18 വർഷം നീണ്ട പീഢനത്തിന്റെ പര്യവസാനം

നീണ്ട 18 വർഷങ്ങൾ വേണ്ടി വന്നു അവൾക്ക് നീതി ലഭിക്കാൻ..സുഗതകുമാരി ടീച്ചർ പറഞ്ഞതു പോലെ ഇന്ന് അവൾക്ക് അനുകൂലമായി നിന്ന കോടതിയെ നീതിയുടെ കാവലാൾ എന്ന് വിളിക്കാൻ കഴിയില്ല..കാരണം അവൾ അത്രയ്ക്ക് അനുഭവിച്ചു..ഇന്ന് യാതൊരു വികാരവുമില്ലാതെ മന്ദീഭവിച്ച മനസ്സുമായി ഇരിക്കുന്ന ആ പെണ്കുട്ടിയുടെ ജീവിതം നമ്മോടു വിളിച്ചു പറയുന്നതെന്താണ്..എപ്പോഴും നമ്മൾ പറയുന്ന അതേ വാക്കു..’ഇനി ആർക്കും ഇങ്ങനെ ഭവിക്കല്ലേ’ എന്നു..പക്ഷേ ഓരോ മണിക്കൂറിലും നമ്മുടെ പെൺകുട്ടികൾ വേട്ടയാടപ്പെടുന്നു എന്നതാണ് സത്യം..ഇന്നു തന്നെ മുംബൈയിൽ വനിതാ ഫോട്ടോഗ്രാഫറെ മാനഭംഗപെടുത്തിയ 3 പ്രതികൾക്ക് വധശിക്ഷ വിധിച്ചു..രണ്ടു ബാലാത്കാര കേസുകളുടെ വിധി ഒരു ദിവസം കേൾക്കേണ്ടി വരുന്ന ഭാരതം…എവിടെയാണ് നമ്മൾ ഇന്നു നിൽക്കുന്നത് ?..എന്താണ് സൂര്യനെല്ലി കേസ് പൊതു സമൂഹത്തിനു മുന്നിൽ തുറന്നിടുന്ന ചോദ്യങ്ങൾ ?..
Anonymous-rape-victim-002
നീണ്ട 18 വർഷങ്ങൾ..
എന്തിനു 18 വർഷം വേണ്ടി വന്നു ഇത്തരം ഒരു കേസിന്റെ വിധി ശരി വയ്ക്കാൻ..കാരണം മറ്റൊന്നുമല്ല..വളരെ അധികം രാഷ്ട്രീയ ഇടപെടൽ ഈ കേസിൽ നടന്നിട്ടുണ്ട് എന്ന് തീർച്ച..ഏതെങ്കിലും കേസിൽ ഒരു ലോക്കൽ നേതാവെങ്കിലും കുടുങ്ങിയിട്ടുണ്ടെങ്കിൽ പാവം പെൺകുട്ടികൾ..വേശ്യ ആവും..നേതാവ് അവളെ രക്ഷിക്കാനായി ചാടി വീണ പരിത്യാഗിയും ആവും..അത്തരം ഇടപെടൽ നടന്നിട്ടില്ലെങ്കിൽ ദില്ലി ബലാൽസംഘ കേസിലെ പോലെ വർഷം ഒന്നു കഴിയും മുമ്പേ പ്രതികൾ ശിക്ഷിക്കപെടും..ഇപ്പോൾ പത്രപ്രവർത്തകയെ അപമാനിച്ചു എന്നു കുറ്റാരോപിതാനായ തരുൺ തേജ്പാലിന്റെ കേസ് എവിടെയാണ്..മാസങ്ങൾക്ക് ഉള്ളിൽ ഇത്തരം വമ്പന്മാർ പുറത്തു കടക്കും..കേസ് കൊടുത്ത പെൺകുട്ടികൾ വേശ്യകളും കുറ്റക്കാരുമാവും..ഇതിനെയൊക്കെ തടയിടാൻ നമുക്ക് എന്തു ചെയ്യാൻ കഴിയും..?
വിചാരണ..
ആക്രോശങ്ങളുമായി പൊതു സമൂഹം നടത്തുന്ന വിചാരണ..കോടതിയ്ക്ക് ഉള്ളിൽ തുണിയ്ക്ക് ഒപ്പം തൊലി കൂടി പൊളിച്ചെടുക്കുന്ന നിയമഞ്ജന്മാർ..ഇവരുടെയെല്ലാം മുന്നിൽ ഇര പിന്നെയും ഒരുപാടു തവണ റേപ്പ് ചെയ്യപെടുന്നു..പെൺകുട്ടിയുടെ മൊഴിയും മറ്റു സാഹചര്യ തെളിവുകളും കണകിലെടുത്ത് മാനസികമായി തകർന്നിരിക്കുന്ന ഇത്തരം ഇരകളെ കോടതി വെറുതെ വിടുന്നതാണ് അഭികാമ്യം..വിചാരണ എന്നു പറഞ്ഞു വർഷങ്ങളോളം ഇവരെ കോടതി കയറ്റരുത്..ഇതിനു ഒരു മറു വശവുമുണ്ട്..ദുരുപയോഗം ചെയ്യപെടാവുന്ന ഒരു വശം ..അത് അറിയാതെ അല്ല ഞാൻ ഇങ്ങനെ കവല പ്രസംഗം നടത്തുന്നത്..
പുനരധിവാസം..
ബലാൽസംഘ ഇരയോടുള്ള ഇന്നത്തെ സമൂഹത്തിന്റെ സമീപനം എങ്ങനെയാണ്..സമൂഹം അവളെ കൂടെ കൂട്ടാൻ വിസമ്മതിക്കുന്ന കാഴ്ച്ചയാണ് ഇന്ന് നാം കാണുന്നത്..അവൾ തന്റേതല്ലാത്ത കുറ്റത്തിനു സമൂഹത്തിനു ശാപജന്മമാവുന്നു..ഇരകളുടെ പുനരധിവാസത്തിനു അവൾക്ക് ചുറ്റുമുള്ള സമൂഹത്തിനും ഒരു വലിയ പങ്ക് ഉണ്ട്..ഏയിഡ്സ് രോഗിക്ക് ഒപ്പമിരുന്നാൽ ഏയിഡ്സ് പകരില്ല എന്നു മനസ്സിലെങ്കിലും പറയാൻ നാം പഠിച്ചു കഴിഞ്ഞു..അതു പോലെ ഇത്തരം അതിക്രമങ്ങൾക്ക് ഇരയായ പെൺകുട്ടികളേയും ജീവിതത്തിലേക്ക് മടക്കി കൊണ്ട് വരാൻ നമുക്ക് കഴിയണം..
ആശംസ..
പ്രീയ സൂര്യനെല്ലി പെൺകുട്ടി..നിനക്ക് നീതി ലഭിച്ചു കഴിഞ്ഞു…ഇനി നിനക്ക് ധൈര്യമായി ജീവിതത്തിലേക്ക് മടങ്ങി വരാം ..ഇത്രയും കാലം ആത്മഹത്യയെ കുറിച്ച് ഒരു നിമിഷം പോലും ചിന്തിക്കാത്ത നിന്റെ മനസ്സിന്റെ ധൈര്യമുണ്ടല്ലോ..അത് ഇനിയും സൃഷടിക്കപെടുന്ന ഇരകളിലേക്ക് പകരാം..അതിൽ നിന്നു ഊർജ്ജ്യം ഉൾക്കൊണ്ട് അവരും ജീവിതത്തിലേക്ക് തിരിച്ചു വരട്ടേ..ഇത്തരം നാരാധമന്മാർ ഇനിയും ഉണ്ടാവല്ലേ എന്ന് നിന്നോടൊപ്പം ഈശ്വരനോട് പ്രാർത്ഥിക്കുന്നു..ഇത്തരം സംഭവം ആവർത്തിക്കാതിരിക്കട്ടേ..

1 responses to “18 വർഷം നീണ്ട പീഢനത്തിന്റെ പര്യവസാനം

ഒരു അഭിപ്രായം ഇടൂ