ഓരോ വിട്ടിലും ഓരോ എയര്‌പോര്‌ട്ട് ..

‘ഞാന് അടി വരയിട്ട് പറയട്ടേ..ഈ സര്‌ക്കാര് മാറുന്നതിനു മുമ്പ് കേരളത്തിലെ ഓരോ വീട്ടിന്റെയും മുന്നിലും വിമാനം ഇറക്കാനുള്ള പദ്ധതിക്കു അംബാനിയുമായി ഞാന് ഒപ്പ് വെച്ചു കഴിഞ്ഞു..’
‘എനിക്ക് ഏയര്‌പ്പോര്‌ട്ട് വേണ്ട സാര് ..ഞാന് പുറത്തു പോകാന് ഉദ്ദേശിച്ചിട്ടില്ല’
‘അതൊന്നും പറഞ്ഞാല് പറ്റില്ല..സാബു പുറത്തു പോയേ പറ്റൂ..എല്ലാവരെയും പുറത്താക്കിയിട്ട് വേണം ഒന്ന് മനസമാധാനമായി ഭരിക്കാന്..’
‘എനിക്ക് പോകണ്ടാ..ഒരു മാതിരി മറ്റേ വര്‌ത്താനം പറയരുത് സാര്..ഇത് ഒരു മാതിരി ആറമ്മുളയില് വിമാന താവളം വരും എന്നു പറയും പോലെ ആയെല്ലോ’
aranmula airport_5
‘ആ-ആറമ്മുളയില് എന്താ കുഴപ്പം..അവിടെ വിമാനത്താവളം വന്നിരിക്കും.വനം-പരിസ്ഥിതി മന്ത്രാലങ്ങള് പച്ച കൊടി വീശി കഴിഞ്ഞു’
‘ആ കൊടി കീറി കോണോന് ഉടുക്കും..അല്ലാതെ ഈ വിമാനത്താവളം നമുക്ക് ആവശ്യമില്ല’
‘അങ്ങനെ പറയല്ലേ സാബൂ..വിമാനത്താവളം ആറമ്മുളയിലെ വലിയ ആവശ്യമാണ്..സന്നിധാനത്തിലേക്ക് കല്ലും മുള്ളും ചവിട്ടി കയറുന്ന അയ്യപ്പന്മാര്‌ക്ക് ഇനി വിമാനത്തില് വന്നിറങ്ങാം..അതിനായി പ്രത്യേക പമ്പ ഫ്ലൈറ്റിന്റെ കാര്യവും പരിഗണനയിലാണ്..പിന്നെ മാരാമണ് കണ്‌വന്‌ഷനു വരുന്ന വിശ്വാസികള്‌ക്കായി പമ്പാ മണല്‌പുറത്ത് ലാന്റ് ചെയ്യുന്ന തോമാഫ്ലൈറ്റ്..ഇനി പ്രവാസികള്..അവരാണ് ഈ സര്‌ക്കാരിന്റെ അടിത്തറ..അവരുടെ കാലങ്ങളായുള്ള പരാതിയാണ് 2 മണിക്കൂര് യാത്ര ചെയ്തു വേണം തിരുവന്തപുരത്തു നിന്നും കൊച്ചിയില് നിന്നും വീട്ടിലെത്താന്എന്നത്..അതിനിടയില് ഡ്യൂട്ടി ഫ്രീയില് നിന്നു മേടിച്ച പതിനായിരം രൂപയുടെ ഐസ് ഫ്രൂട്ട് വീട്ടിലെത്തിയപ്പോഴേക്കും അലിഞ്ഞു പോയി എന്ന് ബേബികുട്ടിയുടെ കമന്റുമായപ്പോഴാണ് ഞാനും വിമാനത്താവളത്തെ കുറിച്ച് ചിന്തിച്ചു തുടങ്ങിയത്..’
‘ഒരു ഐസ് ഫ്രൂട്ടിനു ഒരു എയര്‌പ്പോര്‌ട്ടോ..തിരുവനന്തപുരവും കൊച്ചിയിലേയും വിമാനതാവളങ്ങള്‌ക്ക് കഷ്ടിച്ചു 100 കി മി മാത്രമുള്ളപ്പോള് ഇവിടെ ഒരു വിമാനത്താവളം അനാവശ്യമാണ്..’
‘ഇതൊക്കെ കുറേ കേട്ടതാ സാബൂ..ഞാന് പിന്മാറുന്ന പ്രശ്നമില്ല..’
ARANMULA_1291380g
‘സാര് ഒന്ന് കേള്‌ക്ക്..നമ്മുടെ കേരളത്തെകാള് നാല് ഇരട്ടിയുള്ള തമിഴനാട്ടില് വെറും 7 വിമാനത്താവളങ്ങള്..പാവക്ക പൊലെ നമ്മുടെ നാട്ടില് ഇപ്പോള് തന്നെ 4..ഇനി ഒന്നു കൂടി താങ്ങില്ല..ഈ വിമാനത്താവളങ്ങള് എല്ലാം കൂടി വന്നാല് റണ് വേയ്കള് എല്ലാം കൂടികുഴഞ്ഞ് തിരുവനന്തപുരത്ത് നിന്ന് ഓടി തുടങ്ങുന്ന വിമാനം ആറമ്മുളയില് നിന്നു പറക്കാന് തുടങ്ങുന്ന വിമാനവുമായി കൂട്ടിയിടിച്ചാല് ഉത്തരവാതി സാറയിരിക്കും..’
‘മോന്റെ തമാശ നന്നായിരിക്കുന്നു’
‘തമാശ അല്ല സാര് ഈ വിമാനതാവളം വലിയ പാരിസ്തിക പ്രശ്നങ്ങള് വിളിച്ചു വരുത്തും..500 ഏക്കറോളം കൃഷി ഭൂമി നികത്തേണ്ടി വരും..അത് മുലം നഷ്ടപെടുന്ന സാമ്പത്തികം വളരെ വലുതാണ്..കൂടാതെ നികത്തപെടുന്ന കൃഷിഭൂമിയെ ആശ്രയിച്ചു കഴിയുന്ന ജീവജാലങ്ങള് ഇല്ലാതെ ആവും..അതെല്ലാം തിരിച്ചു കിട്ടില്ല..പ്രൈവറ്റ് കമ്പനിക്കും വിമാനതാവളം നിര്‌മിക്കാന് കൊടുത്ത വാക്ക് തിരിച്ചെടുക്കാന് അങ്ങയ്ക്ക് ആവും..’
‘സാബു എന്റെ ജനസംബര്‌ക്കത്തത്തിനു വന്ന് ഒരു പരാതി എഴുതി താ..ഞാന് പരിഗണിക്കാം..പോരത്തതിനു പരിപാടിക്കു ഒരു പരസ്യവുമാവും..അടുത്ത വര്‌ഷത്തെ യൂ എന് അവാര്‌ഡും അടുച്ചെടുക്കേണ്ടതാ’

4 responses to “ഓരോ വിട്ടിലും ഓരോ എയര്‌പോര്‌ട്ട് ..

ഒരു അഭിപ്രായം ഇടൂ