ജയം ലളിതം

ഇത്രെ പറയാനുള്ളൂ ജയലളിതയ്ക്ക്‌ കിട്ടിയ തടവു ശിക്ഷയെ കുറിച്ചു..നികുതി പണം കൊള്ളയിടുന്ന അഴിമതിക്കാരായ രാഷ്ട്രിയക്കാര്‍ മിക്കപ്പോഴും സാക്ഷിയും സാഹചര്യവുമൊക്കെ പണത്തിനു വാങ്ങി കേസ്‌ മുക്കുന്ന ഈ കാലത്ത്‌ ഇങ്ങനെ ഒരു വിധി അപുര്‍വ്വങ്ങളില്‍ അപുര്‍വ്വം എന്നൊക്കെ വിശേഷിപ്പിച്ചാലും തരക്കേടില്ല..ഇവിടെ ജുഡിഷറി ജനങ്ങള്‍ക്ക്‌ നല്‍കുന്നത് ലളിതമായ ഒരു വിജയമാണ്..
10649918_842798485752564_4964467843368144898_n
അനധികൃത സ്വത്ത്‌ സമ്പാദനത്തിനു ഫലത്തിൽ 10 വർഷം ശിക്ഷിക്കപെട്ട തലൈവിക്കു ഒരു തിരിച്ചു വരവ്‌ ഉണ്ടാവുമോ എന്നാണു രാഷ്ട്രീയ ലോകം ഉറ്റു നോക്കുന്നത്‌.ജയലളിത ജയിലിലായിരിക്കും പക്ഷെ ജയലളിത ഫാക്ടർ പനീർ ശെല്വത്തിന്റെ രൂപത്തിൽ തമിഴ്‌നാടു ഭരിക്കും എന്നതാണു പുതിയ അറിവ്‌.ഒരു മിനിറ്റ്‌ ഗോളി ഒന്ന് മാറിയപ്പോൾ ഗോൾ പോസ്റ്റ്‌ നിൽക്കുന്ന സ്ഥലം പതിച്ചെടുക്കാൻ ശ്രമിക്കുന്ന ബി ജെ പിയുടെ ശ്രമങ്ങൾ എന്തായാലും നടക്കാൻ വഴിയില്ല.അങ്ങനെ സംഭവിച്ചാൽ അതിനെ ദ്രാവിഡ പാർട്ടികൾ ഒറ്റകെട്ടായി എതിർക്കാനാണു സാധ്യത.സ്റ്റാലിൻ അഴഗിരിയെ പുറത്താക്കി ഡി എം കെ കുത്തു പാള എടുത്തു നിൽക്കുന്നതു കൊണ്ട്‌ അമ്മയ്ക്ക്‌ ഈ വിധി ഒരു രാഷ്ട്രീയ തിരിച്ചടിയാവില്ല.പകരം ഒരു ലോട്ടറി ആവാനെ വഴിയുള്ളൂ..അണ്ണാ ഡി എം കെയ്ക്ക് ഭാരതത്തിലെ രണ്ടാമത്തെ ഒറ്റ കക്ഷിയാവാനുള്ള ലോട്ടറി.റാഗി ഉണ്ടകൾ തിന്നു അമ്മ തമിഴ്‌നാട്‌ ഭരിക്കുന്നത്‌ നമുക്ക്‌ വരും ദിനങ്ങളിൽ കാണാം.
എന്തായാലും തമിഴ്നാട്ടിലെ പ്രതികാര രാഷ്ട്രിയം ഇന്ത്യയില്‍ മറ്റു പലയിടങ്ങളിലും നടക്കുന്ന അഡ്ജസ്റ്റ്മെന്റ് രാഷ്ട്രിയത്തെകാള്‍ എന്തുകൊണ്ടും നന്നാണെന്ന് തോന്നുന്നു..ജനങ്ങളെ കട്ട് മുടിച്ചാല്‍ ജയിലില്‍ പോകും എന്നൊരു പേടി എങ്കിലും ജനിപ്പിക്കാന്‍ ഇതിനു സാധിക്കും..

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w