പ്രീയപെട്ട ഋഷിരാജ് സിംഗ് അറിയുന്നതിനു…

താങ്കളുടെ പിരിച്ചു വച്ച മീശ ഓര്‌ക്കുമ്പോള് ആരും ഹെല്മെറ്റ് വയ്ക്കും..സ്പീഡ് ഒന്നും കുറയ്ക്കും..അതു കൊണ്ട് തീര്ച്ചയായും ഒരു പാട് ജീവന് രക്ഷിക്കാന് താങ്കള്‌ക്ക് കഴിഞ്ഞിട്ടുണ്ട്..അതില് താങ്കളെ ആദ്യം അഭിനന്ദിക്കട്ടേ..പിന്നീട് ഒരു ഘട്ടത്തില് മന്ത്രിമാരുടെ വാഹനത്തിന്റെ വേഗത നിയന്ത്രിക്കണം എന്ന് ആവശ്യവുമായിട്ട് താങ്കള് വന്നിരുന്നു..പക്ഷേ ആ പറഞ്ഞത് പിന്നെ കേള്‌ക്കാന് കഴിഞ്ഞില്ല..നാട് ഭരിച്ചു നന്നാക്കാന് വാണം വിട്ട പോലെ പോകുന്ന ഇത്തരം മന്ത്രി ,എം എല് ഏ വാഹനങ്ങള് എടുക്കുന്ന ജീവനും താങ്കള് തന്നെയാണ് സമാധാനം പറയേണ്ടത്..മന്ത്രി വാഹനങ്ങളുടെ അടിയില് പെട്ട മരിക്കുന്നവരുടെ എണ്ണം വളരെ കൂടി വരുകയാണെന്ന് താങ്കളെ ധരിപ്പിക്കുന്നു..കഴിയുമെങ്കില് മന്ത്രിമാരുടെ വാഹനങ്ങള് സ്പീഡ് ഗവര്‌ണ്റ് നിര്‌ബന്ധമാക്കുക..ഇന്നു തൃശ്ശൂരില് കെ മുരളിധരന് എം എല് ഏയുടെ വാഹനമിടിച്ച് ഒരു സൈക്കിള് യാത്രക്കാരന് മരിച്ചു എന്ന വാര്‌ത്തയാണ് ഇത് എഴുതുന്നതിനു എന്നെ പ്രേയരിപ്പിച്ചത്..ഈ അടുത്ത കാലത്ത് മന്ത്രി വാഹനങ്ങളും എസ്ക്കോര്‌ട്ട് വാഹനങ്ങളും വരുത്തി വച്ച വിനകളുടെ വാര്‌ത്തകള് താഴെ ചേര്‌ക്കുന്നു..
1.കോട്ടയം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അകമ്പടി വാഹനമിടിച്ച് ബൈക്ക് യാത്രികന് പരുക്കേറ്റു. രാവിലെപുതുപ്പള്ളി തലപ്പാടിയിലാണ് അപകടമുണ്ടായത്. പാമ്പാടിയിലെ ഒരു മരണ വീട്ടിലേക്ക് പോകുകയായിരുന്നു മുഖ്യമന്ത്രി.
2.വളാഞ്ചേരി: വ്യവസായ മന്ത്രി പി കെ കുഞ്ഞാലികുട്ടിക്ക് അകമ്പടി പോയ പോലീസ് വാഹനം ഇടിച്ച് യുവാവ് മരിച്ചു .
3.അങ്കമാലി: മന്ത്രി കെ.സി ജോസഫിന്റെ വാഹനമിടിച്ച് 2 കാല്‍നട യാത്രക്കാര്‍ മരിച്ചു.
4.കരുനാഗപ്പള്ളി: മന്ത്രി ജയലക്ഷ്മിയുടെ അകമ്പടി വാഹനമിടിച്ച് രണ്ടുപേര്‍ക്ക് പരിക്ക്.
5.കൊട്ടാരക്കര: ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് അകമ്പടി പോവുകയായിരുന്ന പോലീസ് ജീപ്പ് ഇടിച്ച് കാല്‍നടയാത്രികന്‍ മരിച്ചു.
6.ചടയമംഗലം:ജലവിഭവമന്ത്രി പി.ജെ.ജോസഫിന്റെ അകമ്പടിവാഹനമാണ് ഇടിച്ചത്.
7.പരപ്പനങ്ങാടി: വിദ്യാഭ്യാസമന്ത്രി പി.കെ. അബ്‌ദുറബ്ബിന്റെ വാഹനം തട്ടി ബൈക്ക്‌ യാത്രക്കാരനു പരുക്ക്‌.
കഴിഞ്ഞ ഭരണകാലത്തും അവസ്ഥ ഇതു തന്നെ..
8.കണ്ണൂര്‍: ആരോഗ്യമന്ത്രി പി.കെ ശ്രീമതിയുടെ അകമ്പടി വാഹനമിടിച്ച്‌ രണ്ട്‌ സ്‌ത്രീകള്‍ക്ക്‌ പരിക്കേറ്റു.

ഇത്തരം അപകടങ്ങള് ആവര്‌ത്തിക്കാതിരിക്കാനുള്ള പ്രതിവിധി കാണാന് താങ്കള്‌ക്ക് ആവും എന്ന വിശ്വാസത്തോടെ
ഒരു കാല്‌നടക്കാരന്….

ഒരു അഭിപ്രായം ഇടൂ