിക്കുമ്പൊൾ മുഖമുയർത്താത്ത ധനമന്ത്രി… നാഴികക്കു നാല്പതു വട്ടവും വാക്കൗട്ട് നടത്തിട്ട് ഇവിടെ ഭരണം നടക്കുന്നില്ല എന്നു അലമുറയിടുന്ന പ്രതിപക്ഷം..ഇവരെ മൂക്കുകയറിടാൻ ഒരു അമേരിക്കൻ സിദ്ധാന്തവുമായി നമ്മുടെ സ്വന്തം ശശി തരൂർ […]

Read Article →

2011 ലെ മികച്ച മലയാള ചലച്ചിത്രങ്ങൾ

മികച്ച ചില പരീക്ഷണ ചിത്രങ്ങൾ കണ്ട വർഷമായിരുന്നു 2011..എന്നിട്ടും വിജയചിത്രങ്ങളുടെ എണ്ണം വളരെ തുശ്ചം…ഞങ്ങൾ ഇവിടെ 2011 ലെ മികച്ച വിജയ ചിത്രങ്ങൾ അക്കമിട്ടു നിരത്തുന്നു..ഇതിൽ 2011 ഇൽ ഇറങ്ങിയ പല കലമൂല്യമുള്ള ചിത്രങ്ങളും വിട്ടു പോയിട്ടുണ്ടു..ലോജിക്ക് എലമന്റ് ഇല്ലാത്ത പല വിജയ ചിത്രങ്ങലെയും മനപൂർവം ഒഴിവാക്കിയിട്ടുണ്ടു… 1.സാൾട്ട് & പെപ്പർ – കഥ ഇല്ലയ്മയിൽ നിന്ന് കഥ ഉണ്ടാക്കിയ ചിത്രം..സംവിധായകൻ ആഷിഖ് അബു തന്നെയായിരുന്നു ചിത്രത്തിലെ താരം…2011ലെ ഏറ്റവും വലിയ ഹിറ്റ്..2.ഉറുമി – മികച്ച സാങ്കേതിക തികവുള്ള ചിത്രം..സന്തോഷ് ശിവന്റെ കിരീടത്തിൽ ഒരു പൊൻ തൂവൽ കൂടി…3.ട്രാഫിക്ക് – വ്യത്യസ്ഥമയ തിരകഥയും ആഖ്യാന ശൈലിയും മൂലം ശ്രദ്ധിക്കപ്പെട്ട ചിത്രം..4.പ്രണയം – അനുപം ഖെറിന്റെ അഭിനയ മികവ് ബ്ലെസ്സി പുറത്തെടുത്തപ്പൊൾ…5.സ്നേഹവീട് – മോഹൻലാൽ – സത്യൻ അന്തിക്കാട് കൂട്ടുകെട്ടിന്റെ മറ്റൊരു വിജയ ചിത്രം6.ഇന്ത്യൻ റുപ്പി – പ്രിഥ്വിരാജ്,തിലകൻ,ടിനി ടൊം തുടങ്ങിയവരുടെ മികച്ച പ്രകടനം..രഞ്ജിത്തിന്റെ കൈ ഒപ്പ് പതിഞ്ഞ ചിത്രം…7.ഡോക്ടർ ലൗ – മലയാളികളെ കോളേജുകളിലേക്കു മടക്കി കൊണ്ടു പോയ ചിത്രം8.ബ്യുട്ടിഫുൾ – അനൂപ് മേനോന്റെ തൂലികയിൽ വിരിഞ്ഞ മികച്ച ചിത്രം9.വെന്നിസിലെ വ്യാപാരി – ഷാഫി എന്ന വിജയ സംവിധായകന്റെ മമ്മൂട്ടി ചിത്രം..വിജയകരമായി മുന്നേറുന്നു10.ഒരു മരുഭൂമി കഥ – മോഹൻലാൽ-മുകേഷ്-പ്രിയദർശൻ കൂട്ടുകെട്ടു ചിരിയുടെ മാലപടക്കവുമായി വീണ്ടും….

Read Article →