ഇത് ഇത്തിരി ബോർ ആയിപ്പോയി ലാലേട്ടാ

lalism-music-band34ലാലിസം മുപ്പത്തഞ്ചു വർഷങ്ങളായി കേരളത്തിന്റെ ജീവവായുവിൽ അലിഞ്ഞു ചേർന്നതാണു..അത് ആ നടന്റെ അഭിനയ മികവിനു മുന്നിൽ കമഴ്ന്നു വീണ ഓരോ മലയാളികളുടെ മനസ്സിൽ നിന്നു അവർ അറിയാതെ വന്നതാണു..ഇത്തരം വലിയ നടനു ഒരു ഇസം ബ്രാന്റ് ഇട്ട് ഗാനമേള ട്രൂപ്പ് തുടങ്ങാൻ ഉപദേശിച്ച് ആ മഹാനാരാണോ എന്തോ..ആ മഹാന്റെ ശിരസു പിളർന്നു ആവിയായി പോയി കൊണ്ടിരിക്കുകയായിരിക്കാം ഇപ്പോൾ..എനിക്കുറപ്പാണു പുള്ളിക്കു അച്ചാറു കമ്പനി ഇട്ടു കൊടുത്ത അങ്ങേരോ അങ്ങേരുടെ മൂത്താപ്പയോ ആയിരിക്കാം ഇതിനു പിന്നിൽ..എന്തായാലും നാറി..ഒരു ചെറിയ ശതമാനം ജനങ്ങളുടെ മനസ്സിൽ ഉണ്ടായിരുന്ന കടുത്ത ലാലിസം നഷ്ടപെടുന്നതിനു ഈ ലോലിസം മൂലം സാധിച്ചു..
ഇവിടെ യഥാർത്ഥ പ്രതി ലാലാണോ ? അതോ സർക്കാരോ ?
രണ്ടു പേരും ഇതിന്റെ വിഴുപ്പ് തുല്ല്യമായി പങ്ക് വയ്ക്കട്ടേ എന്നു പറയാനേ കഴിയൂ..പക്ഷേ രണ്ടു പേരും ഇപ്പോൾ തമ്മിൽ തമ്മിൽ ചെളി വാരിയെറിഞ്ഞു സമാധാനിക്കാൻ ശ്രമിക്കുകയാണു..തനിക്കു തന്ന പണം തിരികെ കൊടുത്തു എല്ലാ ഊള പരിപാടിക്കാർക്കും മാതൃക കാട്ടിരിക്കുകയാണു ലാലിപ്പോൾ..ഇനി അദ്ദേഹത്തിന്റെ ഏതെങ്കിലും സിനിമ മോശമായാൽ കൗണ്ടർ ഫോയിലുമായി വന്നാൽ മുഴുവൻ കാശും തിരികെ കൊടുത്തും മാതൃക ആവാനും അദ്ദേഹം തയ്യാറാവും എന്നു കരുതുന്നു..കണക്കു പറഞ്ഞു മേടിക്കാതെ ഇന്ത്യ ഒട്ടാകെ കായിക താരങ്ങളെ പ്രോത്സാഹിപ്പിക്കുന്ന സച്ചിനെ കണ്ടു ലാൽ പഠിക്കേണ്ടിയിരിക്കുന്നു..ദേശിയ ഗെയിംസ് പോലുള്ള നമ്മുടെ കായിക താരങ്ങൾക്ക് പ്രോത്സാഹമാവുന്ന പരിപാടിക്കു രണ്ടു കോടി സംഭാവന നൽകുക ആയിരുന്നു ഈ മഹാനടനിൽ നിന്നു ഉണ്ടാവേണ്ടിയിരുന്നത്..പിന്നെ ലാലിനെ പോലൊരു കലാകാരൻ കാണിക്കുന്നതെന്തും ജനം കണ്ടു കയ്യടിക്കാൻ ഇതു തമിഴ് നാട് ഒന്നുമല്ല എന്ന് അദ്ദേഹം ഓർക്കണമായിരുന്നു..മതിയായ റിഹേഴ്സലില്ലാതെ ഒരു ദേശിയ പരിപാടിക്കു പോകുന്നതിനു മുമ്പ് സ്റ്റാർ ഷോകൾക്കു അദ്ദേഹം നടത്തിരുന്ന റിഹേഴ്സലുകളെ കുറിച്ചു ഒന്നു ഓർത്തു നോക്കണമായിരുന്നു..
സ്ഥലം തിരുവന്തോരം ..നടൻ ലാലേട്ടൻ ..പിന്നെന്തു വേണം..ചുളുവിനു ഒരു പരിപാടി തട്ടി കൂട്ടാം എന്ന തിരുവഞ്ചൂരിന്റെയും ടീമിന്റെയും അനുമാനമാണു അറബിക്കടലിൽ ഒലിച്ചു പോയത്..തന്നെ ക്ഷണിച്ചത് സർക്കരാണെന്നു ലാൽ പറയുമ്പോൾ..ആ വിഷയത്തിൽ ചർച്ച വേണ്ട എന്നു സർക്കാർ.ഭരണ പക്ഷ എം എൽ ഏ കെ മുരളിധരൻ പോലും ഈ പരിപാടിയുടെ നടത്തിപ്പിനെ രൂക്ഷമായാണു വിമർശിച്ചത്..എന്തു കൊണ്ട് ഇങ്ങനെ സംഭവിച്ചു എന്നു സർക്കാർ വെളിപ്പെടുത്തേണ്ടതുണ്ട്..ബുക്ക് ചെയ്ത് പരിപാടിക്കു ചാർജ്ജ് കൂടുതലാണെങ്കിൽ ഇന്നലെ തട്ടിക്കൂട്ടിയവരെ വിളിച്ചാണോ പരിപാടി നടത്തേണ്ടത് ? ഇതിനെല്ലാം സർക്കാർ ഉത്തരം നൽകിയാൽ ഈ കാശ് തിരിച്ചു കൊടുത്തുള്ള കൂതറ പരിപാടി ഒഴിവാക്കാമായിരുന്നല്ലോ..ഇത് ഇത്തിരി ബോർ ആയിപ്പോയി ലാലേട്ടാ..

1 responses to “ഇത് ഇത്തിരി ബോർ ആയിപ്പോയി ലാലേട്ടാ

  1. അതെ യഥാർത്ഥ പ്രതിയെ തിരഞ്ഞെടുക്കാൻ ബുദ്ധിമുട്ടാനിവിടെ …..വേണ്ടത്ര പരിശീലനമില്ലാതെ പരിപാടി അവതരിപ്പിച്ച ലാലിസവും, കയ്യിലെ കാശിൻറെ കട്ടി കുറയ്ക്കാതിരിക്കാൻ ശ്രെമിച്ച സർക്കാരും.. രണ്ടു പേർക്കും തുല്യ അവകാശമാണ് ഈ നാണക്കേടിനു ..ഒരു പരിപാടി നടത്തുമ്പോള് അതിനു വേണ്ടത്ര നിലവാരം ഉണ്ടോ എന്ന് നോക്കാൻ മറന്നു പോയത് തെറ്റല്ലത്രേ…നിലവാരമില്ലാത്ത വിദ്യാലയങ്ങളും, നിലവാരമില്ലാത്ത ഭരണകേന്ദ്രങ്ങളും , നിലവാരമില്ല ആശുപത്രികളും … അങ്ങനെ നിലവാരമില്ലാത്ത നീളുന്ന list ഉള്ള ഈ കേരളത്തിൽ, ഇതിനൊന്നും ഉണ്ടാകാത്ത ഒരു പ്രശ്നം നിലവാരമില്ലാത്ത ഒരു പരിപാടിയുടെ പേരില് ഉണ്ടാകുമെന്ന് സർക്കാരും കരുതിയില്ലത്രേ .

    തൻറെ കയ്യിൽ നിന്ന് വന്ന പാകപിഴയുടെ തെറ്റ് തിരുത്താൻ ശ്രമിക്കുന്നതെങ്ങനെ നിലവരമില്ലത്തതു ആയി എന്ന് സംശയികേണ്ടിയിരിക്കുന്നു . ആദ്യം പണം വാങ്ങി എന്നതിലായിരുന്നു തെറ്റെങ്കിൽ .. ഇപ്പൊ അത് തിരിച്ചു കൊടുക്കുന്നതിൽ ആണ് തെറ്റ് ….അപ്പോൾ നിങ്ങൾ ആദ്യം പറഞ്ഞ തെറ്റ് എങ്ങനെയാണു തിരുത്തേണ്ടത് . സച്ചിനെ കണ്ടു പഠിക്കാൻ പറഞ്ഞത് പിന്നെ എങ്ങനാണ് പ്രാബല്യത്തിൽ വരുത്തേണ്ടത് ?

    ഓർക്കുക നാം പുതു തലമുറയെ പഠിപ്പിക്കേണ്ടത് മറ്റുള്ളവരെ കണ്ടു പഠിക്കാനല്ല …നാം നമ്മൾ ആയിരിക്കാനാണ്‌ …തെറ്റും ശരിയും മനസിലാക്കാനാണ് …ഞാൻ , ഞാൻ ആകുമ്പോഴാണ് എന്നിലെ നന്മകൾ ലോകത്തിനു നൽകാനാകു എന്നാണ് …ഇന്ന് നാം പറയുന്ന ഓരോ വാക്കും നാളത്തെ തലമുറയുടെ പ്രവർത്തിയാണ്‌ എന്ന് ഓർക്കുക.

    Liked by 1 person

ഒരു അഭിപ്രായം ഇടൂ