നീണ്ട ഇന്നിംഗ്സ് കളിക്കാൻ…

കുട്ടികൾക്കൊപ്പം നട്ടുച്ചക്ക് കൊച്ചി എം ജി റോഡിലെ പുതിയ വെയ്റ്റിംഗ് ഷെഡ്ഡിൽ കയറി നിന്ന ലോനപ്പനു കേൾക്കേണ്ടി വന്ന പരസ്യം ‘ട്വന്റി ട്വന്റിയുടെ കാലം കഴിഞ്ഞു…ഇനി എല്ലാം ടെസ്റ്റാണ്….ബെഡ് റൂമിൽ നീണ്ട ഇന്നിംഗ്സിനു കോഹിന്നൂർ കോണ്ടംസ്സ്’…അത് കേട്ടപ്പോൾ തന്നെ പത്ത് വയസ്സുള്ള തന്റെ ജോക്കുട്ടനു സംശയം ‘ഡാഡീ..ഡാഡീ..ടെസ്റ്റ് ടൂ ബോറിങ്ങ് അല്ലേ..ട്വന്റി ട്വന്റി അല്ലേ ത്രില്ലിംഗ്..ഈ റേഡിയോയിലെ ചേട്ടനു ഒന്നും അറിയില്ല’…ലോനപ്പൻ ഒന്ന് മൂളി..എന്തെങ്കിലും പറഞ്ഞാൽ ഇനി അവന്റെ സംശയം അസ്ഥാനത്താവും..ഇതാണ് ഇന്നത്തെ മാതാപിതാക്കളുടെ അവസ്ഥ…ദ്വയാർത്ഥ പ്രയോഗങ്ങളും അശ്ലീല ചുവയുള്ള ഗോഷ്ടികളും കുത്തി നിറച്ച സിനിമകൾക്ക് പിന്നാലെ അത്തരം പരസ്യങ്ങളും…കുടുംബത്തോടൊപ്പം പോകാൻ കൊള്ളാത്ത സിനിമ ഒഴിവാക്കാം…എന്നാൽ നാഴികക്കു നാല്പത് വട്ടം ടി വിയിലും റേഡിയോയിലും കാണിക്കുന്നതും കേൾപ്പിക്കുന്നതും സിനിമ കൊട്ടകളിലല്ല വീടുകളിലാണ് എന്ന് അവർ ഓർക്കുന്നത് നന്നായിരിക്കും..

ഈ കഴിഞ്ഞ ദിവസം വരെ IPL ബ്രേക്കുകളിൽ മൈക്രോമാക്സ് തങ്ങളുടെ ഒരു തല്ലി പൊളി ഫോൺ അയിഷ അവതരിപ്പിച്ചു കൊണ്ട് ഒരു പരസ്യം കാണിച്ചു..ഞാൻ ആ പരസ്യം ഒന്നും വ്യാഖ്യാനിച്ചു രസം കളയുന്നില്ല..അതിന്റെ ഇംഗ്ലിഷ് ഡയലൊഗുകളും വീഡിയോയും താഴെ കൊടുക്കുന്നു.. ‘AISHA’ as a real woman who is nothing but your sex slave who under your command is willing to try out new sexual positions, has no problems if you are laying other women and is fine being your sex slave and even willing to take the trouble of finding you a ‘homely’ girl to marry..

ഇത്തരത്തിലാണ് ഇപ്പോൾ പരസ്യങ്ങളുടെ പോക്ക്…പാശ്ചാത്ത്യ സംസ്കാരത്തിന്റെ പറിച്ചു നടീൽ എന്നൊക്കെ പറയുന്ന ഈ തോന്നിവാസം പാശ്ചാത്ത്യമാണെന്ന് തെറ്റിധരിക്കപെടുന്നു..പുറമേ നിന്നു കാണുന്ന പാശ്ചാത്ത്യം കടമെടുക്കുകയും അകമേ ഭാരതീക പൈതൃകവും പേറി നടക്കുകയും ചെയ്യുന്ന ‘ന്യൂ ജനറേഷന്’ ഒരിക്കലും സായിപ്പിന്റെ സംസ്കാരത്തിനൊപ്പം നടക്കാൻ കഴിയില്ല..’ഡെൽഹി ബെല്ലിയും’ എന്തിനു പറയണം നമ്മുടെ ‘മായാമോഹിനി’ പോലുമുള്ള അൺസഹിക്കബിൾ ആയിട്ടുള്ള ദ്വയാർത്ഥ പ്രയോഗങ്ങൾ ഉള്ള സിനിമകൾ ഒരു പക്ഷേ ഇത്തരം പരസ്യങ്ങൾ കൊണ്ട് വരുന്നതിനു കാരണാമായിരിക്കണം..നമ്മൾ പരസ്യമായി വിളിച്ചു കൂവാൻ കഴിയാത്ത ഉല്പന്നങ്ങളുടെ പരസ്യങ്ങൾ ദൂരദർശൻ ഉണ്ടായത് മുതൽ കാണിക്കുന്നുണ്ട്..പക്ഷേ അവിടെ സഭ്യതയുടെ അതിർ വരമ്പുകൾ മറി കടന്നിരുന്നില്ല..ഇതിപ്പോൾ ആകെ മാറിയിരിക്കുന്നു..കുടുംബമായി ടി വിയുടെ മുമ്പിൽ ഇരിക്കാൻ കഴിയാത്ത അവസ്ഥ..എഫ് എമ്മിൽ പാട്ട് കേൾക്കാൻ കഴിയാത്ത അവസ്ഥ…സെൻസർ ബോർഡ് എന്നൊന്ന് ഇവിടെയില്ലെന്ന് നമ്മൾ പണ്ടേ അറിഞ്ഞതാണ്….പക്ഷേ പെണ്ണും ആണും ഒരുമിച്ച് എവിടെയെങ്കിലും നിൽക്കുന്ന കണ്ടാൽ അവരെ അനാശാസ്യം എന്ന് പറഞ്ഞ് തല്ലി കൊല്ലുന്ന സദാചാര പോലീസ് ഏമ്മാന്മാരൊന്നും ഈ നീണ്ട ഇന്നിംഗ്സുകളെ കുറിച്ചൊന്നും കേൾക്കുന്നില്ലേ…

5 responses to “നീണ്ട ഇന്നിംഗ്സ് കളിക്കാൻ…

  1. ഇത് വലിയ കാലിക പ്രസക്തമായ ഒരു വിഷയമാണ്.അഭിനന്ദനങ്ങൾ.ഭാരതത്തിനു ഒരു തനതായ സംസ്കാരമുണ്ട്..അതിനെ മറന്നു പോകുന്നത് അപകടമാണ്..ഒരിക്കലും വെള്ളക്കാരുടെ ഒപ്പം കൂടിയാൽ വെള്ളാച്ചി ആവില്ല.ചൈനായും ജപ്പാനെയൊക്കെ കണ്ട് പഠിക്കാം..ഇന്നും അവർ തനതായി സംസ്കാരം വച്ച് പുലർത്തുന്നു .അവർ താഴേ കിടയിൽ എങ്ങാനും തള്ളപ്പെട്ടോ.അതുകൊണ്ട് ഈ ആഗോളവത്കരണവും ഉദാരവത്കരണവും ഒന്നും ഏശാത്ത ഒരു പുതിയ തലമുറക്ക് വേണ്ടി ഇത്തരം കാര്യങ്ങൾ നമുക്ക് ഒഴിവാക്കാം.

    Like

  2. LOUDSPEAKER IMPACT : മുകളിൽ പറഞ്ഞ എഫ് എം പരസ്യം പിൻവലിച്ചു മാതൃക കാട്ടിയ കൊച്ചിയിലെ എഫ് എം സുഹൃത്തുക്കൾക്ക് നന്ദി…

    Like

ഒരു അഭിപ്രായം ഇടൂ