എസ്കേപ്പ് ഫ്രം അട്ടകുളങ്ങര..

‘നാളെ നമ്മുടെ ഹരിത ചേച്ചി പോവുകയാണ് ..എങ്ങനെ സഹിക്കും ഞാന് കോണ്‌സ്റ്റബിള് പൊന്നമ്മേ’
‘ശരിയാണ് എന്റെ സാറേ ..എന്തൊരു തങ്കപ്പെട്ട കൊച്ചയിരുന്നു..ഇതിനെയാണല്ലോ പുറത്ത് ആളുകള് കുറ്റം പറയുന്നത്..ആ പറയുന്നവരുടെ തലയില് ഇടി തീ വീഴും ..നോക്കിക്കോ’
‘സാറേ ..ആ കൊച്ച് എല്ലാം പായ്ക്ക് ചെയ്യുകയാണെന്ന് തോന്നുന്നു..നമുക്ക് പോയി ഒന്നു സഹായിച്ചാലോ..’
‘എങ്കില് വാ പൊന്നമ്മേ…കൊച്ചിനു അതൊരു സന്തോഷമാവും..പിന്നെ ഇതൊക്കെ എന്നാ ജയില് മന്ത്രി ആയി വരുന്നത് എന്ന് പറയാന് പറ്റില്ല..ഒന്ന് സുഖിപ്പിച്ചു വിടാം..’
അവര് ചെല്ലുമ്പോള് ഹരിത നായര് ആകെ തളര്‌ന്നിരിക്കുകയായിരുന്നു..
‘എന്തു പറ്റി ചേച്ചി’
‘നിങ്ങള് എന്തു പണിയാ കാണിച്ചത് എന്റെ സാറമ്മാരെ..ഞാന് സാധനങ്ങള് പായ്ക്ക് ചെയ്യാന് തുടങ്ങിയപ്പോഴേ തളര്‌ന്നു..ഈ സാരികളൊക്കെ എവിടെയാ ഒന്ന് ഒതുക്കുക..പത്തിരുപത് പെട്ടിയില് നിറച്ചിട്ട് പിന്നെയും ബാക്കി..എല്ലാം നല്ല സാരികളാ..കളഞ്ഞിട്ടു പോകാനും…’
സൂപ്രണ്ട് മഹേശ്വരി ചെറു ചിരിയോടെ കാലു കൊണ്ട് കളം വരച്ചു..ഒരെണ്ണമെങ്കിലും തനിക്കു തന്നാലോ..
‘അല്ലെങ്കില് എന്റെ സാറെ..’
പെട്ടെന്ന് മഹേശ്വരി
‘ഞാന് ഉടുത്തോളാം ചേച്ചി..’
‘എന്താ..’
ചമ്മിയ ചിരിയോടെ മഹേശ്വരി
‘ഒന്നും ഇല്ല ചേച്ചി..ചേച്ചി പറ’
‘ഈ ബാക്കി കിടക്കുന്ന സാരികള് എല്ലാം ആ പൊലീസ് വാനില് വീട്ടിലെത്തിക്കാന് കഴിയുമോ..പേടിക്കേണ്ട.. ഞാന് വിളിച്ചു പറഞ്ഞോളാം..
‘അതിനെ കുറിച്ചൊന്നും ഓര്‌ത്ത് ചേച്ചി ടെന്‌ഷന് അടിക്കേണ്ട..അത് ഞങ്ങള് ഏറ്റു..ചേച്ചി ഇപ്പോള് ആ മലയാള ഹൗസില് പങ്കെടുക്കുന്നതിനെ കുറിച്ചു ചിന്തിച്ചാല് മതി’
‘അത് ചിന്തിക്കുമ്പൊഴാ എന്റെ സാറെ ഒരു ടെന്‌ഷന്..കേരള ഹൗസ് എന്നൊക്കെ കേള്‌ക്കുമ്പോള് ഒരു കുളിരായിരുന്നു..പക്ഷേ ഇത് ഒര്‌ത്തിട്ട് കഴിഞ്ഞ രണ്ട് ദിവസമായി എട്ടു മണിക്കൂര് മാത്രമാ ഞാന് ഉറങ്ങിയത്..’
‘അതെന്താ ചേച്ചി..’
solar-panel1
‘മലയാള ഹൗസില് അഭിനയിക്കണമല്ലോ..എനിക്കാണെങ്കില് അതിനു ഒരു കഴിവുമില്ല..അതു കൊണ്ടല്ലേ കണ്ട സീരിയല് നടികള്..’ ക്ഷോഭത്തോടെ
‘അടങ്ങ് ചേച്ചി..പുറത്തിറങ്ങി ചേച്ചിയും ഒരു സീരിയല് ചെയ്യണം..വല്ല കൂതറകള് ചെയ്യുന്ന പോലെ പോലീസ് വേഷമൊന്നുമല്ല്..ഏതു പോലീസിനേയും നിയന്ത്രിക്കാവുന്ന ഒരു മന്ത്രിയുടെ സെക്രട്ടറിയുടെ റോള്..
പെട്ടെന്ന് ഹരിത ഞെട്ടലോടെ ‘ഏതു മന്ത്രി’
മഹേശ്വരിക്കു ഉത്തരം മുട്ടി ‘അതു പിന്നെ ..രണ്ടു മൂന്നു മന്ത്രിമാരുടെ സെക്രട്ടറി ആവാമല്ലോ..ചേച്ചിക്ക് അതിനുള്ള ഇതുക്കെ ഉണ്ട്’
‘എന്നെ കുറിച്ചു ഒരു സിനിമ ചെയ്യണം എന്നു പറഞ്ഞു ഒരു കൂട്ടര് ഇന്നലെ വന്നിരുന്നു..എന്റെ റോളില് ഐശ്വര്യ റായിയെ കൊണ്ട് വരാമെന്ന് അവര് പറഞ്ഞു..ഞാന് പറഞ്ഞു വേണ്ടന്ന്..സൗന്ദര്യം പൊരാ..’
‘ആര്‌ക്കാ ചേച്ചി’
‘ഐശ്വര്യ റായിക്കേ’
‘പിന്നെ എന്റെ സാറ് ആ ലിപ്സ്റ്റിക്കൊക്കെ ആ ചെറിയ പെട്ടിയിലേക്കൊന്നു എണ്ണി വെച്ചേ..55 ഉണ്ട് ..ഒന്നു പോലും നഷ്ടപെടരുത്..’
‘പൊന്നമ്മേ ചേച്ചിക്കു അതൊന്നു ചെയ്ത് കൊടുത്തേ’
പൊന്നമ്മ അടുക്കി വയ്ക്കുന്നതിനിടയില് മഹേശ്വരി പുറത്തേക്ക് പോകുന്നു..ഒരു കവറുമായി തിരിച്ചു വരുന്നു..
‘ചേച്ചി ഇത് കുറച്ച് മാമ്പഴമാ..വീട്ടിലുണ്ടായതാ..നല്ല മധുരമുള്ളതാ..വീട്ടിലെത്തിയിട്ട് കഴിക്കാം..പിന്നെ സീരിയലും സിനിമയുമൊക്കെ ചെയ്യുമ്പൊള് എന്നേയും ഓര്‌ക്കണേ..നല്ല അമ്മ വേഷം വല്ലതും ഉണ്ടങ്കില് പറയണേ..സംശയിക്കേണ്ട..ഞാന് ബസ്റ്റ് ആക്ട്രാ ചേച്ചി..ചേച്ചിയോളം വരില്ല എന്നേ ഉള്ളൂ..’
അങ്ങനെ ഹരിത നായര് ജയിലില് നിന്നു നാളേ പുറത്തിറങ്ങാനായി എല്ലാം പായ്ക്ക് ചെയ്തു കഴിഞ്ഞു..എല്ലാം എടുത്തു വച്ചു ..ഇപ്പോഴും ഹരിതയ്ക്ക് സംശയ്യമുണ്ട് അവര് ഒന്നും കൂടെ കണക്കു നോക്കി..പെട്ടെന്ന് നെടുവീര്‌പ്പോടെ ജയിലിലെ ഓരോ മൂലയിലേക്കും ഓടി നടന്നു നോക്കി…
‘അത് എന്തിയേ എന്റെ സാറമ്മാരേ..അത്..’
‘എന്താ ചേച്ചി..എന്താ തെളിച്ചു പറ..’
‘അത്..അത്..ദേ കിട്ടി..’
‘എന്താ ചേച്ചി..’
‘എന്റെ ഫേയര് & ലൗലിയേ..അതു ഇല്ലെങ്കില് എങ്ങനാ ഞാന് മലയാള ഹൗസിലും കേരള ഹൗസിലുമെല്ലാം പൊകുന്നത്..’
(ഈ സിരിയലിന്റെ അടുത്ത എപ്പിസോഡ് ഉടന് പ്രതീക്ഷിക്കരുത്..കാത്തിരിക്കുക)

6 responses to “എസ്കേപ്പ് ഫ്രം അട്ടകുളങ്ങര..

ഒരു അഭിപ്രായം ഇടൂ